Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും ധവാനും പൊളിച്ചു, ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്ക് വിജയം, പ്രതീക്ഷയായി സ്രാന്‍!

പെര്‍ത്ത്: സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും ശിഖര്‍ ധവാനും അര്‍ധസെഞ്ചുറികളോടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് വിജയത്തോടെ തുടക്കം. പുതുവര്‍ഷത്തില്‍ ആദ്യമായി കളത്തിലിറങ്ങിയ ടീം ഇന്ത്യ പരിശീലന മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഇലവനെയാണ് തോല്‍പിച്ചത്.

74 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. ജനുവരി 12ന് ഇതേ ഗ്രൗണ്ടിലാണ് ഇന്ത്യ - ഓസ്‌ട്രേലിയ ഒന്നാം ഏകദിനം നടക്കുക. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സടിച്ചു. മറുപടിയായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഇലവന് ആറ് വിക്കറ്റിന് 118 റണ്‍സെടുക്കാനേ പറ്റിയുള്ളൂ. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത ബരീന്ദര്‍ സ്രാനാണ് പരിശീലന മത്സരത്തില്‍ ഇന്ത്യയുടെ കണ്ടെത്തല്‍.

കോലിക്ക് മികച്ച തുടക്കം

കോലിക്ക് മികച്ച തുടക്കം

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ സ്റ്റാര്‍ ടെസ്റ്റ് ടീമിന്റെ നായകനും സൂപ്പര്‍ സ്റ്റാറുമായ വിരാട് കോലിയായിരുന്നു. വെറും 44 പന്തില്‍ 3 സിക്‌സും 7 ഫോറും പറത്തിയാണ് കോലി 74 റണ്‍സെടുത്തത്.

ധവാനും തകര്‍ത്തു

ധവാനും തകര്‍ത്തു

74 റണ്‍സെടുത്ത് ശിഖര്‍ ധവാനും ഫോമിലേക്ക് മടങ്ങിയെത്തി. കോലിയെക്കാള്‍ രണ്ട് പന്തുകള്‍ അധികം കളിച്ച ധവാന്‍ ഒരു ഫോര്‍ അധികം അടിച്ചു. സിക്‌സിന്റെ എണ്ണം കോലിയെപ്പോലെ തന്നെ 3.

സ്രാന്‍ വരുന്നു...

സ്രാന്‍ വരുന്നു...

ഐ പി എല്ലില്‍ രാജസ്ഥാന്‍ ടീമിലെ അംഗമായ ബരീന്ദര്‍ സ്രാന്‍ ഇന്ത്യയ്ക്ക് വേണ്ടി കളി തുടങ്ങി. ഇടങ്കയ്യന്‍ മീഡിയം പേസ് ബൗളറായ സ്രാന്‍ മികച്ച ബൗളിംഗ് പ്രകടനത്തോടെ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. നാലോവറില്‍ 24 റണ്‍സിന് 2 വിക്കറ്റാണ് സ്രാന്‍ ആദ്യകളിയില്‍ വീഴ്ത്തിയത്.

സ്പിന്നര്‍മാരും തിളങ്ങി

സ്പിന്നര്‍മാരും തിളങ്ങി

സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും രണ്ട് വീതം വിക്കറ്റെടുത്തു. ഇരുവരും 13 വീതം റണ്‍സ് വഴങ്ങിയാണ് ഈ നേട്ടം കൈവരിച്ചത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Saturday, January 9, 2016, 9:19 [IST]
Other articles published on Jan 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+