Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി-ട്വന്റി: ചാണ്ഡിമല്‍ ഈസ് റിട്ടേണ്‍, ആവേശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ശ്രീലങ്ക

കൊളംബോ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏക ട്വന്റി-ട്വന്റി ക്രിക്കറ്റ് മല്‍സരത്തില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് ജയം. ബൗളര്‍മാരുടെ ആധിപത്യം കണ്ട മല്‍സരത്തില്‍ മൂന്ന് വിക്കറ്റിന്റെ ആവേശ ജയമാണ് ലങ്ക സ്വന്തമാക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്കയോട് ഏകദിന പരമ്പര കൈവിട്ടതിന്റെ ക്ഷീണം നാട്ടില്‍ വച്ച് തന്നെ ലങ്ക നികത്തി.

ട്വന്റി-ട്വന്റിയില്‍ ദക്ഷിണാഫ്രിക്കയുടെ മോശം ടോട്ടല്‍

ട്വന്റി-ട്വന്റിയില്‍ ദക്ഷിണാഫ്രിക്കയുടെ മോശം ടോട്ടല്‍

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ജെപി ഡുമിനിയുടെ തീരുമാനം പാളുകയായിരുന്നു. ട്വന്റി-ട്വന്റിയിലെ തങ്ങളുടെ എക്കാലത്തെയും ചെറിയ ടീം ടോട്ടലായ 98 റണ്‍സിന് ദക്ഷിണാഫ്രിക്കയെ ശ്രീലങ്ക എറിഞ്ഞിട്ടു.

2013ല്‍ സെഞ്ചൂറിയനില്‍ പാകിസ്താനോട് 100 റണ്‍സിന് പുറത്തായതായിരുന്നു ഇതിനു മുമ്പ് ടി-ട്വന്റിയില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ ടീം സ്‌കോര്‍.

കൊളംബോയില്‍ ലങ്കന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പതറിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഒരാള്‍ക്ക് പോലും 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. 16.4 ഓവറില്‍ 98 റണ്‍സിന് ദക്ഷിണാഫ്രിക്ക കൂടാരം കയറുകയായിരുന്നു.

20 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍. റീസ ഹെന്‍ഡ്രിക്‌സ് (19), ഹെയ്ന്റിച്ച് ക്ലാസെന്‍ (18), ഡേവിഡ് മില്ലര്‍ (14), ജൂനിയര്‍ ഡാല (12*) എന്നിവരാണ് സന്ദര്‍ശക നിരയില്‍ രണ്ടക്കം കണ്ട മറ്റു താരങ്ങള്‍.

വീഴ്ത്തിയത് ലങ്കന്‍ സ്പിന്‍ ആക്രമണം

വീഴ്ത്തിയത് ലങ്കന്‍ സ്പിന്‍ ആക്രമണം

ലങ്കന്‍ സ്പിന്നര്‍മാരുടെ ആക്രമണത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര തകരുകയായിരുന്നു. ഏഴു വിക്കറ്റുകളാണ് ലങ്കന്‍ സ്പിന്നര്‍മാര്‍ മല്‍സരത്തില്‍ വീഴ്ത്തിയത്. സ്പിന്നര്‍മാരായ ലക്ഷാന്‍ സാന്‍ഡാകന്‍ മൂന്നും അഖില ധനഞ്ജയ, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

മീഡിയം പേസര്‍മാരായ കാസുന്‍ രാജിത, ഇസുറു ഉഡാന എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വിറച്ചു, രക്ഷനായി ചാണ്ഡിമല്‍

വിറച്ചു, രക്ഷനായി ചാണ്ഡിമല്‍

മറുപടിയില്‍ ദക്ഷിണാഫ്രിക്കയും അതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും വിലക്കിനു ശേഷം മടങ്ങിയെത്തിയ ദിനേഷ് ചാണ്ഡിമല്‍ ലങ്കയുടെ രക്ഷകനാവുകയായിരുന്നു. 36 റണ്‍സുമായി ചാണ്ഡിമല്‍ പുറത്താവാതെ നിന്നപ്പോള്‍ 16 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി ലങ്ക വിജയത്തീരത്തെത്തുകയായിരുന്നു.

ധനഞ്ജയ ഡിസില്‍വ (31), ദാസുന്‍ ഷാനാക (16) എന്നിവരും ലങ്കന്‍ നിരയില്‍ തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ട

Story first published: Wednesday, August 15, 2018, 9:34 [IST]
Other articles published on Aug 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+