For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സഞ്ജുവിന്റെ ഫോം ആശങ്കപ്പെടുത്തുന്നു'; അഭിഷേക് ഇല്ലെങ്കിൽ പാകിസ്ഥാനെതിരെ തിരിച്ചടിയെന്ന് ഗവാസ്‌കർ

ടി20 ലോകകപ്പിൽ യുഎസ്എ, നമീബിയ ടീമുകളെ തകർത്തു കൊണ്ട് ഇന്ത്യ വിജയ കുതിപ്പ് തുടരുകയാണ്. അടുത്തതായി പാകിസ്ഥാനുമായുള്ള നിർണായക പോരാട്ടത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. നമീബിയക്കെതിരെ നേടിയ ലോകകപ്പിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ 93 റൺസിന്റെ ജയം സൂര്യകുമാർ യാദവിനും സംഘത്തിനും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അതിൽ ചില താരങ്ങളുടെ പ്രകടനം എടുത്തു പറയുകയും ചെയ്യണം.

നമീബിയക്ക് എതിരെ ഇഷാൻ കിഷൻ 24 പന്തിൽ 61 റൺസും ഹാർദിക് പാണ്ഡ്യ 52 റൺസും 21 റൺസിന് 2 വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. എന്നാൽ 8 പന്തിൽ 22 റൺസ് മാത്രം നേടിയ സഞ്ജു സാംസണിന്റെ പ്രകടനം നിരാശപ്പെടുത്തി. പാകിസ്ഥാനെതിരായ മത്സരത്തിൽ അഭിഷേക് ശർമ്മയുടെ ലഭ്യതയിൽ സംശയങ്ങളുള്ളതിനാൽ, സഞ്ജുവിന്റെ ഫോം ആശങ്കപ്പെടുത്തുന്നതാണെന്നാണ് സുനിൽ ഗവാസ്‌കർ പറയുന്നു.

sanju samson

കടുത്ത വയറുവേദനയും പനിയും കാരണം വയറ്റിൽ അണുബാധയേറ്റ അഭിഷേക് ശർമ്മയെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്‌ച ഡൽഹിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയെങ്കിലും, വ്യാഴാഴ്‌ച കോട്ലയിൽ ഇന്ത്യൻ ടീം പരിശീലനം നടത്തിയപ്പോൾ ക്ഷീണം കാരണം അഭിഷേക് പങ്കെടുത്തിരുന്നില്ല.

പിന്നാലെ ഇന്നലത്തെ മത്സരത്തിൽ സഞ്ജു സാംസൺ ഡീപ് മിഡ് വിക്കറ്റിൽ ക്യാച്ച് നൽകി പുറത്തായിരുന്നു. സഞ്ജുവിന്റെ ഈ പുറത്താകൽ ടീം മാനേജ്‌മെന്റിന് ആശങ്ക നൽകുന്ന ഒന്നാണെന്ന് സുനിൽ ഗവാസ്‌കർ പറയുന്നു. എങ്കിലും ഇതുവരെ ഉള്ളത് പോലെയാവില്ല പാകിസ്ഥാനെതിരെ സഞ്ജു മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാമെന്നാണ് ഗവാസ്‌കർ പറയുന്നത്.

'സഞ്ജു സാംസൺ പുറത്തായ രീതി... മുൻപും ഇതേ മേഖലയിൽ നിന്നാണ് സഞ്ജു പുറത്തായിട്ടുള്ളത്. ഞായറാഴ്‌ചത്തെ മത്സരത്തിൽ അഭിഷേക് ശർമ്മ ഫിറ്റ് അല്ലെങ്കിൽ സഞ്ജുവിന് കളിക്കേണ്ടി വരും എന്നതിനാൽ ഇത് മാനേജ്‌മെന്റിന് അൽപം പരിഭ്രമം നൽകുന്ന ഒന്നാണ്. ന്യൂസിലൻഡിനെതിരെയും ഈ മത്സരത്തിലും നേടാതെ പോയ റൺസെല്ലാം അവൻ ആ നിർണായക മത്സരത്തിനായി മാറ്റിവെച്ചിട്ടുണ്ടെന്ന് കരുതാം' ഗവാസ്‌കർ പറഞ്ഞു.

എങ്കിലും സഞ്ജുവിന്റെ ബാറ്റിങ് മികച്ച പ്രകടനമായിരുന്നു എന്ന് തന്നെയാണ് ഗവാസ്‌കർ പറയുന്നത്. ഇഷാൻ കിഷന്റെ ബാറ്റിംഗും ഹാർദിക്കിന്റെ പ്രകടനവും അതിശയിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ അരുൺ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ നമീബിയക്കെതിരെ നേടിയ 93 റൺസിന്റെ വലിയ വിജയത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടീമിന്റെ ഓൾറൗണ്ട് പ്രകടനത്തെ പ്രശംസിച്ചു.

മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ 209/9 എന്ന സ്കോർ നേടിയിരുന്നു. ഇഷാൻ കിഷൻ 61 റൺസും ഹാർദിക് പാണ്ഡ്യ 52 റൺസും നേടി. വരുൺ ചക്രവർത്തി 7 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തി നമീബിയയുടെ മധ്യനിരയെ തകർത്തതോടെ വിജയം ഉറപ്പിക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, എതിരാളികളെ 18.2 ഓവറിൽ 116 റൺസിന് ഓൾഔട്ടാക്കി ആധികാരിക വിജയം നേടി.

'ബാറ്റ് ചെയ്യാൻ എളുപ്പമുള്ള പിച്ചായിരുന്നില്ല ഇത്, എന്നാൽ ഇഷാനും സഞ്ജുവും ആരംഭിച്ച രീതി കണ്ടപ്പോൾ പ്രയാസമുള്ളതായി തോന്നിയില്ല. രണ്ടോ മൂന്നോ വിക്കറ്റുകൾ പെട്ടെന്ന് നഷ്‌ടപ്പെട്ടതിന് ശേഷവും ശിവവും ഹാർദിക്കും ചേർന്നുള്ള കൂട്ടുകെട്ട് ശ്രദ്ധേയമായിരുന്നു. അവരുടെ ബാറ്റിംഗ് ശരിക്കും പ്രശംസനീയമാണ്' സൂര്യകുമാർ പറഞ്ഞു. അടുത്ത മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.

Story first published: Friday, February 13, 2026, 9:20 [IST]
Other articles published on Feb 13, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+