വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഹാര്‍ദിക്കിനു പറ്റില്ലെങ്കില്‍ ഞാന്‍ റെഡി, ഓസീസിനെതിരേ ഇന്ത്യയുടെ ആറാം ബൗളറായി കോലി!

സന്നാഹത്തില്‍ കോലി രണ്ടോവര്‍ ബൗള്‍ ചെയ്തു

1

ടി20 ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്യാന്‍ സാധ്യതയില്ലെന്ന് ഉറപ്പായിരിക്കെ ഈ റോള്‍ താന്‍ തയ്യാറാണെന്ന സൂചന നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. ഓസ്‌ട്രേലിയക്കെതിരായ സന്നാഹത്തില്‍ അദ്ദേഹം ബൗളറായത്തിയാണ് എല്ലാവര്‍ക്കും സര്‍പ്രൈസ് നല്‍കിയത്. മല്‍സരത്തില്‍ രണ്ടോവര്‍ ബൗള്‍ ചെയ്ത കോലി 12 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യാന്‍ കോലിക്കു കഴിഞ്ഞു.

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സില്‍ ഏഴാമത്തെ ഓവറിലാണ് കോലി ആദ്യം പന്തെറിഞ്ഞത്. സ്റ്റീവ് സ്മിത്തും ഐപിഎല്ലില്‍ തന്റെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ സഹതാരവുമായ ഗ്ലെന്‍ മാക്‌സ്വെല്ലുമായിരുന്നു ക്രീസില്‍. ആദ്യ രണ്ടു ബോളുകളിലും കോലി റണ്ണൊന്നും വഴങ്ങിയില്ല. തുടര്‍ന്നുള്ള നാലു ബോളുകളില്‍ ഓരോ സിംഗിളുകള്‍ മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. പിന്നീട് കോലി ബൗള്‍ ചെയ്തത് 13ാം ഓവലിയായിരുന്നു. സ്മിത്തിനൊപ്പം മാര്‍ക്കസ് സ്റ്റോയ്‌നിസായിരുന്നു ക്രീസിലുണ്ടായിരുന്നത്. എട്ടു റണ്‍സാണ് കോലി ഈ ഓവറില്‍ വിട്ടുകൊടുത്തത്. നാലാമത്തെ ബോളില്‍ സ്‌റ്റോയ്‌നിസ് ബൗണ്ടറിയടിച്ചപ്പോള്‍ നാലു സിംഗിളുകളും കൂടി കോലി വഴങ്ങി.

നേരത്തേ ഹാര്‍ദിക്കിനെ ആറാം ബൗളറൗയി ലോകകപ്പില്‍ കളിപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യ. പക്ഷെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹത്തിനു ഇനിയും ബൗളിങ് പുനരാരംഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ലോകകപ്പില്‍ ഹാര്‍ദിക്കിന് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ റോളായിരിക്കും ഇനി ഇന്ത്യ നല്‍കുന്നത്. നേരത്തേ നടന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും അദ്ദേഹം ബൗള്‍ ചെയ്തിരുന്നില്ല.

ഓസ്‌ട്രേലിയക്കെതിരായ സന്നാഹത്തില്‍ രോഹിത് ശര്‍മയായിരുന്നു ഇന്ത്യയെ നയിച്ചത്. ആറാം ബൗളറുടെ അഭാവത്തെക്കുറിച്ച് ടോസിനു ശേഷം അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു. ഹാര്‍ദിക് നന്നായി വരുന്നുണ്ട്. പക്ഷെ അവന്‍ ബൗള്‍ ചെയ്യുന്നത് തുടങ്ങാന്‍ കുറച്ചു സമയമെടുക്കും. ഹാര്‍ദിക് ബൗള്‍ ചെയ്യാന്‍ ആരംഭിച്ചിട്ടില്ല. എന്നാല്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അവന്‍ തയ്യാറായിരിക്കണം. ഞങ്ങളുടെ പ്രധാന ബൗളര്‍മാര്‍ കഴിവുറ്റവരാണ്. പക്ഷെ ആറാമത്തെ ബൗളിങ് ഓപ്ഷന്‍ ആവശ്യമാണെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.

ഇന്ത്യക്കു 153 റണ്‍സ് വിജയലക്ഷ്യം

ഓസ്ട്രലിയക്കെതിരായ സന്നാഹ മല്‍സരത്തില്‍ 153 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 152 റണ്‍സാണ് ഓസീസ് നേടിയത്.
മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ (57) ഫിഫ്റ്റിയാണ് ഓസീസ് ഇന്നിങ്‌സിനു കരുത്തായത്. 48 ബോളില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. മാര്‍ക്കസ് സ്റ്റോയ്‌നിസ് (41*), ഗ്ലെന്‍ മാക്‌സ്വെല്‍ (37) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. സ്‌റ്റോയ്‌നിസ് 25 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചപ്പോള്‍ മാക്‌സ്വെല്‍ 28 ബോളില്‍ അഞ്ചു ബൗണ്ടറികളും കണ്ടെത്തി.

നാലോവറിനുള്ളില്‍ മൂന്നു വിക്കറ്റിന് 11 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ശേഷമായിരുന്നു ഓസ്‌ട്രേലിയ കളിയിലേക്കു തിരിച്ചുവന്നത്. നായകന്‍ ആരോണ്‍ ഫിഞ്ച് (8), ഡേവിഡ് വാര്‍ണര്‍ (1), മിച്ചെല്‍ മാര്‍ഷ് (0) എന്നിവരാണ് പവര്‍പ്ലേയില്‍ പുറത്തായത്. രണ്ടു വിക്കറ്റെടുത്ത ആര്‍ അശ്വിനായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. രണ്ടോവറില്‍ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം വാര്‍ണര്‍, മാര്‍ഷ് എന്നിവരെ മടക്കിയത്.

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

Story first published: Wednesday, October 20, 2021, 17:29 [IST]
Other articles published on Oct 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X