Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ഞാന്‍ ഞെട്ടും; ജയം ഇന്ത്യയ്‌ക്കെന്ന് കൈഫ്‌

ഞായറാഴ്ചയാണ് ട്വന്റി-20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യത്തെ മത്സരം. ചിരവൈരികളായ പാക്കിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. നാളിതുവരെ ഒരു ലോകകപ്പ് മത്സരത്തില്‍ പോലും ഇന്ത്യ പാക്കിസ്താനോട് പരാജയപ്പട്ടിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യ മത്സരത്തില്‍ പാക്കിസ്താന് മുകളില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈയുണ്ട്. എന്നാല്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ല എന്നത് തന്നെ ഇന്ത്യയെ സംബന്ധിച്ച് സമ്മര്‍ദ്ദവുമാണ്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും പാക്കിസ്താനും മുഖാമുഖം വരുന്നത്.

നിലവിലെ സാഹചര്യത്തില്‍ പലരും ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം നല്‍കുന്നത്. എങ്കിലും പാക്കിസ്താന്റെ അപ്രവചനീയത മത്സരം ആവേശകരമാക്കുമെന്നുറപ്പാണ്. തങ്ങള്‍ക്ക് പരിചിതമായ ഫോര്‍മാറ്റ് ആണെന്നതും തുടരെ തുടരെ നിരവധി മത്സരങ്ങള്‍ കളിച്ച് വരുന്നുവെന്നതും ഇന്ത്യയേക്കാള്‍ പാക്കിസ്താന് അഡ്വാന്റേജ് നല്‍കുന്ന ഘടകങ്ങളാണ്. ഐപിഎല്‍ കളിച്ച ഫോമിലാണ് ഇന്ത്യന്‍ താരങ്ങളെത്തുന്നത്. ഇപ്പോഴിതാ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള മത്സരത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

Muhammad Kaif

താന്‍ പഴയ കണക്കുകളുടെ ആരാധകനല്ലെന്നാണ് കൈഫ് പറയുന്നത്. അതേസമയം തങ്ങള്‍ക്ക് മുന്നിലെ വെല്ലുവിളി ഇന്ത്യ അനായാസം മറി കടക്കുമെന്നും കൈഫ് പറയുന്നു. ''ലോകകപ്പില്‍ ഇന്ത്യ എന്നും പാക്കിസ്താന് മുകളില്‍ ആധിപത്യം പുലര്‍ത്തിയിട്ടുണ്ട്. പേപ്പറിലുള്ളൊരു റെക്കോര്‍ഡ് ആണത്. ഞാന്‍ റെക്കോര്‍ഡുകളുടെ ആരാധകനല്ല. ഇന്ത്യന്‍ ടീമും അല്ലെന്നുറപ്പാണ്. കളി നടക്കുന്ന ദിവസം പിച്ചില്‍ എന്താണ് നടക്കുന്നത് എന്നാണ് അവരും നോക്കുന്നത്'' എന്നായിരുന്നു കൈഫ് പറഞ്ഞത്.

''ടീം നല്ലോണം തയ്യാറായിട്ടുണ്ട്, വിരാട് കോലി തന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്നുണ്ട്. പിന്നെ ഉപദേഷ്ടാവായി ധോണിയുമുണ്ട്'' കൈഫ് പറയുന്നു. സീ ന്യൂസിലെ പരിപാടിയിലായിരുന്നു കൈഫിന്റെ പ്രതികരണം. മുന്‍ ഇന്ത്യന്‍ താരമായ കൈഫ് 125 ഏകദിനങ്ങളും 13 ടെസ്റ്റുകളും കളിച്ചിട്ടുള്ള താരമാണ് കൈഫ്. യുഎഇയില്‍ ഐപിഎല്‍ കളിച്ചതിന്റെ അനുഭവ സമ്പത്തും ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് കൈഫ് പറയുന്നത്. ഇന്ത്യന്‍ താരങ്ങളുടെ നല്ല ഫോമും ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുമെന്നാണ് കൈഫ് പറയുന്നത്.

''കഴിഞ്ഞ രണ്ട് മാസമായി ദുബായിയില്‍ ഉണ്ടെന്നത് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്ന ഘടകമാണ്. താരങ്ങള്‍ക്ക് പിച്ചുമായി നല്ല പരിചയമുണ്ട്''കൈഫ് അഭിപ്രായപ്പെടുന്നു. ''പാക്കിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തുകയാണെങ്കില്‍ ഞാന്‍ വ്യക്തിപരമായി ഞെട്ടും. കാരണം ഇന്ത്യയെ അപേക്ഷിച്ച് ശക്തമായൊരു ടീം അവര്‍ക്കില്ല. ട്വന്റി-20യില്‍ എന്തും സംഭവിക്കാം. എന്നാല്‍ ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ പേരും നിലവിലെ ഫോമും സമ്മര്‍ദത്തെ നേരിടുന്ന രീതിയും നോക്കിയാലും ഇന്ത്യയ്ക്കാണ് മേല്‍ക്കൈ'' എന്നാണ് കൈഫ് പറഞ്ഞത്.

ഗ്രൂപ്പ് ടുവിലാണ് ഇന്ത്യയും പാക്കിസ്താനുമുള്ളത്. ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍ അഫ്ഗാനിസ്താനും ന്യൂസിലാന്‍ഡുമാണ്. രണ്ട് ടീമുകള്‍ യോഗ്യത നേടി അവര്‍ക്കാപ്പം ചേരുകയും ചെയ്യും. ട്വന്റി-20 ലോകകപ്പുകളില്‍ അഞ്ചു തവണയാണ് ഇന്ത്യ പാക്കിസ്താനെ പരാജയപ്പെടുത്തിയത്. ഈ മുന്‍തൂക്കം ഇന്ത്യയ്ക്കുണ്ടെങ്കിലും പാക്കിസ്താനെ പ്രവചിക്കുക അസാധ്യമാണ്. തങ്ങളുടേതായ ദിവസം ആരേയും പരാജയപ്പെടുത്താന്‍ അവര്‍ക്കാകും. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയേയും അനായാസമായി തോല്‍പ്പിച്ചാണ് ഇന്ത്യയുടെ വരവ്. അതേസമയം പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തുകയും ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുകയും ചെയ്തിരുന്നു.

നേരത്തെ ഇന്ത്യയും പാക്കിസ്താനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇന്ത്യയ്ക്ക് തന്നെയാണ് മേല്‍ക്കെ എന്ന് അഭിപ്രായപ്പെട്ട് പലരും രംഗത്ത് എത്തിയിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ കരുത്തരാണ് ഇന്ത്യ. നായകന്‍ വിരാട് കോലി, രോഹിത് ശര്‍മ, മിന്നും ഫോമിലുള്ള കെഎല്‍ രാഹുല്‍, ഋഷ്ഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ ബാറ്റിംഗിലും ബൗളിംഗില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയ ലൈനപ്പ് ആരേയും ഭയപ്പെടുത്തുന്നതാണ്.

Story first published: Friday, October 22, 2021, 19:48 [IST]
Other articles published on Oct 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+