വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഷമിക്കെതിരേ ഓണ്‍ലൈന്‍ ആക്രമണം- പിന്തുണയുമായി താരങ്ങള്‍

പാകിസ്താനെതിരായ മോശം പ്രകടനമാണ് കാരണം

1
Mohammed Shami subjected to online abuse after India suffer defeat against Pakistan

ഐസിസി ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഞായറാഴ്ച നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ബൗളിങില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരേ സൈബര്‍ ആക്രമണം. ഇതിനു പിന്നാലെ അദ്ദേഹത്തിനു പിന്തുണയുമായി മുന്‍ താരങ്ങളും നിലവിലെ താരങ്ങളും രംഗത്തു വന്നിരിക്കുകയാണ്. പത്തു വിക്കറ്റിന്റെ ദയനീയ തോല്‍വിയായിരുന്നു പാകിസ്താനെതിരേ ഇന്ത്യക്കു നേരിട്ടത്. കളിയില്‍ ഇന്ത്യയുടെ അഞ്ചു ബൗളര്‍മാരും ഫ്‌ളോപ്പായപ്പോള്‍ ഷമിയായിരുന്നു ഏറ്റവം മോശം. 3.5 ഓവറില്‍ 11.20 ഇക്കോണമി റേറ്റില്‍ 43 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തിരുന്നു. മല്‍സരം കഴിഞ്ഞ ശേഷമായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഷമി അധിക്ഷേപവും രൂക്ഷ വിമര്‍ശനവുമെല്ലാം നേരിട്ടത്.

മുഹമ്മദ് ഷമിക്കെതിരായ ഓണ്‍ലൈന്‍ ആക്രമണം ഷോക്കിങാണ്, ഞങ്ങളെല്ലാം അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നു. ഓണ്‍ലൈന്‍ ആള്‍ക്കൂട്ടത്തേക്കാളധികം ഇന്ത്യയെ ഹൃദയത്തിലേറ്റിയാണ് രാജ്യത്തിനുവേണ്ടി ക്യാപ്പണിയുന്ന ഏതൊരാളും ഇറങ്ങുന്നത്. ഷമി ചാംപ്യന്‍ പ്ലെയറാണ്. ഷമി, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്. അടുത്ത മല്‍സരത്തില്‍ മാജിക്ക് കാണിക്കൂയെന്നായിരുന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തത്.

ഞാനും ഇന്ത്യ- പാകിസ്താന്‍ പോരാട്ടങ്ങളുടെ ഭാഗമായിട്ടുണ്ട്. ഞങ്ങള്‍ തോല്‍ക്കുകയും ചെയ്തിരുന്നു. പക്ഷെ ഒരിക്കലും എന്നോടു പാകിസ്താനിലേക്കു പോവാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ഇതു അവസാനിപ്പിച്ചേ തീരൂവെന്നു മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു.

2

ഷമിയുടെ മതവുമായി ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയകളില്‍ അദ്ദേഹത്തെ ചിലര്‍ ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത്. മറ്റു പല ഇന്ത്യന്‍ താരങ്ങളും വിമര്‍ശനം നേരിട്ടെങ്കിലും ഷമിക്കെതിരേയായിരുന്നു ആക്രമണം രൂക്ഷം. ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്, ഇത്തവണത്തെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയ യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ഷമിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഞങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു ഷമിയെന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. നിങ്ങളെക്കുറിച്ച് അഭിമാനമാണുള്ളത് മുഹമ്മദ് ഷമി ഭയ്യായെന്നായിരുന്നു ചാഹല്‍ ട്വീറ്റ് ചെയ്തത്. മുഹമ്മദ് ഷമി ഇന്ത്യന്‍ ക്രിക്കറ്ററാണ്, നമുക്കെല്ലാം അദ്ദേഹത്തെക്കുറിച്ച് അഭിമാനമുണ്ട്. പാകിസ്താനെതിരായ തോല്‍വിക്കു ശേഷം അദ്ദേഹത്തെ ലക്ഷ്യമിടുന്നത് പരിതാപകരമാണെന്നായിരുന്നു ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍പി സിങിന്റെ ട്വീറ്റ്.

മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഷമിക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. നമ്മള്‍ ടീം ഇന്ത്യയെ പിന്തുണയ്‌മ്പോള്‍ അതിലുള്‍പ്പെട്ട ഓരോരുത്തരെയും കൂടിയാണ് പിന്തുണയ്ക്കുന്നത്. മുഹമ്മദ് ഷമി വളരെയധികം പ്രതിബദ്ധതയുള്ള താരമാണ്, ലോകോത്തര ബൗളറുമാണ്. മറ്റേതൊരു കായിക താരത്തെയും പോലെ അദ്ദേഹത്തിനും ഒരു മോശം ദിവസമുണ്ടായി. ഞാന്‍ ഷമിക്കും ടീം ഇന്ത്യക്കുമൊപ്പം നില്‍ക്കുകയാണെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

എട്ടു വര്‍ഷമായി ഇന്ത്യക്കു വേണ്ടി ഗംഭീര പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ക്രിക്കറ്ററാണ് മുഹമ്മദ് ഷമി. നിരവധി വിജയങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു. ഒരു പ്രകടനത്തിന്റെ പേരില്‍ ഷമിയെ നിര്‍വചിക്കാനാവില്ല. എന്റെ ആശംസകള്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടാവും. ക്രിക്കറ്റ് ഫാന്‍സിനോടും ഫോളേവേഴ്‌സിനോടും മുഹമ്മദ് ഷമിയെയും ഇന്ത്യന്‍ ടീമിനെയും പിന്തുണയ്ക്കണമെന്ന് താന്‍ ആവശ്യപ്പെടുകയാണെന്നും വിവിഎസ് ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു.

Story first published: Monday, October 25, 2021, 21:17 [IST]
Other articles published on Oct 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X