Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന് നാണക്കേട്; മൂന്നാം ട്വന്റി20യിലും ശ്രീലങ്കയ്ക്ക് ജയം

Sri Lanka Register 3-0 Series Win Against Pakistan | Oneindia Malayalam

ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ വീണ്ടും നാണംകെടുത്തി ശ്രീലങ്ക. ആദ്യ രണ്ട് ട്വന്റി20യിലെ വിജയത്തിന് പിന്നാലെ മൂന്നാം ട്വന്റി20യിലും വിജയിച്ചാണ് സന്ദര്‍ശകരായ ശ്രീലങ്ക ചരിത്രമെഴുതിയത്. മൂന്നാം മത്സരത്തില്‍ 13 റണ്‍സിനാണ് ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന് 20 ഓവറില്‍ ആറ് വിക്കറ്റിന് 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടില്‍വെച്ച് നടന്ന പരമ്പരയിലേറ്റ അപ്രതീക്ഷിത തോല്‍വി പാകിസ്താന് കടുത്ത നാണക്കേടായിരിക്കുകയാണ്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും മധ്യനിരയിലെ ഒഷാഡ ഫെര്‍ണാഡോയുടെ (78) അര്‍ധ സെഞ്ച്വറിയാണ് ശ്രീലങ്കയെ തുണച്ചത്. 48 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു ഫെര്‍ണാഡോയുടെ ബാറ്റിങ് പ്രകടനം. ദസുണ്‍ ഷണക (12),സമരവിക്രമ (12),ഏഞ്ചലോ പെരേര (13),ധനുഷ്‌ക ഗുണതിലക (8)എന്നിവരാണ് ശ്രീലങ്കയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. പാകിസ്താനുവേണ്ടി മുഹമ്മദ് അമീര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇമാദ് വാസിം വഹാബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

srilankavspak

മറുപടിക്കിറങ്ങിയ പാകിസ്താന് അക്കൗണ്ട് തുറക്കും മുമ്പെ ഫഖര്‍ സമാനെ (0) നഷ്ടമായി. ഹാരിസ് സൊഹൈല്‍ (52),ബാബര്‍ അസം (27) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കത് മതിയാവുമായിരുന്നില്ല. സര്‍ഫറാസ് അഹ്മദ് (17),അസിഫ് അലി (1) എന്നിവര്‍ പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കുവേണ്ടി ലഹിരു കുമാര രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കസുന്‍ രജിത,വാനഡു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.വാനഡു ഹസരങ്കയാണ് കളിയിലെ താരം.

Story first published: Thursday, October 10, 2019, 9:28 [IST]
Other articles published on Oct 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+