വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി? ഹൂഡയെ എടുത്തു- സെലക്ടര്‍ പറയുന്നു

15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച ശേഷം ഏറ്റവുമധികം ആരാധകരെ നിരാശരാക്കിയത് മലയാളി താരം സഞ്ജു സാംസണിന്റെ അഭാവമാണ്. 15 അംഗ സ്‌ക്വാഡ് പുറത്തുവന്നപ്പോള്‍ ആരാധകര്‍ തിരഞ്ഞത് സഞ്ജുവിന്റെ പേരായിരുന്നു. പക്ഷെ 15 അംഗ പ്രധാന ടീമിലോ, നാലു പേരുള്‍പ്പെട്ട റിസര്‍വ് ലിസ്റ്റിലോ അദ്ദേഹം ഉള്‍പ്പട്ടില്ല. ഇതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയകളിലൂടെ രോഷവും നിരാശയുമെല്ലാം പ്രകടിപ്പിക്കുകയും ചെയ്തു.

സഞ്ജുവിനെ ഒഴിവാക്കി ഹൂഡയെ എടുക്കാൻ കാരണം ഇതാണ്. വെളിപ്പെടുത്തി സെലക്ടർ | *Cricket

ഇന്ത്യന്‍ കുപ്പായത്തില്‍ ഉജ്ജ്വലമായി തുടങ്ങി, ഇപ്പോള്‍ ഇവര്‍ എവിടെ?ഇന്ത്യന്‍ കുപ്പായത്തില്‍ ഉജ്ജ്വലമായി തുടങ്ങി, ഇപ്പോള്‍ ഇവര്‍ എവിടെ?

1

ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കുമെതിരേയുമെല്ലാം രൂക്ഷവിമര്‍ശനങ്ങളാണുയര്‍ന്നത്. മോശം ഫോം തുടര്‍ന്നിട്ടും റിഷഭ് പന്തിനെ നിലനിര്‍ത്തിയതും അടുത്തിടെ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം നന്നായി പെര്‍ഫോം ചെയ്തിട്ടും സഞ്ജുവിനെ തഴഞ്ഞതും ക്രിക്കറ്റ് പ്രേമികളെ അരിശം കൊള്ളിക്കുകയായിരുന്നു. സഞ്ജു തയപ്പെട്ടപ്പോള്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്കു ലോകകപ്പ് ടീമിലേക്കു നറുക്കു വീണിരുന്നു. ഇപ്പോഴിതാ സഞ്ജുവിനെ എന്തുകൊണ്ട് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നു സെലക്ഷന്‍ കമ്മിറ്റിയംഗം വെളിപ്പെടുത്തിയിരിക്കുകയാണ്.

2

തീര്‍ച്ചയായിട്ടും സഞ്ജു സാംസണ്‍ ലോകത്തിലെ തന്നെ എല്ലാ കഴിവുകളുമുള്ള താരമാണ്. പക്ഷെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ കോമ്പിനേഷനിലേക്കു വരികയാണെങ്കില്‍ നിലവില്‍ നമ്മുടെ മുന്‍നിര ബാറ്റിങ് അതിശക്തമാണ്. പക്ഷെ ടോപ്പ് ഫൈവിലെ ആരും തന്നെ ബൗള്‍ ചെയ്യാറില്ല. മല്‍സരത്തിനിടെ ടീമിലെ ഏതെങ്കിലുമൊരാള്‍ക്കു ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ അതു തിരിച്ചടിയായി മാറും.

3

അത്തരം സന്ദര്‍ഭങ്ങളില്‍ 1-2 ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഒരാളെ ടീമിനു ആവശ്യമാണ്. ദീപക് ഹൂഡ അതിനു സാധിക്കുന്നയാളാണ്. ബാറ്റിങില്‍ തന്റെ കഴിവ് അദ്ദേഹം ഇനിനകം തെളിയിച്ചു കഴിഞ്ഞതാണെന്നും സെലക്ഷന്‍ കമ്മിറ്റിയംഗം ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

IND vs AUS: ഏഷ്യാ കപ്പിലെ ക്ഷീണം ടി20 പരമ്പരയില്‍ ഇവര്‍ തീര്‍ക്കും! ഇതാ മൂന്നു പേര്‍

4

സഞ്ജു സാംസണിനു ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയത് നിര്‍ഭാഗ്യകരമാണ്. അസാധാരണ പ്രതിഭയുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെയാണ് സഞ്ജുവിനെ ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ ടീം കോമ്പിനേഷനാണ് എല്ലാത്തിനേക്കാള്‍ പ്രധാനം. വിക്കറ്റ് കീപ്പര്‍മാരായ ഇതിനകം റിഷഭ് പന്തും ദിനേശ് കാര്‍ത്തികും നമ്മുടെ ടീമിലുണ്ട്.

5

അതുകൊണ്ടു തന്നെ വീണ്ടുമൊരു വിക്കറ്റ് കീപ്പറെക്കൂടി ഓസ്‌ട്രേലിയയിലേക്കു കൊണ്ടുപോവുന്നതില്‍ അര്‍ഥമില്ല. പക്ഷെ സഞ്ജു ടീമിന്റെ പ്ലാനിന്റെ ഭാഗമല്ല എന്ന് ഇതുകൊണ്ട് പറയാന്‍ കഴിയില്ല. ഏകദിനങ്ങളിലും ഭാവിയില്‍ ടി20കളിലും അദ്ദേഹത്തിനു അവസരം ലഭിക്കുമെന്നും സെലക്ഷന്‍ കമ്മിറ്റിയംഗം വിശദമാക്കി.

സീനിയേഴ്‌സ് വേണ്ട!, ടി20യില്‍ ഇന്ത്യ യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കണോ?, ആകാശ് പറയുന്നു

6

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെപ്പോലും വെല്ലുന്ന തരത്തിലുള്ള ആരാധക പിന്തുണയാണ് ഇപ്പോള്‍ സഞ്ജു സാംസണിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല മല്‍സരവേദികളില്‍പ്പോലും സഞ്ജുവിനു ആരാധകര്‍ നല്‍കുന്ന സ്‌നേഹവും പിന്തുണയും അതിശയിപ്പിക്കുന്നതാണ്.
ദീപക് ഹൂഡയുടെയും സഞ്ജുവിന്റെയും പ്രകടനം താരതമ്യം ചെയ്താല്‍ ഈ ഫെബ്രുവരിയിലാണ് ഹൂഡ അരങ്ങേറിയത്. ഇതുവരെ ഒമ്പത് ഇന്നിങ്‌സുകള്‍ കളിച്ച താരം 41.85 ശരാശരിയില്‍ ഒരു സെഞ്ച്വറിയും മൂന്ന് 30 പ്ലസ് സ്‌കോറുകളും നേടിയിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് 155.85.

7

സഞ്ജു സാംസണിന്റെ ടി20 കരിയറെടുത്താല്‍ ദീപക് ഹൂഡയുടെ ഇതേ കാലയളവില്‍ കളിച്ചത് അഞ്ചു ടി20 ഇന്നിങ്‌സുകളിലാണ്. ഇവയില്‍ 44.75 ശരാശരിയില്‍ 158.40 സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഫിഫ്റ്റിയും രണ്ടു 30 പ്ലസ് സ്‌കോറുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന സഞ്ജു 28.63 ശരാശരിയില്‍ 146.79 സ്‌ട്രൈക്ക് റേറ്റില്‍ 458 റണ്‍സ് നേടിയിരുന്നു.

8

ഹൂഡയാവട്ടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി 14 ഇന്നിങ്‌സുകളില്‍ നിന്നും 136.67 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്തത് 451 റണ്‍സാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആറാമത്തെ ബൗളിങ് ഓപ്ഷനായി മാറുന്നുവെന്നതാണ് സഞ്ജുവിനു മേല്‍ ഹൂഡയ്ക്കു നേരിയ മുന്‍തൂക്കം നല്‍കിയത്. എങ്കിലും അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവരുള്ളതിനാല്‍ ലോകകപ്പില്‍ ഹൂഡയ്ക്കു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്ന കാര്യം സംശയമാണ്.

Story first published: Tuesday, September 13, 2022, 7:25 [IST]
Other articles published on Sep 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X