Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമില്‍ ഇടം, പിന്നാലെ താടി വടിച്ചു- കാരണമെന്ത്? ടി നടരാജന്‍ പറയുന്നു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തമിഴ്‌നാട് പേസര്‍ ടി നടരാജന്‍. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ ശ്രദ്ധിക്കപ്പെട്ട നടരാജന്‍ ഇത്തവണ ഹൈദരാബാദിനൊപ്പം കളിക്കാനിറങ്ങിയപ്പോള്‍ ഇത്തരമൊരു മികച്ച പ്രകടനം അദ്ദേഹം പോലും പ്രതീക്ഷിച്ച് കാണില്ല. തുടര്‍ച്ചയായ യോര്‍ക്കറുകളിലൂടെ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച നടരാജന്റെ മികവിന്റെ അടയാളമായി അദ്ദേഹത്തെ ആദ്യം ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം നെറ്റ്‌സിലെ ബൗളറായാണ് പരിഗണിച്ചത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്ന വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെ പകരക്കാരനായി നടരാജനെ ഇന്ത്യ ടീമില്‍ ഉള്‍ക്കൊള്ളിക്കുകയായിരുന്നു. ഐപിഎല്ലില്‍ താടി വെച്ച മുഖവുമായി കളിച്ചിരുന്ന നടരാജന്‍ ഇന്ത്യന്‍ ടീമില്‍ എത്തിയതിന് പിന്നാലെ തന്റെ താടി വടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചതിന്റെ നേര്‍ച്ചയായാണോ താടി വടിച്ചതെന്നായി പിന്നീട് ആരാധകരുടെ സംശയം.

എന്നാല്‍ താടി വടിച്ചതിന്റെ യഥാര്‍ത്ഥ കാരണം നടരാജന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചതിനാലല്ല തന്റെ മകളുടെ ജനനത്തിന്റെ ഭാഗമായാണ് താടി വടിച്ചതെന്നാണ് നടരാജന്‍ പറഞ്ഞത്. 'എന്റെ മകളുടെ ജനനം എന്നെ സംബന്ധിച്ച് വളരെ ഭാഗ്യമാണ്. കാരണം ഒരു സഹായ ബൗളര്‍ എന്ന നിലയിലാണ് ഓസീസ് പര്യടനത്തിന് എന്നെ ആദ്യം ഉള്‍പ്പെടുത്തിയത്. പിന്നീടാണ് പ്രധാന ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതിലും മികച്ചൊരു വാര്‍ത്ത കേള്‍ക്കാനില്ല. ഇത്രയും ദിവസമായിട്ടും എന്റെ മകളുടെ ഒരു ചിത്രം എന്റെ കൈയിലില്ല. വീഡിയോ കോളിലൂടെ മാത്രമാണ് ഞാന്‍ അവളെ കണ്ടത്. നിലവില്‍ ഭാര്യ ആശുപത്രിയില്‍ തുടരുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകും'- നടരാജന്‍ പറഞ്ഞു.

tnatarajan

ഭാര്യയുടെ സുഖ പ്രസവത്തിന് വേണ്ടിയും കുട്ടിയുടെ ആരോഗ്യത്തിനും വേണ്ടി അമ്പലത്തില്‍ നടത്തിയ നേര്‍ച്ചയായിരുന്നു താടി വളര്‍ത്തല്‍. കുട്ടി ഉണ്ടായതിന് ശേഷം അമ്പലത്തില്‍ പോയി പ്രാര്‍ത്ഥനക്ക് ശേഷം താടി വടിക്കാമെന്നായിരുന്നു നേര്‍ച്ചയെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഹോട്ടല്‍ റൂമില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ച ശേഷം അദ്ദേഹം താടി വടിക്കുകയായിരുന്നു. ഈ മാസം അവസാനം ആരംഭിക്കുന്ന ഏകദിന മത്സരത്തോടെയാണ് ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റും പരമ്പരയില്‍ ഉള്‍പ്പെടും. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതിനാല്‍ അതിന് മറുപടി പറയാനുറച്ചാവും ഇത്തവണ കംഗാരുക്കള്‍ ഇറങ്ങുക. മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. സഹീര്‍ ഖാന് ശേഷം മികച്ചൊരു ഇടം കൈയന്‍ പേസറെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍ നടരാജന് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമാകാന്‍ സാധിച്ചേക്കും.

Story first published: Thursday, November 12, 2020, 19:18 [IST]
Other articles published on Nov 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+