Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20: ലെവിസും പൊള്ളാര്‍ഡും തിളങ്ങി; അഫ്ഗാനിസ്ഥാനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്

ലക്‌നൗ: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ട്വന്റി20യില്‍ ജയം നേടി വെസ്റ്റ് ഇന്‍ഡീസ്. 30 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് വെസ്റ്റ് ഇന്‍ഡീസ് മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ഓപ്പണര്‍ എവിന്‍ ലെവിസ് (68) അര്‍ധ സെഞ്ച്വറി നേടി. 41 പന്തില്‍ നാല് ഫോറും ആറ് സിക്‌സുമാണ് ലെവിസ് സ്വന്തമാക്കിയത്. നായകന്‍ പൊള്ളാര്‍ഡ് 22 പന്തില്‍ 32 റണ്‍സും നേടി. രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് പൊള്ളാര്‍ഡിന്റെ പ്രകടനം. ഹെറ്റ്‌മെയര്‍ (21), ദിനേഷ് രാംദിന്‍ (20) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. അഫ്ഗാന് വേണ്ടി ഗുല്‍ബാഡിന്‍ നെയ്ബ് രണ്ടും മുജൂബുര്‍ റഹ്മാനും റാഷിദ് ഖാനും ഓരോ വിക്കറ്റും വീഴ്ത്തി.

west indies

മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന് ബാറ്റിങ് തകര്‍ച്ച നേരിട്ടു. നജീബുള്ള സര്‍ദാനാണ് (27) അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. അസ്ഹര്‍ അഫ്ഗാന്‍ (25), ഫറീദ് അഹ്മദ്, ഹസ്‌റത്തുള്ള സസായി (23) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി കെസ്‌റിക്ക് വില്യംസ് മൂന്ന് വിക്കറ്റ് വീഴ്്ത്തിയപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡ് ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.

Story first published: Friday, November 15, 2019, 8:51 [IST]
Other articles published on Nov 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+