Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തട്ടകത്തില്‍ കസറി പാകിസ്താന്‍; ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു

ലാഹോര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ പാകിസ്താന് തകര്‍പ്പന്‍ ജയം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ അഞ്ച് വിക്കറ്റിനാണ് പാകിസ്താന്‍ ജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയ്ക്കത് മുതലാക്കാനായില്ല. തമിം ഇക്ബാല്‍ (39), മുഹമ്മദ് നയീം (43) എന്നീ ഓപ്പണര്‍മാര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. ലിന്റന്‍ ദാസ് (12), ക്യാപ്റ്റന്‍ മഹമ്മൂദുല്ല (19*), ആഫിഫ് ഹൊസൈന്‍ (9), സൗമ്യ സര്‍ക്കാര്‍ (7), മൊഹമ്മദ് മിഥുന്‍ (5) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. പാകിസ്താനുവേണ്ടി ഷഹിന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

t20pakvsbang

മറുപടിക്കിറങ്ങിയ പാകിസ്താന് രണ്ടാം പന്തില്‍ത്തന്നെ നായകന്‍ ബാബര്‍ അസാമിനെ (0) നഷ്ടമായി. എന്നാല്‍ തിരിച്ചുവരവ് ഗംഭീരമാക്കിയ ഷൊഐബ് മാലിക്ക് (58*)അപരാജിത അര്‍ധ സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. അഹ്‌സന്‍ അലി (36), മുഹമ്മദ് ഹഫീസ് (17), ഇഫ്തിഖര്‍ അഹ്മദ് (16) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. മുഹമ്മദ് റിസ്വാന്‍ (5) പുറത്താവാതെ നിന്നു. ബംഗ്ലാദേശിനുവേണ്ടി ഷെയ്ഫുല്‍ ഇസ്ലാം രണ്ടും മുസ്തഫിസുര്‍ റഹ്മാന്‍ ,അല്‍ അമീന്‍ ഹൊസൈന്‍, അമിനുല്‍ ഇസ്ലാം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ പാകിസ്താന്‍ 1-0ന് മുന്നിലെത്തി.


shoaibmalik
Story first published: Saturday, January 25, 2020, 9:02 [IST]
Other articles published on Jan 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+