വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഹര്‍ഷലും വെങ്കടേഷും ശിവം മാവിയും ഇന്ത്യന്‍ ടീമിലേക്ക്, ദേശീയ ടീമില്‍ പുതിയ റോള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് വിരാമമാകുന്നതിന് പിന്നാലെ ടി20 ലോകകപ്പ് ആവേശം ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ടി20 ലോകകപ്പിലെ ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. മികച്ച താരനിരയുള്ള ഇന്ത്യന്‍ ടീം ഐപിഎല്ലിന് പിന്നാലെയാണ് ലോകകപ്പിനിറങ്ങുന്നതെന്നത് ടീമിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.

Harshal Patel, Venkatesh Iyer And Shivam Mavi To Join Indian Team

ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളുടെ മികവിനെ ടി20 ലോകകപ്പില്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നെറ്റ്‌സ് ബൗളര്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ പരിഗണിച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവതാരമായ ഉമ്രാന്‍ മാലിക്ക് അതിവേഗ പന്തുകളുമായി ഐപിഎല്ലില്‍ മികവ് കാട്ടിയിരുന്നു. ഇതോടെയാണ് താരത്തെ ടി20 ലോകകപ്പില്‍ നെറ്റ്‌സ് ബൗളറായി പരിഗണിച്ചത്.

 ഹര്‍ഷല്‍, വെങ്കി, മാവി ടീമിലേക്ക്

ഹര്‍ഷല്‍, വെങ്കി, മാവി ടീമിലേക്ക്

ഇപ്പോഴിതാ ഉമ്രാന് പിന്നാലെ ഹര്‍ഷല്‍ പട്ടേല്‍, വെങ്കടേഷ് അയ്യര്‍, ശിവം മാവി എന്നിവരെക്കൂടി ഇന്ത്യ ടി20 ലോകകപ്പിന്റെ മുന്നൊരുക്കത്തിന് ഉപയോഗിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവരെല്ലാം യുഎഇയില്‍ മികച്ച പ്രകടനം നടത്തി കൈയടി നേടിയവരാണ്. അതിനാലാണ് ഇവരെ ലോകകപ്പ് ടീമിനെ സഹായിക്കാനായി പരിഗണിച്ചിരിക്കുന്നത്. ഈ മൂന്ന് പേരോടും ദുബായില്‍ തുടരാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ആവിശ്യപ്പെട്ടിട്ടുണ്ടെന്നാണ് ക്രിക്ബസിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 ഹര്‍ഷല്‍ മികച്ച പ്രകടനം നടത്തി

ഹര്‍ഷല്‍ മികച്ച പ്രകടനം നടത്തി

ഹര്‍ഷല്‍ പട്ടേലാണ് ഇത്തവണ ഏറ്റവും മികവ് കാട്ടിയ താരങ്ങളിലൊരാള്‍. 32 വിക്കറ്റാണ് 15 മത്സരങ്ങളില്‍ നിന്ന് അദ്ദേഹം വീഴ്ത്തിയത്. ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളര്‍മാരില്‍ ഡ്വെയ്ന്‍ ബ്രാവോയുടെ റെക്കോഡിനൊപ്പമെത്താനും ഹര്‍ഷലിനായി. എന്നാല്‍ ബ്രാവോക്ക് ഈ നേട്ടത്തിലെത്താന്‍ 18 മത്സരം വേണ്ടിവന്നു. ഒരു സീസണിലെ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ജസ്പ്രീത് ബുംറയുടെ റെക്കോഡിനെയാണ് ഹര്‍ഷല്‍ മറികടന്നത്. ഇന്ത്യയിലും യുഎഇയിലും ഒരുപോലെ തിളങ്ങിയ ഹര്‍ഷല്‍ പട്ടേലിനായി. പന്തിന്റെ വേഗതയില്‍ മികച്ച നിയന്ത്രണമുണ്ടെന്നതാണ് ഹര്‍ഷലിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സ്ലോബോളുകളിലൂടെയാണ് താരം കൂടുതല്‍ വിക്കറ്റുകള്‍ നേടിയതും. അതിനാല്‍ ഹര്‍ഷലിനെ നെറ്റ്സില്‍ നേരിടുന്നത് ഇന്ത്യക്ക് ലോകകപ്പില്‍ വളരെ ഗുണം ചെയ്തേക്കും. കാരണം യുഎഇയിലെ പിച്ചില്‍ പന്തിന്റെ വേഗത്തിന് വളരെ പ്രാധാന്യമുണ്ട്.

 വെങ്കി സീസണിലെ കണ്ടെത്തല്‍

വെങ്കി സീസണിലെ കണ്ടെത്തല്‍

വെങ്കടേഷ് അയ്യര്‍ കെകെആറിന്റെ യുവ ഓപ്പണറാണ്. വലിയ അനുഭവസമ്പത്തില്ലാത്ത താരമാണെങ്കിലും അത്ഭുതപ്പെടുത്തുന്ന പ്രകടനം യുഎഇയില്‍ നടത്താന്‍ വെങ്കടേഷിനായി. കെകെആര്‍ യുവ പേസര്‍ ശിവം മാവിയും കൈയടി നേടുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച ലൈനും ലെങ്തും വേഗവും കണ്ടെത്താന്‍ സാധിച്ച താരത്തിന്റെ സേവനവും ഇന്ത്യക്ക് ഗുണം ചെയ്തേക്കും.

 ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായേക്കും

ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായേക്കും

ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. 'ടീമുകള്‍ക്ക് മത്സരം തുടങ്ങുന്നതിന്റെ ഏഴ് ദിവസം മുമ്പ് വരെ ടീമില്‍ മാറ്റം വരുത്താനുള്ള അനുമതിയുണ്ട്. ഇന്ത്യക്ക് ഈ മാസം 15വരെ ടീമില്‍ മാറ്റം വരുത്താന്‍ സമയമുണ്ട്. ഹര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞില്ലെങ്കില്‍ ടീമില്‍ നിന്ന് ഒഴിവാക്കേണ്ടതുണ്ടോയെന്നത് തീരുമാനമായിട്ടില്ല. എന്നാല്‍ ശര്‍ദുലോ ദീപകോ ടീമിലേക്കെത്താനുള്ള സാധ്യതയും പറയാനാവില്ല. ഹര്‍ഷല്‍ പട്ടേലിനോട് ദുബായില്‍ തുടരാനും ആവിശ്യപ്പെട്ടേക്കാം'- ബിസിസി ഐ വൃത്തം വ്യക്തമാക്കി. പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പരിക്കിനെത്തുടര്‍ന്ന് പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദിക്കിനെ ഇന്ത്യ ഒഴിവാക്കാനുള്ള സാധ്യത കുറവാണ്. ഹര്‍ദിക്ക് മാച്ച് വിന്നറായ താരമാണ്. എന്നാല്‍ നിലവിലെ ഫോം പ്രതീക്ഷ നല്‍കുന്നതല്ല. ലോകകപ്പിന് മുമ്പ് ബൗളിങ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് ഹര്‍ദിക്കും വ്യക്തമാക്കിയിട്ടുണ്ട്. ടീമിലെ മാറ്റം സംബന്ധിച്ച് വരുന്ന ദിവസങ്ങളില്‍ത്തന്നെ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കാം.

Story first published: Tuesday, October 12, 2021, 16:53 [IST]
Other articles published on Oct 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X