വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ടി20യിലെ ബാറ്റിങ് വിസ്‌ഫോടനങ്ങള്‍, ഈ 10 പ്രകടനങ്ങള്‍ ഒരിക്കലും മറക്കാനാവില്ല

ടി20 ഫോര്‍മാറ്റ് പൊതുവേ ബാറ്റിങ്ങിന് അനുകൂലമാണ്. വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങള്‍ കാണാനാണ് കൂടുതല്‍ ആരാധകരും ആഗ്രഹിക്കുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിന് യുഎഇയാണ് വേദിയാകുന്നത്. യുഎഇയിലെ സാഹചര്യം ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ സഹായം ചെയ്യുന്നതിനാല്‍ മികച്ച ബാറ്റിങ് പ്രകടനം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടി20 ഫോര്‍മാറ്റില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്കാണ് പ്രാധാന്യം. വരാനിരിക്കുന്ന ലോകകപ്പില്‍ ഇത്തരത്തില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങളുമുണ്ട്. എന്നാല്‍ ടി20 ഫോര്‍മാറ്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ നടത്തിയ 10 ബാറ്റിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.


ക്വിന്റന്‍ ഡീകോക്ക് (ദക്ഷിണാഫ്രിക്ക)

ക്വിന്റന്‍ ഡീകോക്ക് (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്കാണ് 10ാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരേ 205 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയപ്പോഴാണ് ഡീകോക്കിന്റെ ബാറ്റിങ് വെടിക്കെട്ട് കണ്ടത്. 22 പന്തില്‍ 65 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതില്‍ എട്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടും. 295.4 സ്‌ട്രൈക്കറേറ്റിലായിരുന്നു ഡീകോക്കിന്റെ ഈ പ്രകടനം. ഐപിഎല്ലില്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ ഡീകോക്ക് നിരവധി വെടിക്കെട്ട് പ്രകടനങ്ങള്‍ ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചിട്ടുണ്ട്.

ക്രിസ് ജോര്‍ദാന്‍ (ഇംഗ്ലണ്ട്)

ക്രിസ് ജോര്‍ദാന്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ പേസ് ഓള്‍റൗണ്ടറാണ് ക്രിസ് ജോര്‍ദാന്‍. 2014ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 9 പന്തുകള്‍ നേരിട്ട് 27 റണ്‍സ് ജോര്‍ദാന്‍ അടിച്ചെടുത്തിരുന്നു. ഈ പ്രകടനം ഒമ്പതാം സ്ഥാനത്താണ്. നാല് സിക്‌സുകളാണ് ഈ പ്രകടനത്തില്‍ അദ്ദേഹം നേടിയത്. 300ന് മുകളിലായിരുന്നു ജോര്‍ദാന്റെ സ്‌ട്രൈക്കറേറ്റ്. മത്സരത്തില്‍ 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും അദ്ദേഹം നേടി. കളി അഞ്ച് റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ക്രിസ് ജോര്‍ദാന്‍ കളിയിലെ താരമാവുകയും ചെയ്തു.

അബ്ദുല്‍ റസാഖ് (പാകിസ്താന്‍)

അബ്ദുല്‍ റസാഖ് (പാകിസ്താന്‍)

മുന്‍ പാകിസ്താന്‍ പേസ് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ് എട്ടാം സ്ഥാനത്താണ്. 2010ല്‍ ന്യൂസീലന്‍ഡിനെതിരേ 11 പന്തില്‍ 34* റണ്‍സാണ് അദ്ദേഹം നേടിയത്. 309.09 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. മൂന്ന് ഫോറും സിക്‌സുമാണ് അദ്ദേഹം നേടിയത്. 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും റസാഖ് വീഴ്ത്തി. 3.25 എന്ന മികച്ച ഇക്കോണമിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. കളിയിലെ താരമായതും റസാഖായിരുന്നു.

ഡ്വെയ്ന്‍ ബ്രാവോ (വെസ്റ്റ് ഇന്‍ഡീസ്)

ഡ്വെയ്ന്‍ ബ്രാവോ (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയുടെ പ്രകടനമാണ് ഏഴാം സ്ഥാനത്ത്. 2012ല്‍ ന്യൂസീലന്‍ഡിനെതിരേ 11 പന്തില്‍ 35 റണ്‍സാണ് ബ്രോവാ നേടിയത്. നാല് വീതം ഫോറും സിക്‌സും പറത്തിയ ബ്രാവോയുടെ സ്‌ട്രൈക്കറേറ്റ് 318.18 ആയിരുന്നു. 2.4 ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും അദ്ദേഹം വീഴ്ത്തി കളിയിലെ താരമാവുകയും ചെയ്തു. ഐപിഎല്ലില്‍ സിഎസ്‌കെയുടെ താരമാണ് ഡ്വെയ്ന്‍ ബ്രാവോ. ഇത്തവണത്തെ ടി20 ലോകകപ്പിലും വെസ്റ്റ് ഇന്‍ഡീസിനായി ബ്രാവോ കളിച്ചേക്കും.

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് ജോസ് ബട്‌ലര്‍. 2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 10 പന്തില്‍ 32 റണ്‍സ് നേടിയ താരത്തിന്റെ പ്രകടനമാണ് ആറാം സ്ഥാനത്ത്. രണ്ട് ഫോറും മൂന്ന് സിക്‌സുമാണ് ബട്‌ലര്‍ നേടിയത്. 320 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. കളിയിലെ താരമായി തിരഞ്ഞെടുത്തതും ബട്‌ലറെയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ജോസ് ബട്‌ലര്‍. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ വജ്രായുധമാണ് താരം.

കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് (വെസ്റ്റ് ഇന്‍ഡീസ്)

കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് (വെസ്റ്റ് ഇന്‍ഡീസ്)

2016ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ കാര്‍ലോസ് ബ്രാത്ത് വെയ്റ്റ് നടത്തിയ ബാറ്റിങ് വെടിക്കെട്ട് ഇന്നും മറക്കാനാവാത്തതാണ്. 10 പന്തില്‍ 34* റണ്‍സാണ് ബ്രാത്ത് വെയ്റ്റ് നേടിയത്. ഒരു ഫോറും നാല് സിക്‌സും പറത്തിയ ബ്രാത്ത് വെയ്റ്റിന്റെ സ്‌ട്രൈക്കറേറ്റ് 340 ആയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെ ലോകകപ്പ് കിരീടം ചൂടിച്ചത് ബ്രാത്ത് വെയ്റ്റിന്റെ ഈ പ്രകടനമാണ്. എന്നാല്‍ കളിയിലെ താരമായത് മര്‍ലോന്‍ സാമുവല്‍സായിരുന്നു.

കീറോണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്)

കീറോണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസ് നായകനായ കീറോണ്‍ പൊള്ളാര്‍ഡാണ് നാലാം സ്ഥാനത്ത്. ടി20യില്‍ മികച്ച റെക്കോഡുള്ള താരം ശ്രീലങ്കയ്‌ക്കെതിരേ 11 പന്തില്‍ 38 റണ്‍സാണ് നേടിയത് അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ്. 345.45 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. അഖില ധനഞ്ജയയുടെ ഒരോവറില്‍ ആറ് സിക്‌സുകള്‍ പറത്താനും പൊള്ളാര്‍ഡിന് സാധിച്ചിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ് പൊള്ളാര്‍ഡ്.

മോയിന്‍ അലി (ഇംഗ്ലണ്ട്)

മോയിന്‍ അലി (ഇംഗ്ലണ്ട്)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലി നടത്തിയ പ്രകടനം ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്താണ്. 11 പന്തില്‍ 39 റണ്‍സാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാനായ മോയിന്‍ അലി നേടിയത്. 354.54 സ്‌ട്രൈക്കറേറ്റില്‍ കളിച്ച താരം മൂന്ന് ഫോറും നാല് സിക്‌സുകളുമാണ് പറത്തിയത്. ഐപിഎല്ലില്‍ സിഎസ്‌കെ താരമായ മോയിന്‍ അലി വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് നടത്തിയിട്ടുള്ളത്.

കോളിന്‍ മണ്‍റോ (ന്യൂസീലന്‍ഡ്)

കോളിന്‍ മണ്‍റോ (ന്യൂസീലന്‍ഡ്)

ന്യൂസീലന്‍ഡിന്റെ കോളിന്‍ മണ്‍റോ ഈ റെക്കോഡില്‍ രണ്ടാം സ്ഥാനക്കാരനാണ്. 14 പന്തില്‍ 50* റണ്‍സാണ് ശ്രീലങ്കയ്‌ക്കെതിരേ മണ്‍റോ നേടിയിട്ടുള്ളത്. 357.14 സ്‌ട്രൈക്കറേറ്റിലായിരുന്നു മണ്‍റോയുടെ വെടിക്കെട്ട്. ഇതില്‍ നാല് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടും. ടി20യില്‍ 156.44 സ്‌ട്രൈക്കറേറ്റില്‍ 1724 റണ്‍സാണ് മണ്‍റോ നേടിയിട്ടുള്ളത്. വിവിധ ഫ്രാഞ്ചൈസി ലീഗിലൂടെ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുന്ന താരം കൂടിയാണ് മണ്‍റോ.

യുവരാജ് സിങ് (ഇംഗ്ലണ്ട്)

യുവരാജ് സിങ് (ഇംഗ്ലണ്ട്)

ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജ് സിങ്ങാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 16 പന്തില്‍ 58 റണ്‍സാണ് അദ്ദേഹം നേടിയത്. 2007ലെ ടി20 ലോകകപ്പിലായിരുന്നു ഈ പ്രകടനം. 12 ബോളില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ യുവരാജിനായി. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സുകളാണ് അദ്ദേഹം നേടിയത്. ഏഴ് സിക്‌സുകളും മൂന്ന് ഫോറും ഇന്നിങ്‌സില്‍ അദ്ദേഹം നേടി. 362.50 സ്‌ട്രൈക്കറേറ്റിലായിരുന്നു യുവിയുടെ ബാറ്റിങ് വെടിക്കെട്ട്.

Story first published: Monday, August 23, 2021, 14:31 [IST]
Other articles published on Aug 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X