Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup:'എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍', ഇന്ത്യ x നമീബിയ, കാത്തിരിക്കുന്ന റെക്കോഡുകളിതാ

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെ ന്യൂസീലന്‍ഡ് തോല്‍പ്പിച്ചതോടെ കിവീസ് സെമിയില്‍ പ്രവേശിച്ചു. ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ അവസാനിക്കുകയും ചെയ്തു. പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അഫ്ഗാനിസ്ഥാനെ 66 റണ്‍സിനും സ്‌കോട്ട്‌ലന്‍ഡിനെ 8 വിക്കറ്റിനും തോല്‍പ്പിച്ചെങ്കിലും സെമിയിലേക്കെത്താന്‍ അത് മതിയാവുമായിരുന്നില്ല.

ഇന്ന് നമീബിയക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയത്തോടെ നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാണ് കോലിയും സംഘവുമുള്ളത്. ടി20യിലെ റെക്കോഡ് ജയം തന്നെ ഇന്ത്യ നമീബിയക്കെതിരേ പ്രതീക്ഷിക്കുന്നു. ഇന്ത്യ-നമീബിയ പോരാട്ടത്തില്‍ നിരവധി റെക്കോഡുകള്‍ താരങ്ങളെ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

1

ഇരു ടീമും തമ്മില്‍ ഇതുവരെ ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. അതിനാല്‍ നേര്‍ക്കുനേര്‍ കണക്കില്‍ ആധിപത്യം അവകാശപ്പെടാനാവില്ല. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒമ്പത് സിക്‌സുകള്‍ നേടിയാല്‍ ടി20യില്‍ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കും. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ ഈ നേട്ടത്തിലെത്തുന്ന താരമെന്ന ബഹുമതിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഇന്ത്യയുടെ ടി20 നായകനെന്ന നിലയില്‍ കോലി കളിക്കുന്ന അവസാന മത്സരമാണിത്. അതിനാല്‍ അദ്ദേഹത്തില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ മിന്നും ഫോമിലാണ്. 18 റണ്‍സ് കൂടി നേടിയാല്‍ വിരാട് കോലിക്ക് ശേഷം 3000 ടി20 റണ്‍സ് നേടുന്ന ഇന്ത്യക്കാരെന്ന റെക്കോഡും ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡും സ്വന്തമാക്കാന്‍ രോഹിത് ശര്‍മക്കാവും. അഞ്ച് സിക്‌സുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 450 സിക്‌സുകള്‍ നേടുന്ന താരമെന്ന ബഹുമതിയിലേക്കെത്താന്‍ രോഹിത്തിനാവും. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിയാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.

3

ഹര്‍ദിക് പാണ്ഡ്യ അവസാന മത്സരത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കെത്താന്‍ രണ്ട് സിക്‌സുകളാണ് ഹര്‍ദിക്കിന് വേണ്ടത്. അഫ്ഗാനിസ്ഥാനെതിരേ വെടിക്കെട്ട് പ്രകടനം നടത്തിയ ഹര്‍ദിക്കിന് ഇതേ പ്രകടനം ആവര്‍ത്തിക്കാനാവുമോയെന്നാണ് കണ്ടറിയേണ്ടത്.

4

ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് മറ്റൊരു നിരാശയുണ്ട്. ടി20 നായകന്മാരില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയുള്ളവരില്‍ വിരാട് കോലിയെ മറികടന്ന് ബാബര്‍ ആസം തലപ്പത്തേക്കെത്തി. സ്‌കോട്ട്‌ലന്‍ഡിനെതിരേ അര്‍ധ സെഞ്ച്വറി നേടിയാണ് ബാബര്‍ ഈ നേട്ടത്തിലെത്തിയത്. നമീബിയക്കെതിരേ കോലി അര്‍ധ സെഞ്ച്വറി നേടുമോയെന്ന് കണ്ടറിയാം.

5

ഇന്ത്യയുടെ ശര്‍ദുല്‍ ഠാക്കൂര്‍ അഞ്ച് വിക്കറ്റ് കൂടി നേടിയാല്‍ ടി20 ക്രിക്കറ്റില്‍ 150 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കും. ലോകകപ്പില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ശര്‍ദുലിന് ഇന്ത്യ അവസരം നല്‍കിയത്. നമീബിയക്കെതിരേ ശര്‍ദുലിന് ഇന്ത്യ അവസരം നല്‍കാനാണ് സാധ്യത. വിക്കറ്റ് കീപ്പറും യുവ ഓപ്പണറുമായ ശര്‍ദുല്‍ ഠാക്കൂറിന് ഇന്ത്യ അവസരം നല്‍കിയേക്കും. ഒരു ക്യാച്ച് കൂടി നേടിയാല്‍ ടി20യില്‍ 50 ക്യാച്ച് പൂര്‍ത്തിയാക്കാന്‍ ഇഷാനാവും.

6

ഓപ്പണര്‍ കെ എല്‍ രാഹുല്‍ 50താം ടി20 കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹര്‍ദിക് പാണ്ഡ്യ മൂന്ന് ക്യാച്ചുകള്‍ കൂടി നേടിയാല്‍ ടി20യില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കും. ഇന്ത്യ ടീമില്‍ മാറ്റങ്ങളോടെയാവും ഇറങ്ങുക. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രാഹുല്‍ ചഹാറിന് ഇന്ത്യ അവസരം നല്‍കിയേക്കും. രോഹിത് ശര്‍മക്ക് പകരം ഇഷാന്‍ കിഷനും കളിച്ചേക്കും.

Story first published: Monday, November 8, 2021, 12:48 [IST]
Other articles published on Nov 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+