For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യ-പാക് പോരാട്ടം, പാക് നിരയുടെ ദൗര്‍ബല്യം എവിടെ? ചൂണ്ടിക്കാട്ടി ഹര്‍ഷ ഭോഗ്‌ലെ

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും പാകിസ്താനും ഇത്തവണ ശക്തമായ താരനിരയുമായി എത്തുമ്പോള്‍ പോരാട്ടം ശക്തം. രണ്ട് ടീമുകള്‍ക്കും യുഎഇയിലെ സാഹചര്യത്തില്‍ പരിചയസമ്പത്തുള്ളതില്‍ വാശിയേറിയ മത്സരം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കണക്കുകളില്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്. ലോകകപ്പില്‍ ഇതുവരെ പാകിസ്താന് മുന്നില്‍ ഇന്ത്യ മുട്ടുമടക്കിയിട്ടില്ല.

എന്നാല്‍ ഈ ചരിത്രം തിരുത്തിക്കുറിക്കാനുള്ള കഴിവ് ബാബര്‍ അസാം നയിക്കുന്ന പാകിസ്താന്‍ നിരക്കുണ്ട്. സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയേയും അനായാസമായി തോല്‍പ്പിച്ചപ്പോള്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിക്കുകയും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയും ചെയ്തു. ഇന്ത്യ-പാക് പോരാട്ടം നടക്കുമ്പോള്‍ പതിവ് പോലെ തന്നെ പ്രവചനങ്ങളും വാക് പോരാട്ടങ്ങളും സജീവമാണ്.

ഇപ്പോഴിതാ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് തന്റെ വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ. ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഭോഗ് ലെ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. പാക് ടീമിന്റെ ദൗര്‍ബല്യം എവിടെയാണെന്ന് ഭോഗ് ലെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ അമിതമായി പാകിസ്താന്‍ ആശ്രയിക്കുന്നുവെന്നാണ് ഭോഗ് ലെ ചൂണ്ടിക്കാട്ടിയത്.

'പാകിസ്താന്‍ ബാബര്‍ ആസം,മുഹമ്മദ് റിസ്വാന്‍ എന്നിവരെ അമിതമായി ആശ്രയിക്കുന്നു. മികച്ച പ്രതിഭകള്‍ അവര്‍ക്കൊപ്പമുണ്ട്. ബാബര്‍ മികച്ച ഫോമിലാണ്. എന്നാല്‍ ഇന്ത്യക്ക് പവര്‍പ്ലേയില്‍ ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്താനായാല്‍ പാകിസ്താന്‍ പ്രയാസപ്പെടും. പാകിസ്താന്റെ മധ്യനിരയുടെ പ്രകടനത്തെക്കുറിച്ച് കൂടുതല്‍ പറയാനാവില്ല. പരിചയസമ്പന്നരായ താരങ്ങള്‍ അവര്‍ക്കുണ്ട്. എന്നാല്‍ വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള താരങ്ങളുണ്ടെന്ന് കരുതുന്നില്ല'- ഭോഗ് ലെ പറഞ്ഞു.

harshabhogle

തുടക്കത്തിലേ തന്നെ ബാബറിനെയും റിസ്വാനെയും പുറത്താക്കാനായാല്‍ പാകിസ്താന്‍ സമ്മര്‍ദ്ദത്തിലാവുമെന്നുറപ്പാണ്. ഇരുവരും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ചാല്‍ ഇന്ത്യ പ്രയാസപ്പെടാനും സാധ്യത കൂടുതലാണ്. നിലയുറപ്പിച്ചാല്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണവര്‍. അതിനാല്‍ ഇവരെ തുടക്കത്തിലേ മടക്കേണ്ടത് ജയിക്കാന്‍ ഇന്ത്യക്ക് അത്യാവശ്യമാണ്.

മധ്യനിരയില്‍ മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്ക് എന്നിവരാണ് പാകിസ്താന് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ രണ്ട് പേരുടെയും സമീപകാല ഫോം മികച്ചതല്ല. ഇന്ത്യക്കെതിരേ മികച്ച റെക്കോഡുണ്ടെങ്കിലും അത് ഇത്തവണ ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയണം. വമ്പനടിക്കാരായ താരങ്ങളുടെ കുറവ് പാകിസ്താനുണ്ട്. ബാബറിന്റെയും റിസ്വാന്റെയും സ്‌ട്രൈക്കറേറ്റും അത്ര മികച്ചതല്ല. വിശ്വസ്തനായ ഫിനിഷറില്ലാത്തതും പാകിസ്താന്റെ പ്രശ്‌നമാണ്.

ഇന്ത്യ-പാക് പോരാട്ടത്തില്‍ സമ്മര്‍ദ്ദം വളരെ കൂടുതലായിരിക്കും. രണ്ട് രാജ്യത്തിന്റെയും പ്രതീക്ഷകള്‍ മത്സരത്തിലേക്കെത്തുമ്പോള്‍ താരങ്ങളും സമ്മര്‍ദ്ദത്തിലായിരിക്കും. എന്നാല്‍ വലിയ മത്സരങ്ങളില്‍ പാകിസ്താനെക്കാള്‍ നന്നായി സമ്മര്‍ദ്ദം നേരിടാനുള്ള മികവ് ഇന്ത്യക്കുണ്ടെന്നും ഭോഗ് ലെ പറഞ്ഞു. 'തീര്‍ച്ചയായും രണ്ട് ടീമുകള്‍ക്കും സമ്മര്‍ദ്ദം ഉണ്ടാവും. എങ്ങനെയാണ് അവര്‍ ആ സമ്മര്‍ദ്ദത്തെ അതിജീവിക്കുകയെന്നതാണ് പ്രധാന ചോദ്യം. മുന്‍ ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. പാകിസ്താനെക്കാള്‍ നന്നായി സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഇന്ത്യ എതിരാളികളെ ചെറുതായി കാണുന്ന ടീമല്ല. ചെറിയ പിഴവുകള്‍ പോലും മത്സരത്തില്‍ തോല്‍വിയിലേക്കെത്തിക്കും'- ഭോഗ് ലെ കൂട്ടിച്ചേര്‍ത്തു.

ഇതുവരെ അഞ്ച് തവണയാണ് ടി20 ലോകകപ്പില്‍ ഇരു ടീമും ഏറ്റുമുട്ടിയത്. ശക്തമായ പോരാട്ടം കാഴ്ചവെക്കാനായിട്ടുണ്ടെങ്കിലും വിജയത്തിലേക്കെത്താന്‍ പാകിസ്താനായിട്ടില്ല. അവസാന രണ്ട് ലോകകപ്പിലും സെമി പോലും കാണാന്‍ പാകിസ്താന് സാധിച്ചിട്ടില്ല. 2014ല്‍ ഫൈനല്‍ കളിച്ച ഇന്ത്യ 2016ല്‍ സെമിയിലാണ് തോറ്റ് പുറത്തായത്. ഈ കണക്കുകളും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നു.

Story first published: Thursday, October 21, 2021, 19:40 [IST]
Other articles published on Oct 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+