Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20: വെടിക്കെട്ട് തീര്‍ത്ത് സൗമ്യാ സര്‍ക്കാര്‍; സിംബാബ്‌വെയ്‌ക്കെതിരേ ബംഗ്ലാദേശിന് ജയം

ധാക്ക: സിംബാബ് വെയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ബംഗ്ലാദേശിന് ജയം.48 റണ്‍സിനാണ് ആതിഥേയരായ ബംഗ്ലാദേശ് വിജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ് വെ 19 ഓവറില്‍ 152 റണ്‍സിന് ഓള്‍ഔട്ടായി. വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ സൗമ്യ സര്‍ക്കാരിന്റെയും (62*) ലിറ്റന്‍ ദാസിന്റെയും (59) പ്രകടനമാണ് ബംഗ്ലാദേശിന് വമ്പന്‍ ജയം സമ്മാനിച്ചത്. സൗമ്യ സര്‍ക്കാരാണ് കളിയിലെ താരം. രണ്ട് മത്സര പരമ്പരയില്‍ 1-0ന് ബംഗ്ലാദേശ് മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് മികച്ച തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ തമീം ഇക്ബാലും (33 പന്തില്‍ 41) ലിറ്റന്‍ ദാസും ചേര്‍ന്ന് 92 റണ്‍സാണ് ബംഗ്ലാദേശിന് സമ്മാനിച്ചത്. മൂന്ന് ഫോറും രണ്ട് സിക്‌സും തമീം പറത്തിയപ്പോള്‍ 39 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ലിറ്റനും നേടി. മൂന്നാമനായി ക്രീസിലെത്തിയ സൗമ്യ സര്‍ക്കാരിന്റെ ബാറ്റിങ് വെടിക്കെട്ടാണ് ബംഗ്ലാദേശിനെ 200 കടത്തിയത്. 32 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സുമാണ് സൗമ്യ നേടിയത്. അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താനും സൗമ്യക്ക് സാധിച്ചു. മുഷ്ഫിഖര്‍ റഹീം എട്ട് പന്തില്‍ രണ്ട് സിക്‌സടക്കം 17 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ മഹമ്മൂദുല്ല ഒമ്പത് പന്തില്‍ ഒരു ഫോറടക്കം 14 റണ്‍സുമായി പുറത്താകാതെ നിന്നു. സിംബാബ് വെയ്ക്ക് വേണ്ടി സിക്കന്തര്‍ റാസ,ക്രിസ് എംപോഫു, വെസ്ലി മദിവേര എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

saumyasarkarbangaldesh

മറുപടിക്കിറങ്ങിയ സിംബാബ്‌വെ നിരയില്‍ 28 റണ്‍സെടുത്ത തിനാഷി കമുന്‍ഹുകാമിയാണ് ടോപ് സ്‌കോറര്‍. 20 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് താരത്തിന്റെ പ്രകടനം. കാള്‍ മൂംബ (16 പന്തില്‍ 25), ക്യാപ്റ്റന്‍ സീന്‍ വില്യംസ് (12 പന്തില്‍ 20), റിച്ച്‌മോന്‍ഡ് മുതുംബാമി (13പന്തില്‍ 20), ഡൊണാള്‍ഡ് ട്രിപ്പിയാനോ (13 പന്തില്‍ 20) എന്നിവരാണ് സിംബാബ്‌വെയുടെ മറ്റ് സ്‌കോറര്‍മാര്‍. ബംഗ്ലാദേശിനുവേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അമിനുല്‍ ഇസ്ലാം മൂന്ന് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്്ത്തി. ഷഫിയുല്‍ ഇസ്ലാം, മുഹമ്മദ് സെയ്ഫുദ്ദീന്‍, അഫീഫ് ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

സിംബാബ്‌വെയ്‌ക്കെതിരേ ഏകദിന പരമ്പര 3-0ന് ബംഗ്ലാദേശ് തൂത്തുവാരിയിരുന്നു.മഷറഫെ മൊര്‍ത്താസ ഏകദിന ക്യപ്റ്റന്‍സിയില്‍ കളിച്ച അവസാന മത്സരത്തില്‍ വമ്പന്‍ ജയമാണ് ബംഗ്ലാദേശ് നേടിയത്.മൊര്‍ത്താസയുടെ പകരക്കാരനായി തമീം ഇക്ബാലിനെ ബംഗ്ലാദേശ് പുതിയ ഏകദിന നായകനായി നിയമിച്ചിട്ടുണ്ട്.

Story first published: Tuesday, March 10, 2020, 9:07 [IST]
Other articles published on Mar 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+