Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: കിവീസിനെതിരേ ഇന്ത്യയുടെ സാധ്യത 11, ഭുവിയും ഹര്‍ദിക്കും പുറത്തേക്കെന്ന് സൂചന

ദുബായ്: ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷകളോടെയെത്തിയ ഇന്ത്യയെ തുടക്കത്തിലേ കാത്തിരുന്നത് വലിയ തിരിച്ചടിയായിരുന്നു. ചിരവൈരികളായ പാകിസ്താനോട് ഇതുവരെ ലോകകപ്പില്‍ തോല്‍ക്കാത്തവരെന്ന കണക്കിന്റെ പിന്‍ബലത്തിലിറങ്ങിയ ഇന്ത്യയെ 13 പന്ത് ബാക്കിനിര്‍ത്തി 10 വിക്കറ്റിനാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്. നാണക്കേട് മാത്രമല്ല ഇന്ത്യയുടെ സെമി സാധ്യതകള്‍ക്കുവരെ വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ തോല്‍വി.

ഇനി നാല് മത്സരങ്ങളാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. അടുത്ത മത്സരത്തില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഈ മാസം 31നാണ് ഈ മത്സരം. ന്യൂസീലന്‍ഡിനെതിരേ തോറ്റാല്‍ ഇന്ത്യയുടെ സെമി പ്രവേശന സാധ്യത ഏറെക്കുറെ അവസാനിച്ചുവെന്ന് തന്നെ വിലയിരുത്തേണ്ടിവരും. പിന്നീടുള്ള മൂന്ന് ടീമുകളെ തോല്‍പ്പിച്ചാലും സെമിയില്‍ കടക്കുക ഇന്ത്യക്ക് ബുദ്ധിമുട്ടാവും. അതിനാല്‍ എന്ത് വിലകൊടുത്തും ന്യൂസീലന്‍ഡിനെ ഇന്ത്യക്ക് തോല്‍പ്പിക്കേണ്ടിയിരിക്കുന്നു.

1

കിവീസ് പാകിസ്താനോട് അഞ്ച് വിക്കറ്റിന് തോറ്റതിനാല്‍ അവര്‍ക്കും മത്സരം നിര്‍ണ്ണായകമാണ്. അതുകൊണ്ട് ഏറ്റവും മികച്ച താരനിരയെ രംഗത്തിറക്കാനാവും രണ്ട് ടീമും ശ്രമിക്കുക. ഇന്ത്യയെ സംബന്ധിച്ച് പ്രതിഭാശാലികളായ താരങ്ങളുടെ നീണ്ട നിരയുണ്ട്. എന്നാല്‍ ഫോമാണ് പ്രശ്‌നം. പാകിസ്താനെതിരായ വമ്പന്‍ തോല്‍വിയില്‍ നിന്ന് ശക്തമായി തിരിച്ചെത്തേണ്ടത് ഇന്ത്യക്കും അത്യാവശ്യമാണ്. അതിനാല്‍ ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ഇന്ത്യ മാറ്റം വരുത്തേണ്ടതായുണ്ട്.

എവിടെയാവും ഇന്ത്യ മാറ്റം വരുത്തേണ്ടതെന്നതാണ് പ്രധാന ചോദ്യം. ബാറ്റിങ്ങില്‍ വലിയ പ്രശ്‌നങ്ങള്‍ കാണാനാവില്ലെങ്കിലും ബൗളിങ് നിരയെ ദുര്‍ബലമെന്ന് വിളിക്കേണ്ടിയിരിക്കുന്നു. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഫോമിലേക്കെത്തിയാല്‍ അപകടകാരികളായി മാറും. എന്നാല്‍ ഭുവനേശ്വര്‍ കുമാറിന്റെ കാര്യം അങ്ങനെയല്ല. പരിക്കിന്റെ നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തിയതുമുതല്‍ അദ്ദേഹം ഫോം ഔട്ടാണ്. ഇക്കഴിഞ്ഞ ഐപിഎല്ലിലും നിറം മങ്ങിയ ഭുവിയെ ഇനിയും ഇന്ത്യ വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല.

2

അതിനാല്‍ ന്യൂസീലന്‍ഡിനെതിരേ ഭുവി കളിച്ചേക്കില്ല. പകരം പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിന് അവസരം ലഭിച്ചേക്കും. സിഎസ്‌കെയെ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ശര്‍ദുല്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. നിര്‍ണ്ണായക റണ്‍സുകള്‍ നേടാനുള്ള ബാറ്റിങ് മികവും അദ്ദേഹത്തിനുണ്ട്. പാകിസ്താനെതിരേ പ്ലേയിങ് 11ല്‍ ഉള്‍പ്പെടാതിരുന്ന ശര്‍ദുലിനെ ഇനിയും പുറത്തിരുത്തുക ഇന്ത്യക്ക് ഗുണം ചെയ്‌തേക്കില്ല. അതിനാല്‍ ഭുവിക്ക് പകരക്കാരനായി ശര്‍ദുല്‍ എത്തിയേക്കും.

മറ്റൊരു പ്രശ്‌നം ഹര്‍ദിക് പാണ്ഡ്യയുടെ പരിക്കാണ്. പന്തെറിയാനാവാത്ത ഹര്‍ദിക്കിന് ബാറ്റിങ്ങിലും തിളങ്ങാനാവുന്നില്ല. പാകിസ്താനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ തോളിന് പരിക്കേറ്റ ഹര്‍ദിക്ക് ഫീല്‍ഡിങ്ങിനുമിറങ്ങിയില്ല. ഈ അവസരത്തില്‍ ഹര്‍ദിക്കിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തുന്നതില്‍ വലിയ കാര്യമില്ല. ലഭിക്കുന്ന സൂചന പ്രകാരം മിന്നും ഫോമിലുള്ള ഇഷാന്‍ കിഷന്‍ ഹര്‍ദിക്കിന്റെ പകരക്കാരനായേക്കുമെന്നാണ്.

3

ഇഷാനെ നാലാം സ്ഥാനത്തേക്കെത്തിച്ചാല്‍ ഇന്ത്യയുടെ ടീം കൂടുതല്‍ സംതുലിതമാവും. സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറിലേക്കെത്തുമ്പോള്‍ മുഖ്യ ഫിനിഷറായി റിഷഭ് പന്ത് ആറാമതെത്തും. എംഎസ് ധോണിയുടെ പിന്മുറക്കാരനായ റിഷഭ് ഫിനിഷറെന്ന നിലയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്. ടെസ്റ്റിലടക്കം തന്റെ മികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയും എട്ടാം നമ്പറില്‍ ശര്‍ദുല്‍ ഠാക്കൂറുമെത്തുമ്പോള്‍ ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് കരുത്തും ഉയരും.

സ്പിന്‍ നിരയില്‍ മാറ്റം ഉണ്ടായേക്കില്ല. രവീന്ദ്ര ജഡേജക്കൊപ്പം വരുണ്‍ ചക്രവര്‍ത്തി തന്നെ കളിച്ചേക്കും. യുഎഇയിലെ സാഹചര്യത്തില്‍ ഐപിഎല്ലില്‍ തിളങ്ങിയ വരുണിന് പാകിസ്താനെതിരേ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. എന്നാല്‍ കിവീസിനെതിരേ ശ്രദ്ധേയ പ്രകടനം നടത്താന്‍ വരുണിന് സാധിച്ചേക്കും. കിവീസ് താരങ്ങള്‍ക്ക് നേരിട്ട് പരിചയമില്ലാത്ത സ്പിന്‍ ശൈലിയാണ് വരുണിന്റേത്. ഗൂഗ്ലിയും ക്യാരം ബോളുമെല്ലാം നന്നായി എറിയാന്‍ സാധിക്കുന്ന വരുണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.

4

ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബൂംറ, വരുണ്‍ ചക്രവര്‍ത്തി.

Story first published: Wednesday, October 27, 2021, 16:06 [IST]
Other articles published on Oct 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+