
പാകിസ്താന്, ഇന്ത്യ, ന്യൂസീലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകളെ തോല്‍പ്പിച്ച് സെമി ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞു. ഇനി സ്‌കോട്ട്‌ലന്‍ഡ്, നമീബിയ എന്നീ ടീമുകളെയാണ് പാകിസ്താന് നേരിടാനുള്ളത്. ഇൗ രണ്ട് ടീമും നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്താനെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. നെറ്റ് റണ്‍റേറ്റിലും പാകിസ്താന്‍ വളരെ മുന്നിലാണ്. ഇന്ത്യയെ 10 വിക്കറ്റിനും ന്യൂസീലന്‍ഡിനെയും അഫ്ഗാനിസ്ഥാനെയും അഞ്ച് വിക്കറ്റിനുമാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്.
യുഎഇയിലെ പിച്ചിന്റെ സാഹചര്യം നന്നായി അറിയാവുന്ന ടീമാണ് പാകിസ്താന്‍. യുഎഇയില്‍ തോല്‍വി അറിയാതെ 15 ടി20കള്‍ പാകിസ്താന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. യുഎഇയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള അനുഭവസമ്പത്ത് മുതലാക്കി തന്നെ പാകിസ്താന്‍ മുന്നേറുമ്പോള്‍ ഫൈനലില്‍ കടക്കാനുള്ള സാധ്യതകള്‍ നിലവില്‍ സജീവമാണെന്ന് തന്നെ പറയാം.

നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടും പ്രതീക്ഷക്കൊത്ത പ്രകടനമാണ് നടത്തുന്നത്. വെസ്റ്റ് ഇന്‍ഡീസിനെയും ബംഗ്ലാദേശിനെയും തോല്‍പ്പിച്ച ഇംഗ്ലണ്ടിന് ഇന്ന് ഓസ്‌ട്രേലിയക്കെതിരേ മത്സരമുണ്ട്. ഈ മത്സരഫലം നിര്‍ണ്ണായകമാവും. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ടിന് ഏറെക്കുറെ സെമി ഉറപ്പിക്കാനാവും. നിലവിലെ താരങ്ങളുടെ ഫോം ഇംഗ്ലണ്ടിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.
ജേസന്‍ റോയി, ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍ എന്നിവരുടെ ബാറ്റിങ് പ്രകടനത്തിലാണ് ടീമിന്റെ പ്രതീക്ഷ. ബൗളിങ് നിരയും മികവ് കാട്ടുന്നു. ആദില്‍ റഷീദിന്റെ സ്പിന്‍ മികവും ഇംഗ്ലണ്ടിന്റെ കരുത്തുയര്‍ത്തുന്നു. നായകന്‍ ഓയിന്‍ മോര്‍ഗന്‍ ക്യാപ്റ്റനെന്ന നിലയില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ മെച്ചപ്പെടേണ്ടതായുണ്ട്. മോര്‍ഗന്‍ കൂടി ഫോമിലേക്കെത്തിയാല്‍ ഇംഗ്ലണ്ട് ഏറ്റവും കരുത്തുറ്റ ടീമായിത്തന്നെ മാറും.

ബെന്‍ സ്‌റ്റോക്‌സാണ് 2019ലെ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് നേടിക്കൊടുത്തത്. എന്നാല്‍ ഇത്തവണ സ്റ്റോക്‌സ് ടി20 ലോകകപ്പിനില്ല. മാനസിക പ്രയാസത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് നീണ്ട ഇടവേളയെടുത്തിരിക്കുകയാണ് സ്റ്റോക്‌സ്. കഴിഞ്ഞ ദിവസം പരിശീലനം പുനരാരംഭിച്ച സ്റ്റോക്‌സ് ആഷസ് ടെസ്റ്റിലൂടെ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറും ഇത്തവണത്തെ ടി20 ലോകകപ്പ് കളിക്കുന്നില്ല. ഈ രണ്ട് പേരുടെയും അഭാവം ഇംഗ്ലണ്ടിന് നികത്താനാവാത്ത വിടവാണ്.
ആരൊക്കെ ഫൈനല്‍ കടക്കുമെന്നറിയാന്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. ഫേവറേറ്റുകളായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യക്ക് ഇത്തവണ സെമിയില്‍ കടക്കാനാവുമോയെന്ന് കണ്ടറിയണം. ഓസ്‌ട്രേലിയയും മികച്ച ഫോമിലാണ്. ഡേവിഡ് വാര്‍ണറും ഫോമിലേക്കെത്തിയതോടെ ഓസ്‌ട്രേലിയയുടെ പ്രതീക്ഷകളും ഉയര്‍ന്നു. ഓസീസ് ബൗളിങ് നിരയും മികവ് കാട്ടുന്നതോടെ ടീം ഫൈനല്‍ കളിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് പ്രതീക്ഷക്കൊത്ത മികവ് ഉണ്ടാവുന്നില്ല. കരുത്തരായ ന്യൂസീലന്‍ഡിനെ എഴുതിത്തള്ളാനാവില്ല. എന്തായാലും കാത്തിരുന്ന് തന്നെ കിരീട ജേതാവിനെ അറിയാം.


Click it and Unblock the Notifications