T20 World Cup: ഓസ്‌ട്രേലിയയെ ലോകകപ്പ് നേടാന്‍ കോലിയും സഹായിക്കും! എങ്ങനെയെന്നറിയാം

ഐസിസിയുടെ ഏകദിന ലോകകപ്പിലെ രാജാക്കന്മാരായ ഓസ്‌ട്രേലിയക്കു പക്ഷെ ഏറ്റവും ചെറിയ ഫോര്‍മാറ്റായ ടി20യില്‍ ഇനിയും ക്ലച്ച് പിടിക്കാനായിട്ടില്ല. 2007ല്‍ തുടക്കമിട്ട ടി20 ലോകകപ്പില്‍ ഒരു തവണ പോലും ചാംപ്യന്‍മാരാവാന്‍ സാധിക്കാത്ത ടീമുകളിലൊന്നാണ് ഓസീസ്. ഈയാഴ്ച യുഎഇയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഈ കാത്തിരിപ്പ് അവസാപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരോണ്‍ ഫിഞ്ച് നയിക്കുന്ന കംഗാരുപ്പട.

അത്ര മികച്ച ഫോമിലല്ല ഓസീസ് ലോകകപ്പിനെത്തുന്നത്. തുടര്‍ച്ചയായി അഞ്ചു പരമ്പരകള്‍ നഷ്ടമായതിന്റെ ക്ഷീണത്തിലാണ് ഓസ്‌ട്രേലിയ വന്നിരിക്കുന്നത്. എങ്കിലും ഓസീസിനെ ഒരിക്കലും വില കുറച്ചുകാണാന്‍ സാധിക്കില്ല. ഇത്തവണ കന്നി ലോകകിരീടമെന്ന ഓസ്‌ട്രേലിയയുടെ സ്വപ്‌നം പൂവണിയാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സഹായം കൂടിയ ഓസീസിനുണ്ടാവും. ഇത് എങ്ങനെയാണെന്നു അറിയാം.

 പഴയ മാക്‌സ്വെല്ലിനെ തിരികെ കൊണ്ടുവന്നു

പഴയ മാക്‌സ്വെല്ലിനെ തിരികെ കൊണ്ടുവന്നു

ഓസ്‌ട്രേലിയയുടെ മാച്ച് വിന്നറും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഗ്ലെന്‍ മാക്‌സ്വെല്ലിനെ പഴയ ഫോമിലേക്കു തിരികെ കൊണ്ടുവന്നാണ് കോലി സഹായിച്ചിരിക്കുന്നത്. കാരണം ടൂര്‍ണമെന്റില്‍ ഓസീസിന്റെ തുറുപ്പുചീട്ടുകളിലൊരാണ് അദ്ദേഹം. അതുകൊണ്ടു തന്നെ മാക്‌സി പഴയ ഫോമിലേക്കു തിരികെയെത്തുകയെന്നത് ഓസീസിനെ സംബന്ധിച്ച് വളരെ പ്രധാനവുമായിരുന്നു. മല്‍സരഗതി ഒറ്റയ്ക്കു മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ് മാക്‌സ്വെല്‍.

പക്ഷെ തുടര്‍ച്ചയായ മോശം പ്രകടനങ്ങഴളെ തുടര്‍ന്ന് ആത്മവിശ്വാസം നഷ്ടമായ അദ്ദേഹം വിഷാദരോഗത്തെ തുടര്‍ന്നു ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുക്കുകയും ചെയ്തിരുന്നു. പക്ഷെ ഐപിഎല്ലിന്റെ 14ാം സീസണ്‍ കഴിഞ്ഞതോടെ പഴയ മാക്‌സ്വെല്ലിനെ ഓസീസിന് തിരികെ കിട്ടിയിരിക്കുകയാണ്.

 മാക്‌സ്വെല്ലും ആര്‍സിബിയും

മാക്‌സ്വെല്ലും ആര്‍സിബിയും

2020ലെ ഐപിഎല്ലിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊരാളായിരുന്നു മാക്‌സ്വെല്‍. 10 കോടി രൂപ ചെലവഴിച്ച് പഞ്ചാബ് കിങ്‌സ് വാങ്ങിയ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. സീസണില്‍ ഒരു ഫിഫ്റ്റി പോലും മാക്‌സിക്കു നേടാനായില്ല, മാത്രമല്ല ഒരു സിക്‌സര്‍ പോലുമടിക്കാതെ മാക്‌സി പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഏറ്റുവാങ്ങി. സീസണിനു ശേഷം പഞ്ചാബ് അദ്ദേഹത്തെ കൈവിടുകയും ചെയ്തു.

എന്നാല്‍ അടുത്തിടെ സമാപിച്ച ഐപിഎല്ലിന്റെ 14ാം സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ 14.25 എന്ന വന്‍ തുക മുടക്കി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാക്‌സ്വെല്ലിനെ വാങ്ങിയപ്പോള്‍ എല്ലാവരും ആശ്ചര്യപ്പെട്ടിരുന്നു. പഞ്ചാബില്‍ വന്‍ ഫ്‌ളോപ്പായി മാറിയ അദ്ദേഹത്തിനു ആര്‍സിബിയിലും തിളങ്ങാനാവില്ലെന്നു ടൂര്‍ണമെന്റിനു മുമ്പ് തന്നെ പലരും വിധിയെഴുതി.

 ആര്‍സിബിയുടെ ഹീറോ

ആര്‍സിബിയുടെ ഹീറോ

എല്ലാ കണക്കുകൂട്ടലുകളും പ്രവചനങ്ങളും തെറ്റിക്കുന്ന പ്രകചനമായിരുന്നു വിരാട് കോലിക്കു കീഴില്‍ ആര്‍സിബി ജഴ്‌സിയില്‍ മാക്‌സ്വെല്‍ കാഴ്ചവച്ചത്. മുന്‍ സീസണുകളിലൊന്നും കണ്ടിട്ടില്ലാത്ത പുതിയൊരു മാക്‌സ്വെല്ലിനെയാണ് ഇത്തവണ കണ്ടത്.

സീസണില്‍ ആര്‍സിബിയെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 42.75 ശരാശരിയില്‍ 144.10 സ്‌ട്രൈക്ക് റേറ്റോടെ 513 റണ്‍സ് മാക്‌സ്വെല്‍ അടിച്ചെടുത്തു. ആര്‍സിബിയുടെ ടോപ്‌സ്‌കോററായിരുന്ന അദ്ദേഹം സീസണിലെ റണ്‍വേട്ടക്കാരുടെ ടോപ്പ് ഫൈവിലുമുണ്ടായിരുന്നു.

 കോലിക്കു ക്രെഡിറ്റ്

കോലിക്കു ക്രെഡിറ്റ്

ഐപിഎല്ലില്‍ ബാംഗ്ലൂരിനു വേണ്ടി മികച്ച പ്രകടനം നടത്താന്‍ തന്നെ സഹായിച്ചത് കോലിയാണെന്നു മാക്‌സ്വെല്‍ തുറന്നുപറഞ്ഞിരുന്നു. മുന്‍ ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തെ വ്യത്യസ്തമായ ബാറ്റിങ് പൊസിഷനുകളില്‍ പരീക്ഷിച്ചപ്പോള്‍ ആര്‍സിബില്‍ കോലി ഇതിനു മാറ്റം വരുത്തി. സ്ഥിരമായൊരു ബാറ്റിങ് പൊസിഷന്‍ മാക്‌സ്വെല്ലിനു വേണ്ടി കോലി മാറ്റിവച്ചു. 4/5 സ്ഥാനങ്ങളിലാണ് സീസണിലുടനീളം അദ്ദേഹം ബാറ്റ് ചെയ്തത്. എബി ഡിവില്ലിയേഴ്‌സിനേക്കാള്‍ മുമ്പ് ക്രീസിലെത്തിയതിനാല്‍ ഇതു മാക്‌സ്വെല്ലിനെ കൂടുതല്‍ സമയം ചെലവഴിക്കാനും അഗ്രസീവായി ബാറ്റ് ചെയ്യാനും സഹായിക്കുകയും ചെയ്തു. ബാറ്റിങില്‍ മാത്രമല്ല യുഎഇയിലെ സ്ലോ പിച്ചുകളില്‍ മൂന്നു വിക്കറ്റകളുമായി ബൗളിങിലും അദ്ദേഹം മോശമല്ലാത്ത സംഭാവന നല്‍കി.

 കോലിക്കും എബിഡിക്കും നന്ദി

കോലിക്കും എബിഡിക്കും നന്ദി

ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ടീമംഗമായ എബി ഡിവില്ലിയേഴ്‌സിന്റെയും പിന്തുണയും പ്രോല്‍സാഹനവുമാണ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ തന്നെ സഹായിച്ചതെന്നു ഇന്ത്യക്കെതിരായ ലോകകപ്പ് സന്നാഹ മല്‍സരത്തിനു മുമ്പ് മാക്‌സ്വെല്‍ പറഞ്ഞു.

രണ്ടു ഇതിഹാസ താരങ്ങള്‍ക്കൊപ്പം ഒരേ ടീമില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. അനുഭവസമ്പത്ത് പങ്കുവയ്ക്കാനും ഗെയിമിനെക്കുറിച്ച് സംസാരിക്കാനും ഇവര്‍ എല്ലായ്്‌പ്പോഴും തയ്യാറായിരുന്നു. ഇവരുടെ പിന്തുണ ലഭിക്കുന്നതോടെ നിങ്ങള്‍ക്കു 10 അടി ഉയരം വച്ചതുപോലെ തോന്നും. അവര്‍ നിങ്ങളെ വീക്ഷിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും. ഇതു ആത്മവിശ്വാസം വര്‍ധിപ്പിക്കും, ഒപ്പം ഏറെ സന്തോഷം നല്‍കുകയും ചെയ്യും. ഇത്രയും നല്ലൊരു അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാനായത് വലിയ കാര്യമാണെന്നും മാക്‌സ്വെല്‍ കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, October 20, 2021, 14:17 [IST]
Other articles published on Oct 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X