Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: ഇന്ത്യ x ന്യൂസീലന്‍ഡ്, വേദി, സമയം, സാധ്യതാ 11, എല്ലാം അറിയാം

ദുബായ്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ടില്‍ തീപ്പൊരി പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരത്തിനായാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. പ്രതീക്ഷക്ക് വിപരീതമായി ഇന്ത്യയേയും ന്യൂസീലന്‍ഡിനെയും പാകിസ്താന്‍ കീഴടക്കിയതോടെയാണ് ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരം നിര്‍ണ്ണായകമായി മാറിയത്. ജയിക്കുന്ന ടീം പാകിസ്താന് പിന്നാലെ സെമി സാധ്യത സജീവമാക്കുമ്പോള്‍ തോല്‍ക്കുന്ന ടീമിന്റെ സെമി സാധ്യതകള്‍ക്കത് വലിയ തിരിച്ചടിയും നല്‍കും.

31ന് ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. ഇന്ത്യ ആദ്യ മത്സരം പാകിസ്താനോട് കളിച്ചതും ദുബായിലാണ്. എന്നാല്‍ ന്യൂസീലന്‍ഡ്-പാകിസ്താന്‍ മത്സരത്തിന് വേദി ഷാര്‍ജയായിരുന്നു. അതിനാല്‍ ദുബായില്‍ കളിച്ച പരിചയസമ്പത്ത് ഇന്ത്യക്കുണ്ട്. ഐപിഎല്ലിലും കളിച്ചുള്ള അനുഭവസമ്പത്ത് ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതീക്ഷയോടെ ഇന്ത്യ

പ്രതീക്ഷയോടെ ഇന്ത്യ

ഇന്ത്യന്‍ ടീം പ്രതീക്ഷയോടെയാണിറങ്ങുന്നത്. ഫേവറേറ്റുകളായി ലോകകപ്പിനെത്തിയ ഇന്ത്യക്ക് പാകിസ്താനോട് 10 വിക്കറ്റിന് തോല്‍ക്കേണ്ടി വന്നത് വലിയ തിരിച്ചടിയായി. ഇതിന്റെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യന്‍ ടീം കരുത്ത് ശക്തമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഫോമാണ് പ്രശ്‌നം. ആര്‍ക്കൊക്കെ അവസരത്തിനൊത്ത് ഉയരാനാവുമെന്നത് കണ്ടറിയണം.

പാകിസ്താനെതിരേ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പെട്ടെന്ന് പുറത്തായതാണ് ഇന്ത്യക്ക് വലിയ തിരിച്ചടിയായത്. കിവീസിനെതിരേ ഇവരുടെ തിരിച്ചുവരവ് ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. വിരാട് കോലിയും റിഷഭ് പന്തും ഫോമില്‍ തുടരുമെന്ന് പ്രതീക്ഷിക്കാം. പാകിസ്താനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹം ഫിറ്റാണ്. നെറ്റ്‌സില്‍ ബൗളിങ് പരിശീലനവും താരം നടത്തിയിരുന്നു.

ആറാം ബൗളറായി ഹര്‍ദിക് എത്തിയാല്‍ ഇന്ത്യയുടെ ബൗളിങ് കരുത്ത് ഇരട്ടിക്കും. നായകന്‍ കോലിക്കും അത് വലിയ ആത്മവിശ്വാസം നല്‍കും. ബൗളിങ് നിരയില്‍ മോശം ഫോമിലുള്ള ഭുവനേശ്വര്‍ കുമാര്‍ പുറത്താകുമ്പോള്‍ പകരക്കാരനായി ശര്‍ദുല്‍ ഠാക്കൂര്‍ എത്തിയേക്കും. സ്പിന്‍ നിരയില്‍ രവീന്ദ്ര ജഡേജക്കൊപ്പം വരുണ്‍ ചക്രവര്‍ത്തി തുടര്‍ന്നേക്കും.

കിവീസ് നിസാരരല്ല

കിവീസ് നിസാരരല്ല

പാകിസ്താനോട് ശക്തമായ പോരാട്ടം കാഴ്ചവെച്ചെത്തുന്ന ന്യൂസീലന്‍ഡിനെ നിസാരരായി കാണാനാവില്ല. എന്നാല്‍ പരിക്ക് ടീമിന് വലിയ തിരിച്ചടിയാവുന്നു. പരിക്കേറ്റ സൂപ്പര്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഇന്ത്യക്കെതിരേ കളിച്ചേക്കില്ല. യുഎഇയില്‍ ഐപിഎല്‍ കളിച്ച് തിളങ്ങിയ ലോക്കി ഫെര്‍ഗൂസന്‍ നേരത്തെ പരിക്കിന്റെ പിടിയിലായി പുറത്തായതും കിവീസിന് തിരിച്ചടിയായി. ആദം മില്‍നെയെ പേസ് നിരയിലേക്കെത്തിച്ച് ഫെര്‍ഗൂസന്‍ വിടവ് നികത്താനുള്ള ശ്രമത്തിലാണ് ന്യൂസീലന്‍ഡ്.

ഇന്ത്യയെ വിറപ്പിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ കിവീസിനൊപ്പമുണ്ട്. ന്യൂ ബോളിലെ ട്രന്റ് ബോള്‍ട്ടിന്റെ പ്രകടനം ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാവും. കെയ്ന്‍ വില്യംസണ്‍,ഡെവോണ്‍ കോണ്‍വെ തുടങ്ങിയവരെല്ലാം ഇന്ത്യയുടെ ഉറക്കം കെടുത്താല്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാരാണ്. ഇന്ത്യക്ക് പന്തെറിഞ്ഞ് ശീലമില്ലാത്ത താരങ്ങള്‍ കിവീസിനൊപ്പമുണ്ട്. നിര്‍ണ്ണായക മത്സരത്തില്‍ ടോസ് നിര്‍ണ്ണായകമാവുമെന്നുറപ്പ്.

നേര്‍ക്കുനേര്‍ കണക്ക് ഇന്ത്യക്ക് തലവേദന

നേര്‍ക്കുനേര്‍ കണക്ക് ഇന്ത്യക്ക് തലവേദന

നിശബ്ദരായ നിരയായെത്തി അത്ഭുതപ്പെടുത്തി മടങ്ങുന്ന ന്യൂസീലന്‍ഡ് ഇത്തവണയും ചരിത്രം ആവര്‍ത്തിച്ചേക്കും. ഐസിസി ടൂര്‍ണമെന്റുകളില്‍ പ്രത്യേക മികവ് കാട്ടുന്ന ടീമാണ് കിവീസ്. 2003ലാണ് അവസാനമായി ന്യൂസീലന്‍ഡിനെ ഇന്ത്യ ഐസിസി ടൂര്‍ണമെന്റില്‍ തോല്‍പ്പിക്കുന്നത്. ഏകദിന ലോകകപ്പില്‍ സെഞ്ച്വൂറിയനില്‍ നടന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 10 തവണ ലോകകപ്പുകളില്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണയാണ് ഇന്ത്യക്ക് ജയിക്കാനായത്. ഏഴ് തവണയും ജയം കിവീസിനായിരുന്നു. ടി20 ലോകകപ്പില്‍ രണ്ട് തവണയാണ് ഏറ്റുമുട്ടിയത്. 2007ല്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച കിവീസ് 2016ലെ ലോകകപ്പില്‍ 47 റണ്‍സിനാണ് ജയം നേടിയത്.

ഇന്ത്യയുടെ സാധ്യതാ 11

ഇന്ത്യയുടെ സാധ്യതാ 11

രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി .

Story first published: Thursday, October 28, 2021, 15:07 [IST]
Other articles published on Oct 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+