T20 WC 2026: നാണമില്ലേ പാകിസ്താന്‍? അതു വ്യാജ വീഡിയോ!! ലക്ഷ്യമിട്ടത് ബിസിസിഐയെ, സംഭവമറിയാം
ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാക് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ എഐ ഉപയോഗിച്ച് കൃത്രിമമായി മാറ്റം വരുത്തി പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് രാജീവ് ശുക്ല തന്റെ വിമര്‍ശനം കര്‍ശനമാക്കിയത്. രാജ്യസഭാ അംഗം കൂടിയായ ശുക്ല, എക്സിലൂടെയാണ് ഇത്തരം പ്രസ്താവനകള്‍ താന്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.
വസ്തുതകള്‍ പരിശോധിക്കാതെ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. കൊളംബോയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇന്ത്യക്കെതിരെ കളിക്കാന്‍ ബിസിസിഐ പാകിസ്ഥാനെ നിര്‍ബന്ധിച്ചു എന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളാണ് പാകിസ്ഥാന്‍ വാര്‍ത്താ ചാനലായ എആര്‍വൈ ന്യൂസ് (ARY News) സംപ്രേക്ഷണം ചെയ്ത വീഡിയോയിലുണ്ടായിരുന്നത്.

എഐ നിര്‍മ്മിത വീഡിയോയുടെ ഉള്ളടക്കം
'ഇന്ത്യയ്ക്കെതിരെ കളിക്കാന്‍ പാകിസ്ഥാനെ സമ്മതിപ്പിക്കണമെന്ന ബിസിസിഐയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനപ്രകാരം ഐസിസി പ്രതിനിധി നടത്തിയ ചര്‍ച്ചകളുടെ ഫലമാണ് മത്സരം നടക്കാന്‍ കാരണം, അതില്‍ ഞാന്‍ അഭിമാനിക്കുന്നു.
ക്രിക്കറ്റിന് മുന്‍ഗണന നല്‍കിക്കൊണ്ട് എടുത്ത സൗഹാര്‍ദപരമായ തീരുമാനമാണിത്.' എന്ന് അഞഥ ന്യൂസ് സംപ്രേക്ഷണം ചെയ്ത കൃത്രിമ വീഡിയോയില്‍ രാജീവ് ശുക്ല പറയുന്നതായി കേള്‍ക്കാം. ഇത് എഐ വീഡിയോ ആണെന്നും ഇത്തരം വീഡിയോകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ശുക്ലയുടെ പ്രതികരണം
'ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തെക്കുറിച്ചുള്ള എന്റെ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോയിലെ ഓഡിയോ എഐ ഉപയോഗിച്ച് മാറ്റം വരുത്തിയിട്ടുണ്ട്. ഈ പ്രസ്താവനകള്‍ എന്റേതല്ല. തെറ്റിദ്ധരിപ്പിക്കുന്ന ഈ ഉള്ളടക്കം വിശ്വസിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം വീഡിയോകള്‍ എവിടെ കണ്ടാലും റിപ്പോര്‍ട്ട് ചെയ്യുക,' ബിസിസിഐ വൈസ് പ്രസിഡന്റ് എക്സില്‍ കുറിച്ചു.
ശരിക്കും ശുക്ല പറഞ്ഞത്
ശുക്ലയുടെ യഥാര്‍ത്ഥ പരാമര്‍ശങ്ങള്‍ തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു. ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, മത്സരം ഉപേക്ഷിച്ച തീരുമാനത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറിയതിനെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഉറപ്പുവരുത്തിയ ഐസിസിയെ പ്രശംസിക്കുകയാണ് ശുക്ല ചെയ്തത്.

'ഐസിസി ചെയര്‍മാന്റെ മേല്‍നോട്ടത്തില്‍ പ്രതിനിധികള് മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകളുടെ ഫലത്തില്‍ എനിക്ക് സന്തോഷമുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായും സംസാരിക്കാന്‍ ലാഹോറിലേക്ക് പോയ പ്രതിനിധി സംഘം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു.
ക്രിക്കറ്റിന് മുന്‍ഗണന നല്‍കിക്കൊണ്ട് എടുത്ത സൗഹാര്‍ദപരമായ തീരുമാനമാണിത്.' എന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. വലിയ കോലാഹലങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ 2026 ടി-20 ലോകകപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം നടക്കുമെന്ന കാര്യത്തില്‍ ഉറപ്പ് പറഞ്ഞിരിക്കുകയാണ് ഐസിസി.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോടുള്ള (BCB) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ മാസം തുടക്കത്തില്‍ പാകിസ്ഥാന്‍ എടുത്ത വിവാദപരമായ തീരുമാനത്തെത്തുടര്‍ന്നുള്ള അനിശ്ചിതത്വം ഏകദേശം 10 ദിവസത്തോളം നീണ്ടുനിന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ തലകീഴായ് മറിഞ്ഞതോടെ ആരാധകരുടെ പ്രതീക്ഷകളും ഇരട്ടിയായിരിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications