വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'അവനെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തി', ധവാനും ടീമില്‍ വേണമായിരുന്നു- എഞ്ചിനിയര്‍

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വളരെ സര്‍പ്രൈസുകള്‍ നിറഞ്ഞതായിരുന്നു. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലുള്ള ടീമില്‍ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആര്‍ അശ്വിന്‍ തിരിച്ചെത്തിയപ്പോള്‍ ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള യുസ്‌വേന്ദ്ര ചഹാലിനെ ടീമിലേക്ക് പരിഗണിച്ചില്ല. ശ്രേയസ് അയ്യര്‍,ദീപക് ചഹാര്‍,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയത് റിസര്‍വ് താരങ്ങളായാണ്. ഇതെല്ലാം അപ്രതീക്ഷിതമായ നീക്കങ്ങളായിരുന്നുവെന്ന് പറയാം.

അന്ന് ധോണി, കുംബ്ലെ- ഇന്ത്യയും രണ്ടു നായകരിലേക്ക്! വ്യത്യസ്ത ക്യാപ്റ്റന്‍മാരുള്ള മറ്റു ടീമുകള്‍അന്ന് ധോണി, കുംബ്ലെ- ഇന്ത്യയും രണ്ടു നായകരിലേക്ക്! വ്യത്യസ്ത ക്യാപ്റ്റന്‍മാരുള്ള മറ്റു ടീമുകള്‍

1

മറ്റൊരു പ്രധാന നീക്കം ഓപ്പണിങ്ങില്‍ നിന്ന് ശിഖര്‍ ധവാനെ തഴഞ്ഞതാണ്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഓപ്പണര്‍മാരായി ടീമില്‍ ഉള്ളപ്പോള്‍ ശിഖര്‍ ധവാനെ പരിഗണിക്കേണ്ട നിലപാടിലേക്കാണ് സെലക്ടര്‍മാരെത്തിയത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായി യുവതാരം ഇഷാന്‍ കിഷനെയും പരിഗണിച്ചിട്ടുണ്ട്. വേണമെങ്കില്‍ ഇഷാനെ ഓപ്പണറായും പരിഗണിക്കാവുന്നതാണ്. ഇപ്പോഴിതാ ധവാനെ ഒഴിവാക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഫറൂഖ് എഞ്ചിനീയര്‍.

Also Read: IPL 2021: രോഹിത് ശര്‍മ ഭയക്കുന്ന ബൗളര്‍മാര്‍ ആരൊക്കെ? കൂടുതല്‍ തവണ പുറത്താക്കിയ മൂന്ന് പേരിതാ

2

'ശിഖര്‍ ധവാനെ ഒഴിവാക്കിയത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. മികച്ച പ്രകടനങ്ങള്‍ നടത്തി മികവ് തെളിയിച്ചിട്ടുള്ള താപമാണവന്‍. ധവാനെ ഒഴിവാക്കിയത് സെലക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ നിരാശപ്പെടുത്തുന്ന കാര്യമാണ്. പല തവണ തെളിയിച്ചിട്ടുള്ള താരമാണവന്‍. അതിനാല്‍ത്തന്നെ ഇനി മികവില്‍ സംശയം തോന്നേണ്ട കാര്യമില്ല.

Also Read: IPL: ദേശീയ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍, പക്ഷെ ഇതുവരെ ഐപിഎല്‍ കളിച്ചിട്ടില്ല!

3

എന്തിനാണ് ധവാനെ ഒഴിവാക്കിയത്?കാരണം കെ എല്‍ രാഹുല്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. നന്നായി ബാറ്റ് ചെയ്യുന്ന താരമാണവന്‍. ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാള്‍. രോഹിത് ശര്‍മയും മികച്ച ഫോമിലാണുള്ളത്. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ മികച്ച ടീമിനെത്തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.ലോകകപ്പ് നേടാനുള്ള എല്ലാ മികവും ഈ ടീമിനുണ്ട്'-ഫറൂഖ് എഞ്ചിനീയര്‍ പറഞ്ഞു.

Also Read: IPL 2021: രണ്ടാം പാദത്തിന് ഇനി ഏഴ് നാള്‍, ആദ്യ പാദത്തെ റണ്‍വേട്ടക്കാരന്‍, വിക്കറ്റ് വേട്ടക്കാരന്‍ എല്ലാമറിയാം

4

ധവാന്‍ മികച്ച താരമാണെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള മികവ് കുറവാണ്. സമീപകാലത്തെ പ്രകടനവും അത്ര മികച്ചതല്ല. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് ധവാനായിരുന്നു. ഏകദിന പരമ്പരയില്‍ തിളങ്ങിയെങ്കിലും ടി20 പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.

Also Read: ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചിട്ടില്ല! പിന്നില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍- തുറന്നടിച്ച് ഗവാസ്‌കര്‍

5

ഐപിഎല്‍2021 സീസണിന്റെ ആദ്യ പാദത്തില്‍ എട്ട് മത്സരത്തില്‍ നിന്ന് 380 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററാണ് ധവാന്‍. രണ്ടാം പാദത്തിലും ഇതേ മികവ് തുടരാനാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍ 134.27 മാത്രമാണ് സ്‌ട്രൈക്കറേറ്റ്. ഇതിലും മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന യുവ ഓപ്പണര്‍മാര്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. എന്നാല്‍ യുഎഇയിലെ പിച്ചില്‍ ധവാന്റെ റെക്കോഡുകള്‍ മികച്ചതാണ്. 2020ലെ ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറിയടക്കം 618 റണ്‍സ് അദ്ദേഹം നേടിയിരുന്നു.

Also Read: IND vs ENG: 'ഓവലില്‍ കളിച്ചത് അജിന്‍ക്യ രഹാനെയുടെ അവസാന ഇന്നിങ് ആയേക്കും'- പാര്‍ഥിവ് പട്ടേല്‍

6

നിലവിലെ ഫോം പരിഗണിച്ചാണ് ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തന്‍ ശ്രേയസ് അയ്യരായിരുന്നു. എന്നാല്‍ പരിക്കേറ്റ് അല്‍പ്പനാള്‍ അദ്ദേഹം ടീമിന് പുറത്തായി ഇതോടെ പകരക്കാരനായി ശ്രേയസ് അയ്യര്‍ എത്തി. ശ്രദ്ധേയ പ്രകടനമാണ് അരങ്ങേറ്റ മത്സരം മുതല്‍ താരം കാഴ്ചവെച്ചത്. ഭയമില്ലാത്ത ബാറ്റിങ് ശൈലിയും അതിവേഗം റണ്‍സുയര്‍ത്തുന്ന മികവും കൂടിച്ചേരുമ്പോള്‍ ഇന്ത്യക്കത് ഗുണകരമായേക്കും. മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും അദ്ദേഹം ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്.

Also Read: അഫ്ഗാന്‍ ക്രിക്കറ്റിന്റെ പ്രശ്‌നം 'താലിബാനല്ല', എല്ലാത്തിനും കാരണം ക്രിക്കറ്റ് ബോര്‍ഡ്, കാരണങ്ങളിതാ

7

Also Read: ദ്രാവിഡും സച്ചിനും ഗാംഗുലിയും കളിച്ചപ്പോഴുള്ള ശക്തി ഇന്നത്തെ ഇന്ത്യന്‍ ടീമിനില്ല- ഷെയ്ന്‍ വോണ്‍

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാകിസ്താനെതിരെയാണ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പായിരുന്നെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഐപിഎല്‍2021 സീസണിന്റെ രണ്ടാം പാദം യുഎഇയില്‍ അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇത് ഇന്ത്യക്ക് ഗുണകരമായി മാറിയേക്കും.

Story first published: Monday, September 13, 2021, 13:36 [IST]
Other articles published on Sep 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X