വെടിക്കെട്ട് സെഞ്ച്വറി നേടി മണ്‍റോ; ഇംഗ്ലണ്ട് ഇലവനെ തകര്‍ത്ത് ന്യൂസീലന്‍ഡ് ഇലവന്‍
ലിന്‍കോളന്‍: ഇംഗ്ലണ്ട് ഇലവനും ന്യൂസീലന്‍ഡ് ഇലവും തമ്മിലുള്ള സന്നാഹ മത്സരത്തില്‍ ന്യൂസീലന്‍ഡ് ഇലവന് തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ കോളിന്‍ മണ്‍റോ (107*) അപരാജിത സെഞ്ച്വറിയോടെ പടനയിച്ച മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ന്യൂസീലന്‍ഡിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇലവന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 18.3 ഓവറില്‍ വിജയ ലക്ഷ്യം സ്വന്തമാക്കി.
57 പന്തില്‍ ഒമ്പത് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെയാണ് മണ്‍റോ കത്തിക്കയറിയത്. ഓപ്പണര്‍ സീഫര്‍ട്ട് (12), മൂന്നാമന്‍ ആന്റോണ്‍ ഡെന്‍വിച്ച് (16) എന്നിവരുടെ വിക്കറ്റാണ് ന്യൂസീലന്‍ഡിന് നഷ്ടമായത്. അന്റു കിറ്റ്ച്ചന്‍ (48) മണ്‍റോയ്ക്ക് മികച്ച പിന്തുണ നല്‍കി. 29 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമാണ് കിറ്റ്ച്ചന്‍ പറത്തിയത്. ഇംഗ്ലണ്ട് പരമ്പര തുടങ്ങുന്നതിന് മുമ്പ് ആതിഥേയരായ കിവീസിന് ആത്മവിശ്വാസം നല്‍കുന്ന വിജയമാണിത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇലവനില്‍ ജെയിംസ് വിന്‍സി (46) ടോപ് സ്‌കോററായി. 32 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമുള്‍പ്പെടെയായിരുന്നു പ്രകടനം. ജോ ഡെന്‍ലി (39), സാം ബില്ലിങ്‌സ്(27), ലെവിസ് ഗ്രിഗറി (29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ന്യൂസീലന്‍ഡിന് വേണ്ടി അനുരാഗ് വര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇംഗ്ലണ്ട് പരമ്പരയില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണില്ലാതെയാണ് ന്യൂസീലന്‍ഡ് ഇറങ്ങുക. ടിം സൗത്തിയാവും വില്യംസണിന്റെ അഭാവത്തില്‍ ന്യൂസീലന്‍ഡിനെ നയിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications