For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യ x ന്യൂസീലന്‍ഡ്, ആര്‍ക്കാവും കൂടുതല്‍ സമ്മര്‍ദ്ദം? ബ്രാഡ് ഹോഗ് പറയുന്നു

ദുബായ്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ടില്‍ നിര്‍ണ്ണായക പോരാട്ടം നടക്കാന്‍ പോവുകയാണ്. 31ന് നടക്കുന്ന ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരത്തില്‍ തീപാറുമെന്നുറപ്പ്. ദുബായില്‍ നടക്കുന്ന ഇന്ത്യ-കിവീസ് മത്സരത്തിലെ വിജയികള്‍ സെമി സാധ്യത സജീവമാക്കുമ്പോള്‍ തോല്‍ക്കുന്ന ടീമിന് കാര്യങ്ങള്‍ എളുപ്പമാവില്ല. രണ്ട് തുടര്‍ ജയങ്ങളുമായി പാകിസ്താന്‍ ഇതിനോടകം സെമി ഉറപ്പിച്ചെന്ന് പറയാം. ഒരു ടീമിനും കൂടി ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമി ടിക്കറ്റ് ലഭിക്കും. അത് ഇന്ത്യയോ ന്യൂസീലന്‍ഡോ എന്നാണ് കണ്ടറിയേണ്ടത്.

രണ്ട് ടീമിനൊപ്പവും മികച്ച താരങ്ങളുണ്ട്. ഇന്ത്യക്കെതിരായ ടി20 റെക്കോഡുകള്‍ പരിഗണിക്കുമ്പോള്‍ കിവീസിന് മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ ദുബായിലെ സാഹചര്യത്തിലെ പരിചയസമ്പത്തും ഇന്ത്യന്‍ താരങ്ങളുടെ പ്രതിഭയും വിലയിരുത്തുമ്പോള്‍ ഇന്ത്യക്കും വിജയ സാധ്യത കൂടുതലാണ്. രണ്ട് ടീമും ആദ്യ മത്സരത്തില്‍ പാകിസ്താനോട് തോറ്റ ക്ഷീണത്തിലാവും ഇറങ്ങുക. മത്സരത്തില്‍ രണ്ട് ടീമിനും സമ്മര്‍ദ്ദം ഉണ്ടാവുമെങ്കിലും കൂടുതല്‍ സമ്മര്‍ദ്ദം ആര്‍ക്കാവും?. മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ് പറയുന്നുന്നതിങ്ങനെയാണ്.

1

ഇന്ത്യക്കായിരിക്കും കൂടുതല്‍ സമ്മര്‍ദ്ദമെന്നാണ് ഹോഗ് അഭിപ്രായപ്പെട്ടത്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു. 'പാകിസ്താനെതിരേ കളിച്ചപ്പോള്‍ ന്യൂസീലന്‍ഡിനെക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദം നേരിട്ടത് ഇന്ത്യക്കായിരുന്നു. ഈ സമ്മര്‍ദ്ദം ഇന്ത്യക്ക് വലിയ പ്രശ്‌നമാണ്. ന്യൂസീലന്‍ഡിന് ഇത് മുതലാക്കി തുടക്കത്തിലേ ആധിപത്യം സ്ഥാപിക്കാനാവുമോയെന്നാണ് അറിയേണ്ടത്. മത്സരത്തിന്റെ തലേദിവസം ഇതിനെക്കുറിച്ച് എന്നോട് ചോദിക്കൂ'-ആരാധകന്റെ ചോദ്യത്തോട് ട്വിറ്ററില്‍ പ്രതികരിക്കവെ ഹോഗ് പറഞ്ഞു.

2

പാകിസ്താനെതിരേ ഇന്ത്യയുടെ തോല്‍വി ദയനീയമായിരുന്നു. പ്രതീക്ഷകളുടെ അമിതഭാരം ഇന്ത്യയെ വീര്‍പ്പുമുട്ടിക്കുന്നുണ്ടെന്ന് പറയാം. പാകിസ്താനോട് 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിര നിരാശപ്പെടുത്തിയപ്പോള്‍ വിരാട് കോലിയുടെയും റിഷഭ് പന്തിന്റെയും ഇന്നിങ്‌സാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം നിരാശപ്പെടുത്തി. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഈ അവസരത്തില്‍ ന്യൂസീലന്‍ഡിനോട് ഇന്ത്യ ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റത്തിന് സാധ്യത കൂടുതലാണ്. ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ ഠാക്കൂര്‍ എത്തിയേക്കുമെന്നാണ് സൂചന. ഹര്‍ദിക് പാണ്ഡ്യ നെറ്റ്‌സില്‍ ബൗളിങ് പുനരാരംഭിച്ചതും ഇന്ത്യക്ക് ഗുണം ചെയ്യും. ആറാം ബൗളറുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിക്കുന്നുണ്ട്. എന്നാല്‍ ഹര്‍ദിക് പന്തെറിയാനാരംഭിച്ചാല്‍ ഇന്ത്യക്കത് വലിയ ആശ്വാസമാവും.

3

ന്യൂസീലന്‍ഡിനെ സംബന്ധിച്ച് പറഞ്ഞാല്‍ പരിക്കാണ് തലവേദന. സീനിയര്‍ ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ പരിക്കിന്റെ പിടിയലാണ്. അതിനാല്‍ താരത്തിന് കളിക്കാനാവില്ലെന്നാണ് സൂചന. പരിക്കേറ്റ ലോക്കി ഫെര്‍ഗൂസന്‍ നേരത്തെ തന്നെ പുറത്തായിരുന്നു. ഇത് ന്യൂസീലന്‍ഡിന് തിരിച്ചടിയാണ്. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ ഫോമും പ്രശ്‌നമാണ്. ഐപിഎല്ലിലെ മോശം ഫോമില്‍ നിന്ന് കരകയറാന്‍ വില്യംസണിന് സാധിച്ചിട്ടില്ല.

പാകിസ്താനോടേറ്റ തോല്‍വി ഇന്ത്യയെ വലിയ നിരാശരാക്കിയിട്ടുണ്ടെന്നുറപ്പ്. അതിനാല്‍ ശക്തമായ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാവും ഇന്ത്യ. ഫോമിലേക്കെത്തിയാല്‍ ഇന്ത്യയോളം അപകടകാരികളായ മറ്റൊരു നിരയില്ല. എംഎസ് ധോണിയെന്ന ഉപദേഷ്ടാവിന്റെ സാന്നിധ്യവും ഇന്ത്യക്ക് കരുത്ത് പകരുന്നു. ബൗളിങ് നിരയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതോടെ ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ജയത്തോടെ സെമി സാധ്യതകള്‍ നിലനിര്‍ത്താനായില്ലെങ്കില്‍ കോലിക്കും സംഘത്തിനും അത് വലിയ നാണക്കേട് തന്നെയായി മാറും. ടി20 നായകനെന്ന നിലയിലെ കോലിയുടെ അവസാന ടൂര്‍ണമെന്റ് നിരാശയുടേതായിരിക്കില്ലെന്ന് പ്രതീക്ഷിക്കാം.

Story first published: Thursday, October 28, 2021, 14:43 [IST]
Other articles published on Oct 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+