Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി-ട്വന്റിയിലും നാണംകെട്ട് ഓസീസ്, കംഗാരുക്കളെ നിലംതൊടിച്ചില്ല; പരമ്പര പാകിസ്താന്‍ തൂത്തുവാരി

ദുബായ്: ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ടി-ട്വന്റിയിലും കംഗാരുഫ്രൈവച്ച് പാകിസ്താന്‍. മൂന്ന് മല്‍സരങ്ങളുടെ ട്വന്റി-ട്വന്റി പരമ്പര 3-0ന് പാകിസ്താന്‍ സ്വന്തമാക്കുകയായിരുന്നു. നേരത്തെ, ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയും പാകിസ്താന്‍ നേടിയിരുന്നു.

ടി-ട്വന്റി പരമ്പരയിലെ അവസാന മല്‍സരത്തില്‍ 33 റണ്‍സിനായിരുന്നു പാകിസ്താന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 150 റണ്‍സെടുത്തപ്പോള്‍ ഓസീസിന്റെ പോരാട്ടം 19.1 ഓവറില്‍ 117 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാദാബ് ഖാനാണ് ഓസീസ് ബാറ്റിങ്‌നിരയില്‍ നാശംവിതച്ചത്. ഹസന്‍ അലി രണ്ടും ഫഹീം അഷ്‌റഫ്, മുഹമ്മദ് ഹഫീസ്, ഉസ്മാന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 21 റണ്‍സ് വീതമെടുത്ത ബെന്‍ മക്‌ഡെര്‍മോട്ടും മിച്ചെല്‍ മാര്‍ഷുമാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍മാര്‍.

photo

നേരത്തെ, ബാബര്‍ അസം (50), ഫര്‍ഹാന്‍ (39), മുഹമ്മദ് ഹഫീസ് (32) എന്നിവരാണ് പാകിസ്താനു വേണ്ടി പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്. 40 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് അസമിന്റെ ഇന്നിങ്‌സ്. ഓസ്‌ട്രേലിയക്കായി മിച്ചെല്‍ മാര്‍ഷ് രണ്ടും നതാന്‍ ലിയോണ്‍, ആന്‍്ഡ്രു ടൈ, ആദം സാംബ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. പാക് താരങ്ങളായ ഷാദാബ് ഖാനെ മാന്‍ ഓഫ് ദി മാച്ചായും ബാബര്‍ അസമിനെ മാന്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുത്തു.

Story first published: Monday, October 29, 2018, 11:12 [IST]
Other articles published on Oct 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+