For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അവന്റെ ബൗളിങ് മോശം, ബാറ്റിങ്ങും മികച്ചതല്ല', ഹസന്‍ അലി പാക് ടീമിന്റെ ദൗര്‍ബല്യം- ഗവാസ്‌കര്‍

മുംബൈ: ടി20 ലോകകപ്പിലെ പാകിസ്താന്റെ പുറത്താകല്‍ ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ പാകിസ്താന്‍ കപ്പുയര്‍ത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയാണ് സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റ് പാകിസ്താന്‍ പുറത്തായത്. പാകിസ്താന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ദുബായിയില്‍ അഞ്ച് വിക്കറ്റിനാണ് ബാബര്‍ ആസമും സംഘവും തോറ്റത്. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന പാകിസ്താന്‍ നാല് വിക്കറ്റ് 176 എന്ന ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തിട്ടും ഒരോവറും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തി ഓസ്‌ട്രേലിയ വിജയിച്ചു.

മാത്യു വേഡിന്റെ മിന്നല്‍ ബാറ്റിങ്ങാണ് ഓസീസിനെ തുണച്ചത്. 17 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സുമടക്കം 41 റണ്‍സാണ് അദ്ദേഹം നേടിയത്. പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയെ ഹാട്രിക് സിക്‌സറടക്കം പറത്തിയാണ് വേഡ് കംഗാരുക്കള്‍ക്ക് ഫൈനല്‍ ടിക്കറ്റ് നല്‍കിയത്. നിര്‍ണ്ണായക സമയത്ത് മാത്യു വേഡിനെ ഹസന്‍ അലി കൈവിട്ടു കളഞ്ഞതാണ് മത്സരത്തില്‍ വഴിത്തിരിവായത്. ലൈഫ് കിട്ടിയതിനെ നന്നായി മുതലാക്കാന്‍ വേഡിനുമായി.

പാകിസ്താന്റെ പുറത്താകലിന് പിന്നാലെ വിമര്‍ശന ശരങ്ങളെല്ലാം ഹസന്‍ അലിക്കെതിരെയാണ്. നാല് ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്ത താരം ഒരു വിക്കറ്റ് പോലും നേടിയില്ല. നിര്‍ണ്ണായക സമയത്ത് ക്യാച്ചും വിട്ടും. സാമൂഹ്യ മാധ്യമങ്ങളില്‍ ഹസന്‍ അലിക്കെതിരേ വലിയ പ്രതിഷേധമാണുയരുന്നത്. അദ്ദേഹത്തിന്റെ ഇന്ത്യന്‍ വംശജയായ ഭാര്യക്കെതിരേ വരെ അധിക്ഷേപം ഉണ്ടായിരിക്കുകയാണ്.

ഇപ്പോഴിതാ ഹസന്‍ അലിയായിരുന്നു പാക് ടീമിന്റെ ദൗര്‍ബല്യമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ബൗളിങ്ങില്‍ മികവില്ലാത്ത ഹസന്‍ അലിക്ക് ബാറ്റിങ്ങിലും വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനാവില്ല. പാകിസ്താന്‍ ടീമിലെ മറ്റ് താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ മികവില്ലാത്തവനാണ് ഹസന്‍ അലി.

hasanali-sunil

'നല്ല ഫീല്‍ഡര്‍മാര്‍ പോലും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ക്യാച്ച് നഷ്ടപ്പെടുത്തും. എന്നാല്‍ പാകിസ്താന്‍ ടീമിലെ ഏറ്റവും മോശം താരം ഹസന്‍ അലിയാണ്. നന്നായി പന്തെറിയാന്‍ സാധിക്കാത്ത അവന്റെ ബാറ്റിങ് പ്രകടനങ്ങളും അത്ര മികച്ചതല്ല. ടൂര്‍ണമെന്റിലെ മുന്‍ മത്സരങ്ങളിലും അവന്‍ ഫീല്‍ഡിങ്ങില്‍ പിഴവ് വരുത്തുകയും അനാവശ്യമായി റണ്‍സ് വഴങ്ങുകയും ചെയ്തിട്ടുണ്ട്. എല്ലാ ടീമിനും ദൗര്‍ബല്യമെന്ന് പറയാന്‍ ഓരോ താരങ്ങളുണ്ടാവും. പാകിസ്താനില്‍ അത് ഹസന്‍ അലിയാണ്'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

19ാം ഓവര്‍ എറിഞ്ഞ ഷഹീന്റെ മൂന്നാം പന്തില്‍ മിഡ് വിക്കറ്റിലേക്ക് പന്ത് ഉയര്‍ന്നത്. അല്‍പ്പം പ്രയാസമായിരുന്നെങ്കിലും എടുക്കാന്‍ സാധിക്കുന്ന ക്യാച്ച് തന്നെയായിരുന്നു അത്. എന്നാല്‍ ഹസന്‍ അലിക്ക് അത് കൈപ്പിടിയിലൊതുക്കാനായില്ല. ഇതോടെ ടീം സമ്മര്‍ദ്ദത്തിലായി. നിരാശയോടെ പന്തെറിഞ്ഞ ഷഹീന്റെ മൂന്ന് പന്തും അതിര്‍ത്തികടത്താന്‍ വേഡിന് സാധിക്കുകയും ചെയ്തു.

അവസാനത്തെ രണ്ട് മൂന്ന് ഓവര്‍ മുമ്പ് വരെ മത്സരം പാകിസ്താന് അനുകൂലമായിരുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു. 'പാകിസ്താന്റെ തോല്‍വിക്ക് ശേഷം പാകിസ്താന്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്. ടീമിന്റെ മികച്ച പ്രകടനത്തിന് പിന്നില്‍ ആരാധകരുടെ പിന്തുണ വളരെ വലുതായിരുന്നു. അവര്‍ കിരീടം മോഹിച്ചതിനെ തെറ്റുപറയാനാവില്ല. കാരണം ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും അവര്‍ ജയിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരേ അവസാന രണ്ട് മൂന്ന് ഓവര്‍ മുമ്പ് വരെ പാകിസ്താന് അനുകൂലമായിരുന്നു മത്സരം. അതിന് ശേഷം തോറ്റത് തീര്‍ച്ചയായും വലിയ നിരാശയുണ്ടാക്കുന്നതാണ്. നിങ്ങള്‍ വിജയിക്കുമ്പോള്‍ തോല്‍ക്കുന്നവരോട് മനുഷ്യത്വപരമായി പെരുമാറുക. തോറ്റാല്‍ എതിര്‍ ടീമിന്റെ മികവിനെ അംഗീകരിക്കുക'-സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, November 12, 2021, 19:29 [IST]
Other articles published on Nov 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+