വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: പാകിസ്താന്‍ കിവീസിനെ തോല്‍പ്പിച്ച് ഇന്ത്യയെ സഹായിക്കുമെന്നാണ് കരുതുന്നത്- ആകാശ്

ദുബായ്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനോട് ഇന്ത്യ തോറ്റത് ടീമിന് ഓര്‍ക്കാപ്പുറത്ത് കിട്ടിയ വലിയ അടിയായെന്ന് പറയാം. 13 പന്ത് ബാക്കിനിര്‍ത്തി 10 വിക്കറ്റിന്റെ ജയമാണ് പാകിസ്താന്‍ ഇന്ത്യക്കെതിരേ നേടിയത്. തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. ന്യൂസീലന്‍ഡ് എന്ന ശക്തനായ എതിരാളിയും ഇന്ത്യക്കൊപ്പം ഗ്രൂപ്പില്‍ ഉള്ളതിനാല്‍ കാര്യങ്ങള്‍ എളുപ്പമല്ല. ഇന്ന് നടക്കുന്ന ന്യൂസീലന്‍ഡ്- പാകിസ്താന്‍ മത്സര ഫലം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

T20 World cup: റിലാക്‌സ് ടീം ഇന്ത്യ, നിങ്ങള്‍ ഇപ്പോഴും ഫേവറിറ്റുകള്‍- കട്ട സപ്പോര്‍ട്ടുമായി ലീ T20 World cup: റിലാക്‌സ് ടീം ഇന്ത്യ, നിങ്ങള്‍ ഇപ്പോഴും ഫേവറിറ്റുകള്‍- കട്ട സപ്പോര്‍ട്ടുമായി ലീ

1

പാകിസ്താന്‍ വിജയിച്ചാല്‍ ഇന്ത്യക്ക് കൂടുതല്‍ ആശ്വാസമാവും. അതേ സമയം ന്യൂസീലന്‍ഡ് ജയിച്ചാല്‍ പിന്നീടുള്ള മത്സരങ്ങളെല്ലാം ജയിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോവും. ഇപ്പോഴിതാ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

'ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ന്യൂസീലന്‍ഡ് പാകിസ്താനെ തോല്‍പ്പിച്ചാല്‍ കാര്യങ്ങള്‍ മാറിമറിയും. ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റ് പ്രധാന ഘടകമായി മാറും. മൂന്ന് ടീമിനും പിന്നീടുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാവും. പാകിസ്താന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ പിന്നെ അഫ്ഗാനിസ്ഥാന്‍ മാത്രമാണ് പ്രധാന എതിരാളികളായുള്ളത്. അവരെ തോല്‍പ്പിച്ചാല്‍ സെമി ഫൈനലിലെത്തി ആഹ്ലാദിക്കാം'-ആകാശ് ചോപ്ര പറഞ്ഞു.

2

ഇന്ത്യക്കെതിരായ വമ്പന്‍ ജയം നേടിയത് പാകിസ്താനെ സംബന്ധിച്ച് അനുഗ്രഹമാണ്. കാരണം 10 വിക്കറ്റിന് ജയിക്കാനായത് നെറ്റ് റണ്‍റേറ്റില്‍ പാകിസ്താനെ തുണക്കും. ഇന്ന് പാകിസ്താന്‍ ന്യൂസീലന്‍ഡിനോട് തോല്‍ക്കുകയും അടുത്ത മത്സരത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ മൂന്ന് പ്രമുഖ ടീമുകള്‍ക്കും രണ്ട് മത്സരത്തില്‍ നിന്ന് ഓരോ ജയം,തോല്‍വി എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറും. അങ്ങനെ സംഭവിച്ചാല്‍ നെറ്റ് റണ്‍റേറ്റ് പ്രധാന ഘടകമാവും. പാകിസ്താനോട് വലിയ തോല്‍വി വഴങ്ങിയത് ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവാനും സാധ്യതകളേറെ.

പാകിസ്താനെ സംബന്ധിച്ച് ന്യൂസീലന്‍ഡിനോട് പകരം വീട്ടാനുള്ള അവസരം കൂടിയാണ്. കഴിഞ്ഞിടെ പാകിസ്താനില്‍ പരമ്പര കളിക്കാന്‍ ന്യൂസീലന്‍ഡ് സമ്മതിക്കുകയും അവസാന നിമിഷം സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി പിന്മാറുകയും ചെയ്തിരുന്നു. ഇത് പാകിസ്താനെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കിയ കാര്യമായിരുന്നു. പാകിസ്താനിലേക്ക് വീണ്ടും അന്താരാഷ്ട്ര മത്സരങ്ങള്‍ സജീവമാക്കി കൊണ്ടുവരാനുള്ള സുവര്‍ണ്ണാവസരമാണ് ന്യൂസീലന്‍ഡ് കാരണം നഷ്ടപ്പെട്ടത്.

3

കിവീസിന് പിന്നാലെ ഇംഗ്ലണ്ടും പരമ്പരയില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇതിനെല്ലാം പ്രതികാരം കളത്തില്‍ തീര്‍ക്കാനുള്ള അവസരമാണ് പാകിസ്താന് കൈവന്നിരിക്കുന്നത്. ആകാശ് ചോപ്രയും ഇക്കാര്യം ചൂണ്ടിക്കാട്ടി. 'ഇത് ഒരു പ്രതികാര മത്സരംകൂടിയാണ്. കാരണം ന്യൂസീലന്‍ഡ് പാകിസ്താനിലെത്തിയ ശേഷം ഒരു കാരണവുമില്ലാതെ മടങ്ങിപ്പോയി അവരെ അപമാനിച്ചിരുന്നു. അതിനാല്‍ പാകിസ്താന്‍ ചിലത് തെളിയിക്കാനാവും ഇറങ്ങുകയെന്നാണ് കരുതുന്നത്. പാകിസ്താന്‍ മികച്ച നിരയാണ്. ടോപ് ത്രീ മികച്ച ഫോമിലാണ്. മുഹമ്മദ് ഹഫീസിനും ഷുഹൈബ് മാലിക്കിനും തിളങ്ങാന്‍ സാധിക്കുന്ന സാഹചര്യമാണിത്. അവര്‍ നന്നായി പന്തെറിയുന്നുമുണ്ട്'- ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കെതിരേ നേടിയ ജയത്തിന്റെ ആത്മവിശ്വാസവും യുഎഇയിലെ സാഹചര്യത്തിലെ വലിയ മുന്‍പരിചയവും പാകിസ്താന് മുന്‍തൂക്കം നല്‍കുന്നു. ബാബര്‍ ആസമും മുഹമ്മദ് റിസ്വാനും മിന്നും ഫോമിലാണ്. ഷഹീന്‍ അഫ്രീദി നയിക്കുന്ന പേസ് നിരയും സ്പിന്‍ ഓള്‍റൗണ്ടര്‍മാരും ഗംഭീരം. എന്നാല്‍ കെയ്ന്‍ വില്യംസന്‍ നയിക്കുന്ന കിവീസ് നിരയെ നിസാരരായി കാണാനാവില്ല. ലോക്കി ഫെര്‍ഗൂസന്‍,ട്രന്റ് ബോള്‍ട്ട് എന്നീ സൂപ്പര്‍ പേസര്‍മാര്‍ പാക് ബാറ്റിങ് നിരക്ക് വലിയ തലവേദനയാവും.

Story first published: Tuesday, October 26, 2021, 17:06 [IST]
Other articles published on Oct 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X