T20 World Cup: മുന്‍ പ്രകടനങ്ങള്‍ കൊണ്ട് മാത്രമാണ് ഹര്‍ദിക്കും ഭുവിയും ടീമില്‍ ഇടം നേടുന്നത്- ദോഷി
ദുബായ്: ടി20 ലോകകപ്പിലെ ഫേവറേറ്റുകളെന്ന വിശേഷണത്തോടെയെത്തിയ ഇന്ത്യക്ക് പാകിസ്താനെതിരായ മത്സരത്തില്‍ അപ്രതീക്ഷിത തിരിച്ചടിയാണേറ്റത്. 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വി വഴങ്ങിയ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതപോലും ഇപ്പോള്‍ കൈയാലപ്പുറത്താണ്. 31ന് നടക്കുന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാത്ത പക്ഷം ഇന്ത്യന്‍ ടീമിന്റെ സെമി സാധ്യതകള്‍ക്കടക്കം വലിയ തിരിച്ചടി നേരിടേണ്ടി വരും. വലിയ പ്രതീക്ഷയോടെയെത്തി സെമി പോലും കാണാനാവാത്ത നിലയിലേക്ക് ഇന്ത്യയുടെ അവസ്ഥ മാറും.
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് പ്രതിഭാശാലികളായ താരങ്ങളുടെ കുറവില്ല. വാലറ്റം വരെ ബാറ്റിങ് കരുത്തുള്ള ഇന്ത്യയുടെ പ്രശ്‌നം ഫോമാണ്. പാകിസ്താനോടേറ്റ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യതകളേറെ. ഹര്‍ദിക് പാണ്ഡ്യ,ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ സ്ഥാനമാണ് ചോദ്യം ഉയര്‍ത്തുന്നത്.
{photo-feature}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications