വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാംറാങ്കിനായി പിടിവലി- വിട്ടുകൊടുക്കാതെ ബാബര്‍, സൂര്യ തൊട്ടരികില്‍!

റിഷഭ് പന്ത് റാങ്ങിങില്‍ മികച്ച നേട്ടമുണ്ടാക്കി

ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ ഒന്നംസ്ഥാനത്തിനു വേണ്ടിയുള്ള പിടിവലി മുറുകിയിരിക്കുകയാണ്. രണ്ടു പേര്‍ തമ്മിലാണ് ഒന്നാം റാങ്കിനായി മല്‍സരരംഗത്തുള്ളത്. പാകിസ്താന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാബര്‍ ആസം ഒന്നാം റാങില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് തൊട്ടു പിറകെയുണ്ട്.

Asia Cup: ഷഹീനെ ഭയക്കരുത്, മറികടക്കാന്‍ വഴിയുണ്ട്!- ഇന്ത്യക്ക് തന്ത്രം ഉപദേശിച്ച് മുന്‍ പാക് താരംAsia Cup: ഷഹീനെ ഭയക്കരുത്, മറികടക്കാന്‍ വഴിയുണ്ട്!- ഇന്ത്യക്ക് തന്ത്രം ഉപദേശിച്ച് മുന്‍ പാക് താരം

1

സൂര്യക്കു ബാബറിനെ പിന്തളളി ഒന്നാം റാങ്കിലേക്കു കയറാന്‍ മികച്ചൊരു അവസരമുണ്ടായിരുന്നു. പക്ഷെ വെസ്റ്റ് ഇന്‍ഡീസുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും കളിയില്‍ അദ്ദേഹത്തിനു ഇന്ത്യ വിശ്രമം നല്‍കിയതോടെ ഈ പ്രതീക്ഷ മങ്ങുകയായിരുന്നു. എങ്കിലും വൈകാതെ തന്നെ സൂര്യ നമ്പര്‍ വണ്‍ റാങ്കിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

2

വെസ്റ്റ് ഇന്‍ഡീസുമായി നടന്ന ടി20 പരമ്പരയില്‍ പുതിയ റോളായിരുന്നു സൂര്യകുമാര്‍ യാദവിനു ടീം മാനേജ്‌മെന്റ് നല്‍കിയത്. സ്ഥിരം പൊസിഷനായ മധ്യനിരയ്ക്കു പകരം ഓപ്പണിങിലാണ് അദ്ദേഹം പരീക്ഷിക്കപ്പെട്ടത്. ഒരു ഫിഫ്റ്റിയടക്കം നേടി സ്‌കൈ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

3

135 റണ്‍സോടെ സൂര്യ പരമ്പരയിലെ ടോപ്‌സ്‌കോററായി മാറിയിരുന്നു. പുതുതായി പ്രഖ്യാപിച്ച ടി20 റാങ്കിങില്‍ ബാബര്‍ ആസമിന് ഒരുപടി കൂടി അടുത്ത് എത്തിയിരിക്കുകയാണ് സൂര്യ. വെറും 13 റേറ്റിങ് പോയിന്റിന്റെ വ്യത്യാസത്തിലാണ് ബാബര്‍ തലപ്പത്തു തുടരുന്നത്.

T20 World Cup 2022: സഞ്ജു ഇന്ത്യന്‍ ടീമില്‍ വേണ്ട! ഒഴിവാക്കണം, കാരണങ്ങളറിയാം

4

സൂര്യകുമാര്‍ യാദവിനും ബാബര്‍ ആസമിനും നിലവില്‍ മല്‍സരങ്ങളില്ല. ഈ മാസം 28ന് നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്കിലായിരിക്കും രണ്ടു പേരും അടുത്തതായി കളിക്കുക. ഈ മല്‍സരത്തില്‍ ബാറ്റിങില്‍ കസറുന്നവരായിരിക്കും റാങ്കിങിലെ പുതിയ നമ്പര്‍ വണ്‍ ബാറ്റര്‍. ബാബര്‍ ചെറിയ സ്‌കോറിനു പുറത്താവുകയും സൂര്യ ഫിഫ്റ്റി പ്ലസ് നേടുകയും ചെയ്താല്‍ അദ്ദേഹം നമ്പര്‍ വണ്‍ ബാറ്ററായി മാറും.

T20 Word Cup 2022: വിന്‍ഡീസിനെതിരേ ഇന്ത്യക്കായി കളിച്ചു, പക്ഷെ ലോകകപ്പില്‍ ഇവരെ എടുക്കില്ല!

5

അതേസമയം, ടി20 ബാറ്റര്‍മാരുടെ പുതിയ റാങ്കിങില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ ഇന്ത്യയുടെ രണ്ടു പേര്‍ ശ്രേയസ് അയ്യരും റിഷഭ് പന്തുമാണ് വെസ്റ്റ് ഇന്‍ഡീസുമായുള്ള അവസാന മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങി ശ്രേയസ് ഫിഫ്റ്റിയടിച്ചിരുന്നു. ഈ പ്രകടനം റാങ്കിങിലും താരത്തെ മുന്നേറാന്‍ സഹായിച്ചു. ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശ്രേയസ് 19ാം റാങ്കിലെത്തി.
റിഷഭാവട്ടെ വിന്‍ഡീസിനെതിരേ 115 റണ്‍സ് നേടിയിരുന്നു. റാങ്കിങില്‍ ഏഴു സ്ഥാനങ്ങള്‍ കയറിയ റിഷഭ് 59ാം സ്ഥാനത്തെത്തി.

6

ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യയുടെ യുവ സ്പിന്നര്‍ രവി ബിഷ്‌നോയ് വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്. എട്ടു വിക്കറ്റുകളുമായി പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറായി താരം മാറിയിരുന്നു. റാങ്കിങില്‍ 50 സ്ഥാനങ്ങളാണ് ബിഷ്‌നോയ് മുന്നേറിയിരിക്കുന്നത്. ഇതോടെ 44ാം റാങ്കിലെത്തിയിരിക്കുകയാണ് 21 കാരനായ സ്പിന്നര്‍.

ആവേശ് ഖാന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരും റാങ്കിങില്‍ മുന്നേറ്റം നടത്തി. എന്നാല്‍ ഭുവനേശ്വര്‍ കുമാറിനു ഒരു സ്ഥാനം നഷ്ടമായി. 10ാം റാങ്കിലായിരുന്ന അദ്ദേഹം ഒമ്പതാം സ്ഥാനത്തേക്ക് ഇറങ്ങി.

Story first published: Wednesday, August 10, 2022, 15:26 [IST]
Other articles published on Aug 10, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X