വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യ കളിച്ചത് കഴിവിന്റെ 15 ശതമാനം മാത്രം! പ്രകടനം ദയനീയമെന്നു ഗാംഗുലി

ഇന്ത്യ സൂപ്പര്‍ 12ല്‍ തോറ്റു പുറത്താവുകയായിരുന്നു

യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകനത്തെ ദയനീയമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കഴിഞ്ഞ നാല്- അഞ്ചു വര്‍ഷത്തിനിടെ ടീമിന്റെ ഏറ്റവും മോശം പ്രകടനമാണ് ഇതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കിരീട ഫേവറിറ്റുകളായിട്ടാണ് വിരാട് കോലിയുടെ ഇന്ത്യന്‍ സംഘം ലോകകപ്പിലെത്തിയത്. ലോകകപ്പിനു തൊട്ടുമുമ്പ് യുഎഇയില്‍ ഐപിഎല്‍ നടന്നതും ഇന്ത്യക്കു മുതല്‍ക്കൂട്ടായിരുന്നു.

പക്ഷെ ലോകകപ്പില്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയ ഇന്ത്യ സെമി ഫൈനല്‍ പോലും കാണാതെ പുറത്താവുകയായിരുന്നു. സൂപ്പര്‍ 12ലെ അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച ഇന്ത്യ രണ്ടു മല്‍സരങ്ങളിലാണ് വിജയിക്കാനായത്.

 ഇന്ത്യയുടെ പ്രകടനങ്ങളെക്കുറിച്ച് ദാദ

ഇന്ത്യയുടെ പ്രകടനങ്ങളെക്കുറിച്ച് ദാദ

സത്യസന്ധമായി പറയുകയാണെങ്കില്‍ 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും 2019ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു. ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ പാകിസ്താനോടു ഓവലില്‍ വച്ച് നമ്മള്‍ പരാജയപ്പെട്ടു. അന്നു ഞാന്‍ കമന്റേറ്ററായിരുന്നു.
2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലും നമ്മളുടെ പ്രകടനം ഉജ്ജ്വലമായിരുന്നു. എല്ലാവരെയും തോല്‍പ്പിച്ച് മുന്നേറാന്‍ നമുക്കു കഴിഞ്ഞു. പക്ഷെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു പരാജയമേറ്റിവാങ്ങി. ഒരൊറ്റ മോശം ദിവസം കാരണം രണ്ടു മാസത്തെ കഠിനാധ്വാനം വെറുതെയായെന്നും ബാക്ക്‌സ്‌റ്റേജ് വിത്ത് ബോറിയ എന്ന ഷോയില്‍ ഗാംഗുലി പറഞ്ഞു.

 പ്രകടനത്തില്‍ നിരാശ

പ്രകടനത്തില്‍ നിരാശ

ഇത്തവണത്തെ ടി20 ലോകകപ്പില്‍ നമ്മുടെ ടീമിന്റെ പ്രകനത്തില്‍ ഞാന്‍ അല്‍പ്പം നിരാശനാണ്. കഴിഞ്ഞ നാല്- അഞ്ചു വര്‍ഷത്തിനിടെയുള്ള ടീമിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇതെന്നാണ് ഞാന്‍ കരുതുന്നതെന്നും ഗാംഗുലി വ്യക്തമാക്കി. പക്ഷെ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു എവിടെയാണ് പിഴച്ചതെന്നു ചൂണ്ടിക്കാണിക്കാന്‍ ദാദ തയ്യാറായില്ല.
ചില സമയങ്ങളില്‍ മെഗാ ടൂര്‍ണമെന്റുകളില്‍ നമ്മുടെ ടീം ക്ലിക്കാവാറില്ല. ശേഷിയുടെ പകുതി പോലും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഉപയോഗിച്ചിട്ടില്ലെന്നും ഗാംഗുലി വിലയിരുത്തി.

 കഴിവിന്റെ 15 ശതമാനം മാത്രം

കഴിവിന്റെ 15 ശതമാനം മാത്രം

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിനു കാരണമെന്താണ് എനിക്കറിയില്ല. പക്ഷെ മതിയായ സ്വാതന്ത്ര്യത്തോടെ അവര്‍ ടൂര്‍ണമെന്റില്‍ കളിച്ചതായി എനിക്കു തോന്നിയിട്ടില്ല. ചിലപ്പോള്‍ വലിയ ടൂര്‍ണമെന്റുകളില്‍ സംഭവിക്കുന്ന കാര്യമാണിത്. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീം എവിടെയോ കുരുങ്ങി നിന്നതു പോലെ എനിക്കു തോന്നി. ഈ ഇന്ത്യന്‍ ടീം യഥാര്‍ഥ കഴിവിന്റെ 15 ശതമാനം മാത്രമേ പുറത്തെടുത്തിട്ടുള്ളൂയെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ചില സമയങ്ങളില്‍ ഈ കാരണത്താലാണ് ഇതു സംഭവിച്ചതെന്നു നിങ്ങള്‍ക്കു വിരല്‍ ചൂണ്ടാക്കാന്‍ കഴിയില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ പ്രകടനം

ഇന്ത്യയുടെ പ്രകടനം

ടി20 ലോകകപ്പിലെ സൂപ്പര്‍ 12നു മുന്നോടിയായുള്ള രണ്ടു സന്നാഹ മല്‍സരങ്ങളിലും ഗംഭീര വിജയത്തോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. ആദ്യം ഇംഗ്ലണ്ടിനെയും പിന്നാലെ ഓസ്‌ട്രേലിയയെയും തകര്‍ത്തുവിടാന്‍ ഇന്ത്യക്കു കഴിഞ്ഞു. എന്നാല്‍ കളി കാര്യമായപ്പോള്‍ ഇന്ത്യക്കു പിഴച്ചു.
സൂപ്പര്‍ 12ലെ ആദ്യ മല്‍സരത്തില്‍ പാകിസ്താനോടു 10 വിക്കറ്റിന്റെ ദയനീയ തോല്‍വി ഇന്ത്യക്കു നേരിട്ടു. ലോകകപ്പില്‍ തുടര്‍ച്ചയായി 12 മല്‍സരങ്ങളില്‍ പാകിസ്താനെ തോല്‍പ്പിച്ച ഇന്ത്യക്കു പക്ഷെ ഇത്തവണ അപരാജിത റെക്കോര്‍ഡ് നഷ്ടമാവുകയായിരുന്നു.
രണ്ടാമത്തെ കളിയില്‍ ന്യൂസിലാന്‍ഡോടു എട്ടു വിക്കറ്റിനും ഇന്ത്യ പരാജയപ്പെട്ടു. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരേ വന്‍ മാര്‍ജിനില്‍ ജയിക്കാന്‍ കോലിക്കും സംഘത്തിനും സാധിച്ചു. പക്ഷെ സെമിയില്‍ കടക്കാന്‍ ഇതു മതിയായിരുന്നില്ല. ഇന്ത്യയെ പിന്തള്ളി പാകിസ്താനും ന്യൂസിലാന്‍ഡും ഗ്രൂപ്പില്‍ നിന്നും സെമി ഫൈനലിലേക്കു മുന്നേറുകയായിരുന്നു.

Story first published: Saturday, December 4, 2021, 19:20 [IST]
Other articles published on Dec 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X