വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് ബിസിസിഐ, മൂന്ന് താരങ്ങള്‍ക്ക് നിര്‍ണ്ണായകം, നിരാശപ്പെടുത്തിയാല്‍ പുറത്ത്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുരോഗമിക്കവെ ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക കരാര്‍ പുറത്തുവിട്ട് ബിസിസി ഐ. ഗ്രേഡ് എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഗ്രേഡ് എ പ്ലസില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ക്ക് ഏഴ് കോടി രൂപയാണ് പ്രതിഫലം ലഭിക്കുക. 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള കരാറാണ് ബിസിസി ഐ പുറത്തുവിട്ടിരിക്കുന്നത്. നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് എ പ്ലസ് ഗ്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മൂന്ന് പേരും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി സജീവമായി കളിക്കുന്ന താരങ്ങളാണ്.

BCCI announces annual player contracts | Oneindia Malayalam

ഗ്രേഡ് എയില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ക്ക് 5 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുക. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഗ്രേഡ് എയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍ എന്നിവര്‍ ഭാവിയില്‍ എ പ്ലസ് ഗ്രേഡിലേക്ക് എത്തുമെന്ന് കരുതപ്പെടുന്ന താരങ്ങളാണ്.

ഗ്രേഡ് ബിയില്‍ ഉള്ള താരങ്ങള്‍ക്ക് മൂന്ന് കോടി രൂപയാണ് ലഭിക്കുക. കീപ്പര്‍ വൃദ്ധിമാന്‍ സാഹ, പേസര്‍മാരായ ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദുല്‍ ഠാക്കൂര്‍ ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ബിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ടീമിന് പുറത്തായിരുന്നു ഭുവനേശ്വര്‍ കുമാര്‍. ഈ അടുത്താണ് അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തിയത്. അതാണ് അദ്ദേഹം ബി ഗ്രേഡിലേക്കൊതുങ്ങാന്‍ കാരണം.

ഗ്രേഡ് സിയില്‍ ഉള്ള താരങ്ങള്‍ക്ക് 1 കോടി രൂപയാണ് ലഭിക്കുക. കുല്‍ദീപ് യാദവ്, നവദീപ് സൈനി, ദീപക് ചഹാര്‍, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി, അക്ഷര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ് എന്നിവരാണ് സിയിലുള്ളത്. പൃത്ഥ്വി ഷായ്ക്ക് കരാറില്‍ ഇടം പിടിക്കാനായില്ല. ഇതില്‍ പല താരങ്ങള്‍ക്കും അടുത്ത കരാറില്‍ ഇടം ലഭിക്കാന്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായിട്ടുണ്ട്.

അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ ടി നടരാജന് മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ കരാര്‍ നഷ്ടപ്പെടും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഭേദപ്പെട്ട പ്രകടനം ഇത്തവണയും അദ്ദേഹം നടത്തുന്നുണ്ട്. എന്നാല്‍ അവസരം കാത്ത് നിരവധി ബൗളര്‍മാരുള്ളതിനാല്‍ ഗംഭീര പ്രകടനം നടത്താത്ത പക്ഷം നടരാജന് സ്ഥാനം നഷ്ടമായേക്കും.

സൂര്യകുമാര്‍ യാദവ് ഇന്ത്യ വളരെ പ്രതീക്ഷയോടെ നോക്കികാണുന്ന താരമാണ്. ടി20 ഫോര്‍മാറ്റില്‍ സ്ഥിരതയോടെ കളിക്കാന്‍ മികവുള്ള സൂര്യക്ക് ഇത്തവണ കരാറിന്റെ ഭാഗമാവാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും മികവ് ആവര്‍ത്തിക്കാനായാല്‍ അടുത്ത കരാറിലേക്ക് സൂര്യകുമാറും എത്തിയേക്കും.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഗംഭീര പ്രകടനമാണ് അക്ഷര്‍ പട്ടേലിനെ കരാറില്‍ ഇടം നേടിക്കൊടുത്തത്. എന്നാല്‍ നിലവില്‍ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് മാത്രമാണ് താരത്തെ പരിഗണിക്കുന്നത്. രവീന്ദ്ര ജഡേജ എത്തുന്നതോടെ പ്ലേയിങ് 11 നിന്ന് പുറത്താകും. അതിനാല്‍ കരാറില്‍ പേര് നിലനിര്‍ത്തുക അക്ഷറിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, April 16, 2021, 11:37 [IST]
Other articles published on Apr 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X