വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവിടെ നടക്കുന്നതിനെ പറ്റി ഒരു ഐഡിയയുമില്ല; ദ്രാവിഡ് ഇന്ത്യന്‍ കോച്ചാകുന്നതിനെകുറിച്ച് കോലി

By Abin MP

ഐപിഎല്‍ പൂരത്തിന് കൊടിയിറങ്ങി. ഇനി ലോകകപ്പിന്റെ ആരവങ്ങളിലേക്ക് കടക്കുകയാണ് ക്രിക്കറ്റ് ലോകം. ട്വന്റി-20 ലോകകപ്പിന്റെ ഗ്രൂപ്പ് തല മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ത്യയുടെ ആദ്യത്തെ മത്സരം അടുത്ത ഞായറാഴ്ചയാണ്. ചിരവൈരികളായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഈ ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച്, പ്രത്യേകിച്ച് നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ഈ ലോകകപ്പോടെ ഇന്ത്യയുടെ ട്വന്റി-20 നായകസ്ഥാനത്തു നിന്നും ഒഴിയുകയാണ് വിരാട് കോലി.

നായകസ്ഥാനത്തു നിന്നും പടിയിറങ്ങുന്നത് ലോകകപ്പ് ഉയര്‍ത്തി കൊണ്ടാകണം എന്ന മോഹം വിരാട് കോലിയ്ക്കും അദ്ദേഹത്തിന്റെ സഹതാരങ്ങള്‍ക്കും സ്വഭാവികമായും ഉണ്ട്. ഇത്തവണ ലോകകപ്പിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുമുണ്ട്. ഇന്ത്യയുടെ ഉപദേശകനായിട്ടാണ് ധോണി ടീമിനൊപ്പം ചേരുക. അതേസമയം മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

Virat Kohli

ലോകകപ്പോടെ വിരാട് കോലി ക്യാപ്റ്റന്‍സിയില്‍ നിന്നും പിന്മാറുന്നതിനൊപ്പം തന്നെ ഇന്ത്യയുടെ മുഖ്യ പരിശീലകനെ മാറ്റുന്നതിനെക്കുറിച്ചും ബിസിസിഐ ചിന്തിക്കുന്നുണ്ട്. നിലവിലെ മുഖ്യ പരിശീലകനായ രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി പറയപ്പെടുന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ രാഹുല്‍ ദ്രാവിഡിനെയാണ്. വാര്‍ത്ത ബിസിസിഐ ഔദ്യോഗികമായി സ്ഥികരീച്ചിട്ടില്ലെങ്കിലും അടുത്ത മാസം തന്നെ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനാകുമെന്നും 2023 ലോകകപ്പ് വരെയായിരിക്കും ദ്രാവിഡിന്റെ കാലാവധിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനാകുന്നുവെന്ന വാര്‍ത്ത ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. തീരുമാനത്തില്‍ തങ്ങളുടെ സന്തോഷം അറിയിച്ചു കൊണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ മുതല്‍ മൈക്കിള്‍ വോണ്‍ അടക്കമുള്ളവരും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ തനിക്ക് സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറയുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിരാട് കോഹ്ലി.

അവിടെ എന്താണ് നടക്കുന്നതെന്ന് എനിക്ക് യാതൊരു ഐഡിയയുമില്ല. വിശദമായൊരു ചര്‍ച്ചയും ആരുമായും ഇതുവരേയും നടന്നിട്ടില്ലെന്നായിരുന്നു വിരാട് കോലിയുടെ പ്രതികരണം. നേരത്തെ വിരാട് കോലി തന്റെ ഐപിഎല്‍ യാത്രയുടെ തുടക്കത്തില്‍ ദ്രാവിഡിന് കീഴില്‍ കളിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനായിരുന്നു രാഹുല്‍ ദ്രാവിഡ്. ഇരുവരും ഇന്ത്യയ്ക്കായി ഒരു വര്‍ഷത്തോളം ഒരുമിച്ച് കളിക്കുകയും ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനാകുമ്പോള്‍ പരസ് ഹാംബ്രെ ഇന്ത്യയുടെ ബൗളിംഗ് കോച്ചാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം നിലവിലെ ബാറ്റിംഗ് കോച്ച് ആയ വിക്രം റാത്തൂറിനെ നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ പിന്നില്‍ ദ്രാവിഡ് എത്തുന്നത് ഇത് മൂന്നാം തവണയായിരിക്കും. നേരത്തെ 2014 ല്‍ ഇന്ത്യയുടെ ബാറ്റിംഗ് ഉപദേഷ്ടാവായി കുറച്ച് കാലം ദ്രാവിഡ് ഉണ്ടായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ശാസ്ത്രിയുടെ അഭാവത്തില്‍ ദ്രാവിഡ് ആയിരുന്നു ഇന്ത്യയുടെ പരിശീലകന്‍.

പരിശീലകനായി മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ദ്രാവിഡ്. ഇന്നത്തെ മിക്ക യുവതാരങ്ങളും ദ്രാവിഡിന്റെ ശിഷ്യന്മാരാണ്. ഇന്ത്യയുടെ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് ദ്രാവിഡ്. പൃഥ്വി ഷാ, ശുബ്മാന്‍ ഗില്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ തുടങ്ങിയ താരങ്ങളുടെ കരിയറില്‍ ദ്രാവിഡിന്റെ സ്ഥാനം നിര്‍ണായകമാണ്.

അതേസമയം ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി ധോണി എത്തുന്നതില്‍ അതീവ സന്തുഷ്ടനാണ് വിരാട് കോലി. തിരിച്ചുവരുന്നതില്‍ എംഎസ് ആവേശഭരിതനാണ്. അദ്ദേഹം എന്നും ഞങ്ങള്‍ക്കൊരു വഴികാട്ടിയായിരുന്നു. വീണ്ടും അത് ചെയ്യാനുള്ള അവസരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ വലിയൊരു ടൂര്‍ണമെന്റ് കളിക്കുന്ന യുവതാരങ്ങള്‍ ഉണ്ട് നമ്മുടെ ടീമില്‍'' എന്നായിരുന്നു കോലി പറഞ്ഞത്.

''ഇത്രയും കാലം കൊണ്ട് അദ്ദേഹം നേടിയെടുത്ത അനുഭവസമ്പത്താണ് ഞങ്ങള്‍ക്ക് വേണ്ടത്. തന്ത്രപരമായ നിര്‍ദ്ദേശങ്ങളും മത്സരത്തിന്റെ ദിശ എങ്ങോട്ടാണ് പോകുന്നതെന്നും ചെറിയ കാര്യങ്ങളില്‍ പോലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹവുമായി നിരന്തരം സംസാരിക്കാന്‍ സാധിക്കും. അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ സാന്നിധ്യം'' എന്നും കോലി പറഞ്ഞു.

Story first published: Sunday, October 17, 2021, 10:18 [IST]
Other articles published on Oct 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X