വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ധോണി ഇല്ലെങ്കിലും ഇന്ത്യക്ക് ജയിക്കാനാവും, അത് തെളിയിച്ചിട്ടുമുണ്ട്- ആകാശ് ചോപ്ര

ദുബായ്: ടി20 ലോകകപ്പില്‍ പ്രതീക്ഷകളുടെ ഭാരവുമായെത്തിയ ഇന്ത്യന്‍ ടീമിന് ആദ്യ മത്സരത്തില്‍ത്തന്നെ കടുത്ത പ്രഹരമാണേറ്റത്.ചിരവൈരികളായ പാകിസ്താനോട് 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് കോലിക്കും സംഘത്തിനും നേരിടേണ്ടി വന്നത്. ബാറ്റിങ് നിരയും ബൗളിങ് നിരയും പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നപ്പോള്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ പാകിസ്താനോട് തോല്‍ക്കേണ്ടി വന്നു.

പാകിസ്താനോടേറ്റ തോല്‍വിക്ക് കാരണങ്ങള്‍ പലതാണ്. പ്രധാനമായും ബാറ്റ്‌സ്മാന്‍മാരുടെ തകര്‍ച്ചയാണ് കാരണം. എന്നാല്‍ 151 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്താന്റെ ഒരു വിക്കറ്റ് പോലും നേടാനായില്ലെന്നത് ഇന്ത്യയുടെ ബൗളര്‍മാരെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. പലരും ധോണിയെപ്പോലൊരു ഫിനിഷറുടെ അഭാവമാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്നാണ് അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

1

'എംഎസ് ധോണി ഇന്ത്യയുടെ മാത്രം ഫിനിഷറല്ല, ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷറാണ്. ആ തരത്തില്‍ നോക്കുമ്പോള്‍ ധോണിയെ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ടാവും. എന്നാല്‍ ഈ ടീം ധോണിയില്ലാതെയും വിജയം നേടിയിട്ടുള്ളവരാണ്. മികച്ച രീതിയില്‍ അത് ചെയ്ത് കാട്ടിയിട്ടുമുണ്ട്. അതിനാല്‍ ധോണിയോ ധോണിയെപ്പോലൊരു ഫിനിഷറോ ഇല്ലാത്തതിനാലാണ് ഇന്ത്യ തോറ്റതെന്ന അഭിപ്രായമില്ല. ധോണിയെപ്പോലെയുള്ള ഫിനിഷര്‍മാര്‍ കാലഘട്ടത്തില്‍ ഒന്ന് മാത്രമാണുണ്ടാവുക.

ഇന്ത്യ 50 വര്‍ഷത്തിലേറെ കളിച്ചിട്ടും ധോണിയെപ്പോലൊരു ഫിനിഷറെ കാണാനായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ധോണിയെപ്പോലെയൊരാള്‍ കൂടെയില്ല. അതൊരു പ്രശ്‌നമാക്കാതെ മുന്നോട്ട് പോവുകയാണ് വേണ്ടത്. വിരാട് കോലി, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവരൊക്കെ ഇന്ത്യക്കൊപ്പമുണ്ട്. ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്. ധോണിയെ മിസ് ചെയ്യുന്നുണ്ടെങ്കിലും ധോണിയില്ലാതെയും മികച്ച റെക്കോഡുകള്‍ ഇന്ത്യ നേടിയെടുത്തിട്ടുണ്ട്'- ആകാശ് ചോപ്ര പറഞ്ഞു.

2

ഫിനിഷറെന്ന നിലയില്‍ അവസാന ഓവറില്‍ ആഞ്ഞടിക്കാന്‍ ആരുമുണ്ടായില്ല. ഹര്‍ദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലാണ്. മോശം ഫോമിലുള്ള താരം പാകിസ്താനെതിരെയും നിരാശപ്പെടുത്തിയിരുന്നു. പന്തെറിയാനാവാത്ത ഹര്‍ദിക്കിനെ ഇന്ത്യ ഫിനിഷര്‍ റോളിലേക്ക് പരിഗണിച്ചെങ്കിലും പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ ഹര്‍ദിക്കിന് വിശ്രമം നല്‍കി ഇഷാന്‍ കിഷനെ ടീമിലേക്ക് പരിഗണിച്ചേക്കും. ഫിനിഷര്‍ റോളിലേക്ക് റിഷഭ് പന്തിനെ എത്തിക്കാനാണ് സാധ്യത.

നായകനെന്ന നിലയില്‍ ധോണിയുടെ സേവനം ഇന്ത്യ മിസ് ചെയ്യുന്നുണ്ട്. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിച്ച ധോണിയെന്ന നായകന്റെ കൗശലവും ബുദ്ധിയും പകരം വെക്കാനാവാത്തതാണ്. ഭാഗ്യവും ആവിശ്യത്തിലേറെ ധോണിയെ തുണക്കാറുണ്ട്. എന്നാല്‍ വിരാട് കോലിക്ക് പലപ്പോഴും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ നായകനെന്ന നിലയില്‍ സാധിക്കുന്നില്ല. പാകിസ്താന്‍ ബാറ്റിങ് നിരക്കെതിരേ ഒരു സമയത്തും സമ്മര്‍ദ്ദം സൃഷ്ടിക്കാനാവാത്തത് കോലിയെന്ന നായകന്റെ കൂടി പ്രശ്‌നമായി വേണം വിലയിരുത്താന്‍.

3

ഇന്ത്യ കിവീസിനെതിരേ ടീമില്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഹര്‍ദിക് പാണ്ഡ്യക്ക് പകരം ഇഷാന്‍ കിഷനും ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ ഠാക്കൂറും എത്തിയേക്കും. ഇഷാനെ നാലാം നമ്പറിലിറക്കുമ്പോള്‍ റിഷഭിനെ ആറാമനായി ഫിനിഷര്‍ റോളിലേക്കെത്തിക്കാനാണ് ശ്രമം. എന്നാല്‍ ഇത് എത്രത്തോളം ഫലം ചെയ്യുമെന്ന് കണ്ടറിയണം.ഇഷാനെ ടീമിലേക്കെത്തിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ആകാശിന്റെയും അഭിപ്രായം.

'ഇഷാന്റെ വരവ് ഗുണം ചെയ്യുമെന്ന് കരുതുന്നില്ല .ഹര്‍ദിക്കിന്റെ സ്ഥാനത്ത് ഇഷാന്‍ കളിച്ചാല്‍ ഹര്‍ദിക് എവിടെ കളിക്കും?. ഇഷാന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ്. രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യിക്കാം. അങ്ങനെ വന്നാല്‍ കെ എല്‍ രാഹുലിനെ നാലാം നമ്പറിലേക്ക് എത്തിക്കണം. പന്ത് അഞ്ചാം നമ്പറില്‍.സൂര്യകുമാര്‍ ആറാമന്‍?ഇതൊരിക്കലും അനുയോജ്യമായ ഒന്നല്ല. ഒരു തോല്‍വിക്ക് ശേഷം വലിയ മാറ്റങ്ങള്‍ വരുത്തിയാല്‍ നമ്മുടെ തിരഞ്ഞെടുപ്പിനെ നമുക്ക് വിശ്വാസമില്ലെന്നാണ് അത് വ്യക്തമാക്കുന്നക്'- ആകാശ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 27, 2021, 16:52 [IST]
Other articles published on Oct 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X