T20 World Cup 2021: ഇന്ത്യ-പാക് പോരാട്ടം ഇന്ന്, ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കണക്കുകളിതാ

ദുബായ്: ടി20 ലോകകപ്പില്‍ ആരാധകര്‍ കാത്തിരുന്ന മത്സരം ഇന്ന്. ചിരവൈരി പോരാട്ടത്തില്‍ ഇന്ത്യ ചരിത്രം ആവര്‍ത്തിക്കുമോ പാകിസ്താന്‍ ചരിത്രം തിരുത്തുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.രണ്ട് ടീമും ഒന്നിനൊന്ന് മികച്ച താരനിരയുമായി എത്തുമ്പോള്‍ മത്സരത്തിന്റെ ആവേശം ഇരട്ടിക്കും. ഇന്ത്യ-പാക് മത്സരങ്ങളുടെ പതിവ് വീറും വാശിയും ഇത്തവണയും അതിന്റെ അത്യുന്നതങ്ങളിലാണുള്ളത്.

T20 World Cup: ഇത്തവണ പാകിസ്താനോടു ഇന്ത്യ തോറ്റേക്കും! അറിയാം കാരണങ്ങള്‍T20 World Cup: ഇത്തവണ പാകിസ്താനോടു ഇന്ത്യ തോറ്റേക്കും! അറിയാം കാരണങ്ങള്‍

രണ്ട് ടീമിനും യുഎഇ പിച്ചില്‍ അനുഭവസമ്പത്തുണ്ട്. ദുബായില്‍ നിരവധി അന്താരാഷ്ട്ര മത്സരം കളിച്ച ആത്മവിശ്വാസം പാകിസ്താനെ തുണച്ചേക്കും. ബാബര്‍ ആസം നയിക്കുന്ന പാക് നിരയെ ഇത്തവണ എളുപ്പത്തില്‍ എഴുതിത്തള്ളാനാവില്ല. വാശിയേറിയ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കളിക്കണക്കുകളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

T20 World Cup 2021: 'കോലിയും രോഹിത്തും വീഴും', മാസ്റ്റര്‍ പ്ലാന്‍ ഉപദേശിച്ച് മുഷ്താഖ് അഹ്മദ്

ടി20 ഫോര്‍മാറ്റില്‍ പാകിസ്താനെതിരേ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. എട്ട് മത്സരങ്ങളിലാണ് ഇതുവരെ നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഏഴ് മത്സരത്തിലും പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചു. ഒരു മത്സരമാണ് പാകിസ്താന്‍ ജയിച്ചത്. 2012 ഡിസംബറില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു പാകിസ്താന്റെ ഈ ചരിത്ര ജയം. ടി20 ലോകകപ്പ് മത്സരങ്ങളില്‍ അഞ്ച് തവണയാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ അഞ്ചിലും ഇന്ത്യ ജയം നേടി.

T20 World Cup: പാകിസ്താനെതിരായ ഇന്ത്യന്‍ ടീം- എല്ലാം തീരുമാനിച്ചെന്നു കോലി, ഹാര്‍ദിക് ബൗള്‍ ചെയ്യും!

പാകിസ്താന്‍ പല തവണ വിജയത്തിന്റെ അടുത്തെത്തിയിട്ടുണ്ടെങ്കിലും ഭാഗ്യം അവരെ തുണച്ചിട്ടില്ല. പ്രഥമ ടി20 ലോകകപ്പിലെ ഗ്രൂപ്പുഘട്ടത്തില്‍ രണ്ട് ടീമും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ സമനില പിടിക്കാന്‍ പാകിസ്താനായി. എന്നാല്‍ ബോള്‍ഔട്ടിലൂടെ വിധി നിര്‍ണ്ണയിച്ചപ്പോള്‍ പാകിസ്താന്‍ തോറ്റു. ഫൈനലിലും ജയത്തിന്റെ പടിവാതുക്കലെത്തിയ ശേഷമാണ് പാകിസ്താന്‍ കളി കൈവിട്ടത്.

T20 World Cup 2021: ഇന്ത്യ X പാകിസ്താന്‍, ചിരവൈരി പോരാട്ടം നാളെ, എല്ലാ റെക്കോഡുകളും അറിയാം

യുഎഇയില്‍ ഇന്ത്യ-പാകിസ്താന്‍ ടി20 മത്സരം നടക്കുന്നത് ഇതാദ്യമായാണ്. അതിനാല്‍ത്തന്നെ ഇവിടുത്തെ കണക്കുകളില്‍ ആര്‍ക്കും മുന്‍തൂക്കം പറയാനാവില്ല. യുഎഇയില്‍ ഐപിഎല്‍ കളിച്ചാണ് ഇന്ത്യയുടെ വരവെങ്കില്‍ ദുബായ് ഹോം ഗ്രൗണ്ടാക്കി കളിച്ച് നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ചരിത്രമാണ് പാകിസ്താന് പറയാനുള്ളത്.

T20 World Cup 2021: ഇന്ത്യ-പാക് താരങ്ങളെ പരിഗണിച്ചുള്ള ചരിത്രത്തിലെ മികച്ച പ്ലേയിങ് 11, ക്യാപ്റ്റന്‍ ധോണി

നിലവിലെ ഇന്ത്യ-പാക് താരങ്ങളില്‍ നേര്‍ക്കുനേര്‍ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പേരിലാണ്. ആറ് ഇന്നിങ്‌സില്‍ നിന്ന് 254 റണ്‍സാണ് കോലി ഇതുവരെ നേടിയത്. പാകിസ്താനെതിരേ പലപ്പോഴും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളിലൊരാളാണ് കോലി. രണ്ട് അര്‍ധ സെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്. എന്നാല്‍ സമീപകാലത്തെ കോലിയുടെ പ്രകടനം അത്ര മികച്ചതല്ല. ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. ടി20 നായകനെന്ന നിലയില്‍ ഇന്ത്യക്കായി കോലി കളിക്കുന്ന അവസാന ടൂര്‍ണമെന്റാണിത്.

T20 World Cup 2021: വിരാട് കോലി x ബാബര്‍ ആസം, ആരാണ് മികച്ച നായകന്‍, കണക്കുകള്‍ പരിശോധിക്കാം

പാക് നിരയില്‍ ഷുഹൈബ് മാലിക്കാണ് കേമന്‍. 2007ലെ ടി20 ലോകകപ്പില്‍ പാകിസ്താനെ ഫൈനലിലേക്ക് നയിച്ച നായകനാണ് അദ്ദേഹം. സീനിയര്‍ താരമായ മാലിക് എട്ട് ഇന്നിങ്‌സില്‍ നിന്ന് 164 റണ്‍സാണ് നേടിയിട്ടുള്ളത്. 27.33 ആണ് ശരാശരി. ആദ്യം ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന മാലിക്കിനെ പിന്നീട് ടീമിലേക്ക് തിരികയെത്തിക്കുകയായിരുന്നു.

T20 World Cup: 'ടിക്കറ്റിന് വന്‍ ഡിമാന്റ്' ഇന്ത്യ-പാക് മത്സരം ഇന്ത്യയില്‍ നടത്തുക പ്രയാസം- ഗാംഗുലി

T20 World Cup 2021: 'ഇത്തവണ കോലിക്ക് വേണ്ടിയാവും ഇന്ത്യ കളിക്കുക'- മുന്‍ പാക് നായകന്‍ യൂനിസ് ഖാന്‍

നിലവിലെ താരങ്ങളില്‍ കൂടുതല്‍ വിക്കറ്റ് ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറിന്റെ പേരിലാണ്. മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് അദ്ദേഹം നേടിയത്. വലം കൈയന്‍ സ്വിങ് പേസറായ ഭുവിയുടെ സമീപകാല പ്രകടനം മോശമാണ്. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ നന്നായി തല്ലുവാങ്ങി. അതിനാല്‍ പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെടുമോയെന്ന് കാത്തിരുന്ന് കാണാം. ഭുവിക്ക് പകരം ശര്‍ദുല്‍ ഠാക്കൂര്‍ പ്ലേയിങ് 11 ഇടം പിടിക്കാനാണ് സാധ്യത.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, October 24, 2021, 8:30 [IST]
Other articles published on Oct 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X