വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തകര്‍പ്പന്‍ ബാറ്റിങുമായി സ്മിത്ത്, പാകിസ്താനെ നാണംകെടുത്തി ഓസ്‌ട്രേലിയ

കാന്‍ബേറ: ആദ്യ ട്വന്റി20യില്‍ മഴ പാകിസ്താനെ രക്ഷിച്ചെങ്കിലും രണ്ടാം ട്വന്റി20യില്‍ അത് ആവര്‍ത്തിച്ചില്ല. തിരിച്ചുവരവിന് ശേഷമുള്ള തകര്‍പ്പന്‍ പ്രകടനവുമായി സ്റ്റീവ് സ്മിത്ത് (80*) കത്തികയറിയപ്പോള്‍ ഏഴ് വിക്കറ്റിനാണ് ആതിഥേയരായ ഓസീസ് പാകിസ്താനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 150 റണ്‍സെടുത്തപ്പോള്‍ 18.3 ഓവറില്‍ ഓസീസ് വിജയലക്ഷ്യം മറികടന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താനുവേണ്ടി ഇഫ്തിഖര്‍ അഹ്മദും(62*) ക്യാപ്റ്റന്‍ ബാബര്‍ അസമും(50) അര്‍ധ സെഞ്ച്വറി നേടി. ഒരുവശത്ത് ബാബര്‍ നിലയുറപ്പിച്ചപ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു. 38 പന്തില്‍ ആറ് ബൗണ്ടറി ഉള്‍പ്പെടെയാണ് ബാബറിന്റെ പ്രകടനം. ഫഖര്‍ സമാന്‍ (2), ഹാരിസ് സൊഹൈല്‍ (6), മുഹമ്മദ് റിസ്വാന്‍ (14), ആസിഫ് അലി (4) എന്നിവര്‍ നിരാശപ്പെടുത്തി.ചെറിയ സ്‌കോറില്‍ ഒതുങ്ങേണ്ടിയിരുന്ന പാകിസ്താനെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത് ഇഫ്തിഖര്‍ അഹ്മദാണ്. 34 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട്.ഓസീസിനുവേണ്ടി ആഷ്ടണ്‍ അഗര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കെവിന്‍ റിച്ചാര്‍ഡ്‌സണ്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

റയലിന്റെ പദ്ധതി പൊളിക്കാന്‍ പിഎസ്ജി; എംബാപ്പയുമായി കരാര്‍ പുതുക്കാന്‍ ശ്രമംറയലിന്റെ പദ്ധതി പൊളിക്കാന്‍ പിഎസ്ജി; എംബാപ്പയുമായി കരാര്‍ പുതുക്കാന്‍ ശ്രമം

ausvspak

മറുപടിക്കിറങ്ങിയ ഓസീസിന് ഡേവിഡ് വാര്‍ണര്‍ (20),ആരോണ്‍ ഫിഞ്ച് (17) എന്നിവരെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഒരുവശത്ത് തകര്‍ത്തുകളിച്ച സ്മിത്ത് ടീമിനെ വിജയത്തിലെത്തിച്ചു. 51 പന്തില്‍ 11 ഫോറും ഒരു സിക്‌സുമാണ് സ്മിത്ത് പറത്തിയത്. ബെന്‍ മെക്ഡിമോട്ട് 21 റണ്‍സെടുത്ത് പുറത്തായി. ആഷ്ടണ്‍ ടെര്‍ണര്‍ (8) സ്മിത്തിനൊപ്പം പുറത്താവാതെ നിന്നു. പാകിസ്താനുവേണ്ടി മുഹമ്മദ് ഇര്‍ഫാന്‍,ഇമാദ് വാസിം, മുഹമ്മദ് അമീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

Story first published: Tuesday, November 5, 2019, 17:53 [IST]
Other articles published on Nov 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X