For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ് 2021: ഈ മൂന്ന് ടീമുകളാണ് ഫേവറേറ്റുകള്‍- തിരഞ്ഞെടുത്ത് കമ്രാന്‍ അക്മല്‍

കറാച്ചി: ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നുകഴിഞ്ഞു. ഇന്ത്യ വേദിയാവേണ്ട ടി20 ലോകകപ്പ് കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് യുഎഇയിലാവും നടക്കുക. ഇതിന് സമയവും ഷെഡ്യൂളും ഇനിയും പുറത്തുവിട്ടിട്ടില്ല. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ലോകകപ്പാണിത്. നായകന്‍ വിരാട് കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും നിലനില്‍പ്പിന്റെ പോരാട്ടമാണ് ടി20 ലോകകപ്പ്.

നിലവിലെ വിവരം അനുസരിച്ച് ഒക്ടോബര്‍ മൂന്നാം വാരത്തോടെ ടി20 ലോകകപ്പ് ആരംഭിച്ചേക്കും. ഇപ്പോഴിതാ ടി20 ലോകകപ്പിലെ തന്റെ ഫേവറേറ്റുകളെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പറായ കമ്രാന്‍ അക്മല്‍. ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ ടീമുകളെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. യുഎഇ പിച്ചില്‍ കളിച്ചുള്ള അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ മൂന്ന് ടീമുകളുടെ സാധ്യതകള്‍ ചൂണ്ടിക്കാട്ടുന്നത്.

'ടി20 ലോകകപ്പില്‍ പാകിസ്താന് മുന്‍തൂക്കമുണ്ട്.യുഎഇയില്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി പാകിസ്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഈ സാഹചര്യത്തിലെ ഏറ്റവും പരിചയസമ്പത്തുള്ള നിര പാകിസ്താന്റെയാണ്'-കമ്രാന്‍ അക്മല്‍ പറഞ്ഞു. ശ്രീലങ്കന്‍ ടീമിന് നേരിട്ട ഭീകരാക്രമണത്തിന് ശേഷം പാകിസ്താനിലേക്ക് മറ്റ് ടീമുകള്‍ പരമ്പരക്ക് പോയിരുന്നില്ല. ഇതോടെ തങ്ങളുടെ തട്ടകമായി യുഎഇ പാകിസ്താന്‍ മാറ്റി.

kamranakmal

കഴിഞ്ഞ 10 വര്‍ഷത്തിനിടെ പാകിസ്താന്റെ ഒട്ടുമിക്ക അന്താരാഷ്ട്ര മത്സരങ്ങളും യുഎഇയിലാണ് നടന്നത്. കൂടാതെ പാകിസ്താന്‍ സൂപ്പര്‍ ലീഗിനും യുഎഇ വേദിയായിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇവിടുത്തെ സാഹചര്യം ഏറ്റവും നന്നായി അറിയാവുന്നത് പാകിസ്താന്‍ ടീമിനാണ്. ബാബര്‍ അസാമിന്റെ ക്യാപ്റ്റന്‍സിയില്‍ പാകിസ്താന്റെ ടി20 നിര മികച്ച പ്രകടനമാണ് നടത്തുന്നത്. ഇത് പാകിസ്താന്റെ കിരീട പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.

ഇന്ത്യന്‍ താരങ്ങള്‍ യുഎഇയില്‍ ഐപിഎല്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ്.2020ലെ ഐപിഎല്‍ പൂര്‍ണ്ണമായും യുഎഇയിലാണ് നടന്നത്. 2021ലെ രണ്ടാം പാദവും യുഎഇയിലാണ് നടക്കാന്‍ പോകുന്നത്. ഇത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യും. അഫ്ഗാനിസ്ഥാന്‍ ടീമിനും യുഎഇയിലെ സാഹചര്യത്തില്‍ അനുഭവസമ്പത്തുള്ളതിനാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്നാണ് അക്മലിന്റെ വിലയിരുത്തല്‍.

'ഇന്ത്യയും പാകിസ്താനും മാത്രമല്ല മറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ക്കും ഐപിഎല്ലും പിഎസ്എല്ലും യുഎഇയില്‍ കളിച്ച് പരിചയസമ്പത്തുണ്ട്. യുഎഇയിലെ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനും അപകടകാരിയായ നിരയാണ്. അവരുടെ ടീം കരുത്തും മികച്ചതാണ്. അതിനാല്‍ത്തന്നെ ഫേവറേറ്റായി ഒരു ടീമിനെ തിരഞ്ഞെടുക്കുകയ പ്രയാസമാണ്'-കമ്രാന്‍ അക്മല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, June 29, 2021, 17:16 [IST]
Other articles published on Jun 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+