Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തിന് പിന്നാലെ ടി20യിലും പാക്കിസ്ഥാന്‍ ബംഗ്ലാദേശിനോട് നാണംകെട്ടു

മിര്‍പുര്‍: ക്രിക്കറ്റ് ടീമുകളിലെ ദുര്‍ബലന്മാരല്ല തങ്ങളെന്ന് അടുത്തകാലത്ത് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ബംഗ്ലാദേശ്. ഒരു കാലത്ത് ആര്‍ക്കും തോല്‍പ്പിക്കാനാകുമായിരുന്ന ടീം ഇന്ന് ലോകോത്തര നിലവാരമുള്ള ടീമായി വളര്‍ന്നു കഴിഞ്ഞു. കളിക്കാരുടെ സ്ഥിരതയും യുവനിരയുടെ കരുത്തുമാണ് ബംഗ്ലാദേശിനെ പുതുവഴിയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.

സ്വന്തം നാട്ടില്‍ പാക്കിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് കളിക്കാനെത്തുംമുന്‍പുതന്നെ ബംഗ്ലാദേശ് മുന്നറിയിപ്പു നല്‍കിയിരുന്നു ഇത് തങ്ങള്‍ക്കുള്ള പരമ്പരയാണെന്ന്. 3-0 എന്ന രീതിയില്‍ പരമ്പര തൂത്തുവാരി ബംഗ്ലാദേശ് പാക്കിസ്ഥാന്റെ ലോകോത്തര ടീമിനെ അക്ഷരാര്‍ഥത്തില്‍ നാണം കെടുത്തുകതന്നെ ചെയ്തു. ഇപ്പോഴിതാ ടി20യില്‍ അതേ തോല്‍വിതന്നെയാണ് പാക്കിസ്ഥാന്‍ നേരിടുന്നത്.

bangladesh

വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 141 എന്ന ദുര്‍ബല സ്‌കോര്‍ 22 പന്ത് അവശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു. 57 റണ്‍സെടുത്ത ശാക്കിബ് അല്‍ ഹസനും 51 റണ്‍സെടുത്ത സാബിര്‍ റഹ്മാനുമാണ് പാക്കിസ്ഥാന്‍ ബൗളര്‍മാരുടെ നടുവൊടിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ മുക്താര്‍ അഹമ്മദിന്റെയും (37) ഹാരീസ് സൊഹൈലിന്റെയും (30) ബാറ്റിംഗ് മികവിലാണ് 141 എന്ന സ്‌കോറിലെത്തിയത്. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കുമുന്നില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏകദിനത്തിനു പിന്നാലെ ടി20യിലും തോല്‍വി വഴങ്ങിയതോടെ പാക് ടീമിനെതിരെ രാജ്യത്ത് ആരാധകരുടെ പ്രതിഷേധം കനക്കുകയാണ്.

Story first published: Saturday, April 25, 2015, 9:26 [IST]
Other articles published on Apr 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+