വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup:'അതൊരു വലിയ അംഗീകാരമായിരുന്നു', ധോണി നല്‍കിയ ഉപദേശത്തെക്കുറിച്ച് സ്റ്റോയിനിസ്

ദുബായ്: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ക്രിക്കറ്റ് ചരിത്രത്തിലെ മഹാ വിസ്മയങ്ങളിലൊരാളാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത നായകനെന്ന നിലയില്‍ മാത്രമല്ല ഫിനിഷറെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലുമെല്ലാം ധോണി ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത ഇതിഹാസമാണ്. ധോണി ഇത്തവണ ഇന്ത്യയുടെ ഉപദേഷ്ടാവായി ഒപ്പമുള്ളത് ടീമിന് വലിയ ആത്മവിശ്വാസമാകുന്നതും അതുകൊണ്ടൊക്കെയാണ്.

പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ മത്സരത്തിന് ശേഷം പാക് നായകന്‍ ബാബര്‍ ആസം അടക്കം എംഎസ് ധോണിയുടെ അടുത്തെത്തി സംസാരിക്കുന്നത് കണ്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ ഐപിഎല്ലില്‍ നിരവധി തവണ കണ്ടിട്ടുള്ളതാണ്. നിലവിലെ ഒട്ടുമിക്ക നായകന്മാര്‍ക്കും താരങ്ങള്‍ക്കും ധോണിയോട് വലിയ ആരാധനയും ബഹുമാനവുമുണ്ട്. അത്രത്തോളം ക്രിക്കറ്റിനെ അടിത്തറിഞ്ഞിട്ടുള്ള താരമാണ് ധോണി.

T20 World Cup 2021: മികച്ച അണ്ടര്‍ 25 പ്ലേയിങ് 11 ഇതാ, റിഷഭ് നായകന്‍, മറ്റുള്ളവര്‍ ആരൊക്കെയെന്നറിയാംT20 World Cup 2021: മികച്ച അണ്ടര്‍ 25 പ്ലേയിങ് 11 ഇതാ, റിഷഭ് നായകന്‍, മറ്റുള്ളവര്‍ ആരൊക്കെയെന്നറിയാം

1

ഇപ്പോഴിതാ എംഎസ് ധോണി തനിക്ക് നല്‍കിയ വിലപ്പെട്ട ഉപദേശത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരിക്കെ സിഎസ്‌കെ നായകനായ ധോണിയുമായി സംസാരിച്ചപ്പോഴുണ്ടായ അനുഭവങ്ങളാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. ദൗര്‍ബല്യങ്ങളെ തിരിച്ചറിഞ്ഞ് പരിശീലനം നടത്താനാണ് ധോണി ഉപദേശിച്ചതെന്നാണ് സ്റ്റോയിനിസ് വെളിപ്പെടുത്തിയത്.

'പരിശീലനത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചുമാണ് ഞങ്ങള്‍ സംസാരിച്ചത്. നിങ്ങളുടെ ശക്തിയെ ദുര്‍ബലപ്പെടുത്താന്‍ ഒന്നിനുമാകില്ല. അതിനാല്‍ ദൗര്‍ബല്യത്തെ തിരിച്ചറിഞ്ഞ് പരിശീലനം നടത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഷോര്‍ട്ട് ബോളുകളെ കളിച്ച് പഠിക്കാനും അദ്ദേഹം പറഞ്ഞു. അത് എന്നെ പരിശീലന സമയത്ത് വളരെയധികം സഹായിച്ചു. പ്രധാനപ്പെട്ട കാര്യം ശ്വാസത്തെ നിയന്ത്രിക്കാനാവുന്നതിലാണ്. സ്വന്തം കഴിവില്‍ വിശ്വസിക്കുകയെന്നതും വളരെ പ്രധാനപ്പെട്ടതാണെന്നും ധോണി ഉപദേശിച്ചു.അത് പരിശീലനത്തില്‍ വളരെയധികം സഹായിച്ചു. ധോണിയുടെ ഉപദേശം വലിയ അംഗീകാരമായാണ് കാണുന്നത്'- സ്റ്റോയിനിസ് പറഞ്ഞു.

2

സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ധോണിയോളം മികവുള്ള മറ്റൊരു താരവുമില്ല. ഏത് സമ്മര്‍ദ്ദ സമയത്തും അനായാസമായി ധോണി ബാറ്റ് ചെയ്യുമായിരുന്നു. മികച്ച തീരുമാനങ്ങളെടുക്കാനും ഈ സമയത്ത് അദ്ദേഹത്തിന് സാധിച്ചിരുന്നു. ധോണിയോളം സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള മറ്റൊരു താരവും ഇല്ലെന്നാണ് ഇതുവരെയുള്ള ചരിത്രം വ്യക്തമാക്കുന്നത്.

ധോണിയുടെ തന്ത്രങ്ങളെയും സ്‌റ്റോയിനിസ് പ്രശംസിച്ചു. ഓരോ താരത്തെയും കൃത്യമായി മനസിലാക്കുന്ന താരമാണ് ധോണി. താരങ്ങളുടെ ശൈലി മനസിലാക്കി ഫീല്‍ഡ് വിന്യസിക്കാന്‍ ധോണിക്ക് അപാര മികവുണ്ട്. ക്ഷമയോടെ ക്രീസില്‍ തുടരാനും എവിടെയാണ് സാഹസത്തിന് മുതിരേണ്ടതെന്നും ധോണിക്ക് നന്നായി അറിയാമെന്നും സ്‌റ്റോയിനിസ് പറഞ്ഞു.

ധോണി പടിയിറങ്ങിയ ശേഷം ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാന്‍ ഇന്ത്യക്കായിട്ടില്ല. 2007ലെ ടി20 ലോകകപ്പ് ഇന്ത്യയുടെ അലമാരയിലെത്തിച്ച് തുടങ്ങിയ ധോണി 2011ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യക്ക് നേടിത്തന്നു. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് അവസാനമായി ധോണി ഇന്ത്യയെ കിരീടം ചൂടിച്ചത്. നാല് തവണ സിഎസ്‌കെയെ ഐപിഎല്‍ കിരീടം ചൂടിക്കാനും ധോണിക്കായി.

3

ഇത്തവണ ധോണി ഇന്ത്യയുടെ ഉപദേഷ്ടാവായി ഉള്ളത് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ആദ്യ മത്സരത്തില്‍ പാകിസ്താനോട് തോറ്റ ഇന്ത്യക്ക് ശക്തമായ തിരിച്ചുവരവ് അത്യാവശ്യമാണ്. കരുത്തരായ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. ഈ സമയത്ത് ഇന്ത്യയുടെ തിരിച്ചുവരവിന് ധോണിയുടെ ഉപദേശങ്ങള്‍ ടീമിന് കരുത്താവും. ധോണിയുടെ സാന്നിധ്യം വിരാട് കോലിക്ക് നായകനെന്ന നിലയില്‍ കൂടുതല്‍ കരുത്ത് നല്‍കുന്നതാണ്.

ഇത്തവണ ഫേവറേറ്റുകളായി വന്ന ഇന്ത്യ സെമി കാണാതെ പുറത്താകാനുള്ള സാധ്യതകളും മുന്നിലുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ന്യൂസീലന്‍ഡിനെതിരേ ജയം നിര്‍ണ്ണായകമാണ്. ഇന്ത്യക്കൊപ്പം ധോണിയുള്ളത് എതിരാളികളെയും ഭയപ്പെട്ടുത്തുന്ന കാര്യമാണ്. ധോണിയുടെ ഉപദേശം ലോകകപ്പില്‍ ഇന്ത്യയെ തുണക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Thursday, October 28, 2021, 12:36 [IST]
Other articles published on Oct 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X