വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സുഖം തോന്നുന്നില്ല, നാളെ വീട്ടിലേക്ക് പോകുന്നു', കോലിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി ആരാധകര്‍

ദുബായ്: ടി20 ലോകകപ്പിലെ ഫേവറേറ്റുകളായി വന്ന ഇന്ത്യന്‍ ടീം സെമി കാണാതെ പുറത്തായിരിക്കുകയാണ്. പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യ അഫ്ഗാനിസ്ഥാനെ 66 റണ്‍സിനും സ്‌കോട്ട്‌ലന്‍ഡിനെ എട്ട് വിക്കറ്റിനും തോല്‍പ്പിച്ചെങ്കിലും സെമിയിലേക്ക് പ്രവേശിക്കാന്‍ അത് മതിയാവുമായിരുന്നില്ല.വിരാട് കോലി ടി20 നായകനെന്ന നിലയില്‍ കളിക്കുന്ന അവസാന ടൂര്‍ണമെന്റാണിത്. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനത്തോടെ അദ്ദേഹത്തിന് വിടപറയല്‍ മത്സരം ലഭിച്ചില്ലെന്ന് പറയാം.

ലോകകപ്പ് മറക്കാം, ഇനി ഇന്ത്യയുടെ ഷെഡ്യൂള്‍ ഇങ്ങനെ- ആദ്യം കിവീസ്, പിന്നാലെ സൗത്താഫ്രിക്കലോകകപ്പ് മറക്കാം, ഇനി ഇന്ത്യയുടെ ഷെഡ്യൂള്‍ ഇങ്ങനെ- ആദ്യം കിവീസ്, പിന്നാലെ സൗത്താഫ്രിക്ക

1

നമീബിയക്കെതിരായ മത്സരം ഇന്ത്യക്ക് ശേഷിക്കുന്നുണ്ടെങ്കിലും ആ മത്സര ഫലത്തിന് യാതൊരു പ്രസക്തിയുമില്ല. ഇപ്പോഴിതാ ഇന്ത്യയുടെ പുറത്താകലിന് പിന്നാലെ കോലിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍. 2012ലെ ഏഷ്യാ കപ്പിലെ പുറത്താകലിന് പിന്നാലെ കോലി കുറിച്ച ട്വീറ്റാണ് ഇപ്പോള്‍ ആരാധകര്‍ കുത്തിപ്പൊക്കിയത്. 'നല്ല സുഖമായി തോന്നുന്നില്ല,നാളെ വീട്ടിലേക്ക് പോവുകയാണ്' എന്നാണ് കോലി ട്വീറ്റ് ചെയ്തത്. ഇതാണ് ആരാധകര്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്.

Also Read: T20 World Cup: സെമി ലൈനപ്പ് തയ്യാര്‍- ഇംഗ്ലണ്ടിന് ന്യൂസിലാന്‍ഡ്, പാകിസ്താനെ കാത്ത് ഓസീസ്

2

ഇന്ത്യക്കായി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള നായകനാണ് കോലിയെങ്കിലും ഒരു ഐസിസി കിരീടം പോലും ഇല്ലാത്ത നായകനെന്ന പേരോടെ അദ്ദേഹത്തിന് കളമൊഴിയേണ്ട അവസ്ഥയാണുള്ളത്. ഇത്തവണ കിരീടം നേടാനുള്ള എല്ലാ സാഹചര്യവും ഇന്ത്യക്കുണ്ടായിരുന്നു. മികച്ച താരനിരയോടൊപ്പം യുഎഇയില്‍ ഐപിഎല്‍ കളിച്ചതിന് പിന്നാലെ ടി20 ലോകകപ്പ് കളിക്കുന്നുവെന്ന മേല്‍കൈയോടെയുമാണ് ഇന്ത്യ ലോകകപ്പിലേക്കെത്തിയത്.

Also Read: T20 World Cup: ഐപിഎല്ലിന്റെ കാര്യത്തില്‍ സംഭവിച്ചത് അബദ്ധം തന്നെ! ഇന്ത്യന്‍ ബൗളിങ് കോച്ച് പറയുന്നു

3

എന്നാല്‍ ബാറ്റിങ് നിരയും ബൗളിങ് നിരയും അമ്പേ പരാജയപ്പെടുത്തിയതോടെ ഇന്ത്യക്ക് സെമി കാണാതെ പുറത്താകേണ്ടി വന്നു. രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ എന്നിവര്‍ പ്രധാനപ്പെട്ട രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന് പറയാം. ബൗളര്‍മാരില്‍ പ്രധാന രണ്ട് മത്സരങ്ങളില്‍ ആകെ ഇന്ത്യക്കായി വിക്കറ്റ്‌നേടിയത് ജസ്പ്രീത് ബുംറയാണ്. ഇതില്‍ നിന്ന് തന്നെ ടീമിന്റെ അവസ്ഥ വ്യക്തം.

Also Read: T20 World Cup: സെമി മോഹം പൊലിഞ്ഞു, ഇന്ത്യക്ക് ഇനി 'സെന്റ് ഓഫ്'- എതിരാളി നമീബിയ

4

ഇപ്പോള്‍ സാഹചര്യങ്ങളെയും ടോസിനെയുമെല്ലാം പഴിചാരി രക്ഷപെടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇന്ത്യക്ക് പ്രധാന രണ്ട് മത്സരങ്ങളും കളിക്കേണ്ടി വന്നത് ദുബായിലാണ്. രണ്ട് തവണയും ഇന്ത്യക്ക് ടോസ് നഷ്ടമായി. ആദ്യം പന്തെറിയുന്നവര്‍ക്ക് നല്ല വേഗവും സ്വിങ്ങും ലഭിക്കുമ്പോള്‍ രണ്ടാമത് പന്തെറിയുന്നവര്‍ക്ക് യുഎഇയില്‍ കൃത്യമായ ലൈനും ലെങ്തും ലഭിക്കില്ല. ഇത് ഇന്ത്യക്ക് തിരിച്ചടിയായി.

Also Read: T20 World Cup 2021: 'ഞങ്ങള്‍ ചെറിയ മീനുകളല്ല', ഇന്ത്യക്ക് മുന്നറിയിപ്പുമായി നമീബിയയുടെ ഡേവിഡ് വീസെ

5

തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കേണ്ടി വന്നതിന്റെ ക്ഷീണവും ഇന്ത്യയെ വേട്ടയാടി. ആറ് മാസത്തോളം ബയോബബിളില്‍ കഴിഞ്ഞ് കളിക്കേണ്ടിവന്നത് മാനസികമായും ശാരീരികമായും ഇന്ത്യന്‍ താരങ്ങളെ തളര്‍ത്തി. ഇത് ജസ്പ്രീത് ബുംറ തുറന്ന് പറയുകയും ചെയ്തു. ഐപിഎല്ലിന് ശേഷം ചെറിയ ഇടവേള മാത്രമാണ് ലഭിച്ചതെന്നതും ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിയായി.

Also Read: ഓള്‍ടൈം ടി20 11 തിരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിങ്; കോലിക്ക് ഇടമില്ല, നായകന്‍ ധോണി

6

ടീം സെലക്ഷനിലെ പാളിച്ചകളും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്. യുസ് വേന്ദ്ര ചഹാലിനെപ്പോലൊരു സ്പിന്നറെ ഇന്ത്യ പുറത്തിരുത്തിയത് വലിയ തിരിച്ചടിയായെന്ന് പറയാം. പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരേ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തി. എന്നാല്‍ മിന്നും ഫോമിലായിരുന്നിട്ടും ചഹാലിനെ ഇന്ത്യ പരിഗണിച്ചില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണ്. ബൗളിങ് നിരയില്‍ മോശം ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിനൊപ്പം ടി20 ടീമിലെ സ്ഥിര സാന്നിധ്യമല്ലാത്ത മുഹമ്മദ് ഷമിയും ഇടം പിടിച്ചു.

Also Read: T20 World Cup: സെമിയില്ലെങ്കിലും സൗത്താഫ്രിക്കയ്ക്കു സന്തോഷിക്കാം! ഇവയാണ് കാരങ്ങള്‍

7

ഇവര്‍ക്ക് രണ്ട് പേര്‍ക്കും നിര്‍ണ്ണായക മത്സരങ്ങളില്‍ ഒന്നും ചെയ്യാനായില്ല. ബാറ്റിങ് നിരയില്‍ എടുത്തുപറയാന്‍ സാധിക്കുന്ന താരങ്ങള്‍ നിരവധിയാണെങ്കിലും ആര്‍ക്കും ഫോമിലേക്കെത്താനായില്ല. രവി ശാസ്ത്രിയെപ്പോലൊരു മികച്ച പരിശീലകന്‍ ഇന്ത്യയുടെ ഭാഗമായിരിക്കുന്ന അവസാന ടൂര്‍ണമെന്റില്‍ ഇത്തരമൊരു പുറത്താകല്‍ വലിയ നാണക്കേട് തന്നെയാണെന്ന് പറയാം.

Story first published: Monday, November 8, 2021, 18:15 [IST]
Other articles published on Nov 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X