Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാര്‍ണര്‍ ഷോ വീണ്ടും; ശ്രീലങ്കയെ നാണംകെടുത്തി ഓസീസ്

മെല്‍ബണ്‍: ഡേവിഡ് വാര്‍ണര്‍ ബാറ്റിങ് വെടിക്കെട്ട് തുടര്‍ന്നപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിലും ഓസ്‌ട്രേലിയക്ക് ജയം. ഏഴ് വിക്കറ്റിനാണ് കംഗാരുപ്പട വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തപ്പോള്‍ 17.4ഓവറില്‍ ഓസ്‌ട്രേലിയ വിജയം പിടിച്ചെടുത്തു. ജയത്തോടെ മൂന്ന്് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര 3-0ന് ഓസീസ് സ്വന്തമാക്കി. ഡേവിഡ് വാര്‍ണറാണ് കളിയിലെയും പരമ്പരയിലെയും താരം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. കുശാല്‍ മെന്‍ഡിസ് (13),നിരോഷന്‍ ഡിക്വെല്ല (0) എന്നിവരെ തുടക്കത്തിലേ നഷ്ടമായെങ്കിലും മൂന്നാമന്‍ കുശാല്‍ പെരേരയുടെ (57) അര്‍ധ സെഞ്ച്വറി ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു.അവിഷ്‌ക ഫെര്‍ണാണ്ടോ (20),ബാനുക രാജപസ്‌ക (17) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.ഓസ്‌ട്രേലിയക്കുവേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്,റിച്ചാര്‍ഡ്‌സണ്‍,പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.

davidwarner

മറുപടിക്കിറങ്ങിയ ഓസീസിന് വേണ്ടി ഓപ്പണര്‍മാര്‍ തിളങ്ങി. ആരോണ്‍ ഫിഞ്ച് (37) പുറത്താകുമ്പോള്‍ ഓസീസ് സ്‌കോര്‍ബോര്‍ഡില്‍ 69 റണ്‍സ് ചേര്‍ക്കപ്പെട്ടിരുന്നു.25 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സുമാണ് ഫിഞ്ച് നേടിയത്. ഡേവിഡ് വാര്‍ണര്‍ (57*) കരുതലോടെയാണ് ബാറ്റ് വീശിയത്.50 പന്തില്‍ നാല് ഫോറും ഒരു സിക്‌സും അദ്ദേഹം നേടി. സ്റ്റീവ് സ്മിത്ത് 13 റണ്‍സെടുത്ത് പുറത്തായി. ആഷ്ടണ്‍ ടെര്‍ണര്‍ (22) പുറത്താകാതെ നിന്നു. മലിംഗ,ലഹിരു കുമാര,നുവാന്‍ പ്രതീപ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Friday, November 1, 2019, 17:44 [IST]
Other articles published on Nov 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+