Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആവേശ പോരിനൊടുവില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ പെണ്‍പട

സൂറത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യന്‍ പെണ്‍നിരയ്ക്ക് ആവേശ ജയം. അവസാന ഓവര്‍വരെ പൊരുതിനോക്കിയ ദക്ഷിണാഫ്രിക്കയെ 11 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 19.5 ഓവറില്‍ 119 റണ്‍സിന് കൂടാരം കയറി.മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മ,രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ശിഖ പാണ്ഡെ,പൂനം യാദവ് എന്നിവരാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.ഹര്‍മന്‍പ്രീത് കൗര്‍,രാധാ യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കരുത്തായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (43) ബാറ്റിങാണ്.34 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് താരത്തിന്റെ പ്രകടനം.ഓപ്പണര്‍ സ്മൃതി മന്ദാന (16 പന്തില്‍ 21),ജമീമ റോഡ്രിഗസ് (25 പന്തില്‍ 19),ദീപ്തി ശര്‍മ (16 പന്തില്‍ 16),വേദ കൃഷ്ണമൂര്‍ത്തി (11 പന്തില്‍10),തനിയാ ബാട്ടിയ (5 പന്തില്‍ 11) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഷബ്‌നിം ഇസ്‌മെയില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

INW vs SAW

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ മുന്‍നിര തകര്‍ന്നെങ്കിലും ഒരുവശത്ത് പൊരുതിനിന്ന മിഗ്നോന്‍ ഡു പെരേസ് (59) ടീമിന് വിജയ പ്രതീക്ഷ നല്‍കി.43 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ അപകടകാരിയായി മാറിയ മിഗ്നോന്‍ പെരേസിനെ പുറത്താക്കി പൂനം യാദവാണ് കളി ഇന്ത്യക്കനുകൂലമാക്കിയത്.ദീപ്തി ശര്‍മയാണ് കളിയിലെ താരം.

Story first published: Wednesday, September 25, 2019, 10:11 [IST]
Other articles published on Sep 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+