For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ കപ്പെടുക്കും, ടോപ് സ്‌കോററും ഇന്ത്യക്കാരന്‍; വിക്കറ്റ് വേട്ടക്കാരന്‍ മറ്റൊരു ടീമില്‍: ആകാശ് ചോപ്ര

By Abin MP

ലോകകപ്പിന് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ടീം. വിരാട് കോലി ട്വന്റി-20 നായകനായി കളിക്കുന്ന അവസാനത്തെ ടൂര്‍ണമെന്റാണ് ഈ ലോകകപ്പ്. കളിച്ച രണ്ട് സന്നാഹ മത്സരത്തിലും വിജയിക്കാന്‍ സാധിച്ച ഇന്ത്യ നല്ല ആത്മവിശ്വാസത്തോടെയാണ് ചിര വൈരികളാണ് പാക്കിസ്താനെ ഞായറാഴ്ച നേരിടുക. മിക്കവരും ഇന്ത്യയ്ക്ക് മേല്‍ക്കൈയുണ്ടെന്ന് അവകാശപ്പെടുമ്പോഴും മറുവശത്തുള്ളത് പാക്കിസ്താന്‍ ആയതിനാല്‍ പ്രവചനം അത്ര എളുപ്പമല്ല.

ഇത്തവണ ലോകകപ്പ് വിജയികളാകാന്‍ സാധ്യതയുള്ള ടീമായി പലരും വിലയിരുത്തുന്ന ടീം ഇന്ത്യയാണ്. മികച്ച ബാറ്റിംഗ് നിരയും ബൗളിംഗ് നിരയുമുള്ളതാണ് ഇന്ത്യയെ ശക്തരാക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ ട്വന്റി-20 ലോകകപ്പിലെ ടോപ് സ്‌കോററേയും ടോപ് വിക്കറ്റ് ടേക്കറേയും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സെമി ഫൈനലില്‍ ആരെല്ലാം എത്തുമെന്നു ഫൈനലില്‍ ആരെല്ലാം എത്തുമെന്നും ആരാകും വിജയികള്‍ എന്നും ചോപ്ര പ്രവചിക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

T20 World Cup 2021

നാളെയാണ് ലോകകപ്പിന്റെ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ഗ്രൂപ്പ് ഒന്നിലെ മത്സരമാണ് ആദ്യം അരങ്ങേറുക. ഞായറാഴ്ചയാണ് ഗ്രൂപ്പ് ടുവിലെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ആകാശ് ചോപ്രയുടെ പ്രവചനം. ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ ആയിരിക്കും ലോകകപ്പിലെ ടോപ് സ്‌കോറര്‍ എന്നാണ് ചോപ്രയുടെ പ്രവചനം. വാക്കുകള്‍ വിശദമായി വായിക്കാം.

''ലീഗ് ഘട്ടത്തില്‍ കെഎല്‍ രാഹുലായിരിക്കും ടോപ് സ്‌കോറര്‍. അതിന് രണ്ട് മൂന്ന് കാരണങ്ങളുണ്ട്. സ്‌കോട്ട്‌ലാന്‍ഡിനെതിരെ ഒരു മത്സരമുണ്ട്. ഒരെണ്ണം നമീബിയയ്‌ക്കോ അയര്‍ലാന്‍ഡിനോ എതിരെയാകും. ഷാര്‍ജയില്‍ ഇന്ത്യയ്ക്ക് മത്സരങ്ങളില്ല. നല്ല പിച്ചുകളിലാണ് മത്സരം നടക്കുന്നത്. നമ്മുടെ പയ്യന്‍ ആണെങ്കില്‍ നല്ല ഫോമിലാണ്'' എന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. അതേസമയം ലോകകപ്പിലെ ടോപ് വിക്കറ്റ് ടേക്കറായി ആകാശ് ചോപ്ര പറയുന്ന പേര് ഇന്ത്യന്‍ താരത്തിന്റേതല്ല. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരാണ് ചോപ്ര പറയുന്നത്.

''ലീഗ് ഘട്ടത്തില്‍ സ്റ്റാര്‍ക്ക് ആയിരിക്കും ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്നത്. ഏത് ടീമിനെതിരെയാണ് കളിക്കുന്നതെങ്കിലും. ബുംറയും റാഷിദ് ഖാനും ഷഹീന്‍ അഫ്രീദിയുമായിരിക്കും അവരവരുടെ ടീമുകളില്‍ കൂടുതല്‍ വിക്കറ്റെടുക്കുന്ന താരങ്ങള്‍. പക്ഷെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുക സ്റ്റാര്‍ക്കായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്'' ചോപ്ര പറയുന്നു. അതേസമയം സെമി ഫൈനലിലെത്തുന്ന നാല് ടീമുകളായി ചോപ്ര പറയുന്ന പേരുകള്‍ ഇന്ത്യ, പാക്കിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകളുടേതാണ്.

''ഗ്രൂപ്പ് ടുവില്‍ നിന്നും ഇന്ത്യയും പാക്കിസ്താനുമാകും സെമയിലെത്തുക. ന്യൂസിലന്‍ഡും അഫ്ഗാനിസ്താനും ദുര്‍ബലര്‍ ആണെന്നല്ല പറയുന്നത്. പക്ഷെ വിജയിക്കണം. ഇംഗ്ലണ്ടും കുടുങ്ങി പോകുമെന്ന് തോന്നുന്നു. വെസ്റ്റ് ഇന്‍ഡീസിനേയും ഓസ്‌ട്രേലിയയേയുമാണ് ഞാന്‍ പറയുന്നത്'' എന്നായിരുന്നു ചോപ്രയുടെ പ്രവചനം. നാടകീയമായ ഫൈനലാണ് ചോപ്ര പ്രവചിക്കുന്നത്. പ്രഥമ ട്വന്‌റി-20 ഫൈനല്‍ ആവര്‍ത്തിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഫൈനലില്‍ വിരാട് കോലിയുടെ ഇന്ത്യ ബാബര്‍ അസമിന്റെ പാക്കിസ്താനെ നേരിടുമെന്ന് ആകാശ് ചോപ്ര പ്രവചിക്കുന്നു. പാക്കിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ കപ്പെടുക്കുമെന്നും ചോപ്ര കരുതുന്നു.

''ഇന്ത്യയും പാക്കിസ്താനും തമ്മിലാകും ഫൈനല്‍ എന്നു കരുതുന്നു. തങ്ങളുടെ കഴിവിനൊത്ത് കളിക്കുകയാണെങ്കില്‍ രണ്ട് ടീമും വീണ്ടും ഫൈനലില്‍ ഏറ്റുമുട്ടും. ഇന്ത്യ കപ്പുയര്‍ത്തുമെന്ന് തോന്നുന്നു. കോലിയ്ക്ക് വേണ്ടിയത് ചെയ്യണം'' എന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. ട്വന്റി-20യുടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഇറങ്ങുമ്പോള്‍ ലോകകപ്പ് നേടുക എന്നത് വിരാട് കോലിയുടെ ലക്ഷ്യമായിരിക്കുമെന്നുറപ്പാണ്. എന്തായാലും ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ആദ്യ അങ്കത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സന്നാഹ മത്സരത്തിലെ ഫോം തുടരുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

Story first published: Friday, October 22, 2021, 20:16 [IST]
Other articles published on Oct 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+