വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊടുങ്കാറ്റാന്‍ എബിഡി തിരിച്ചെത്തുന്നു, വെസ്റ്റ് ഇന്‍ഡീസ് പരമ്പര കളിക്കും, സൂചന നല്‍കി ഗ്രേയിം സ്മിത്ത്

കേപ്ടൗണ്‍: വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന വാര്‍ത്ത ഏറെ നാളായി ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയമാണ്. എബിഡിയെന്ന ബാറ്റിങ് വിസ്മയം ഐപിഎല്ലില്‍ തല്ലിത്തകര്‍ക്കുന്നതിനാല്‍ത്തന്നെ ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ താരം ഉള്‍പ്പെടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. ഇതിനായി വേണ്ടത് എബിഡിയുടെ സമ്മതം മാത്രമായിരുന്നു.

Official update on AB de Villiers’ RETURN to International Cricket

മടങ്ങിവരാന്‍ സന്നദ്ധത അറിയിച്ച് എബിഡി വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉണ്ടാവുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഡയറക്ടറായ ഗ്രേയിം സ്മിത്ത്. എബിഡിയെക്കൂടാതെ സീനിയര്‍ താരങ്ങളായ ഇമ്രാന്‍ താഹിര്‍,ക്രിസ് മോറിസ് എന്നിവരെയും ടി20 ലോകകപ്പിലേക്കുള്ള ടീമിലേക്ക് പരിഗണിക്കുമെന്നും സ്മിത്ത് സൂചന നല്‍കിയിട്ടും.

abd

നേരത്തെ തന്നെ എബിഡിയുടെ മടങ്ങിവരവ് സംബന്ധിച്ച് ദക്ഷിണാഫ്രിക്ക മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും സൂചന നല്‍കിയിരുന്നു. എബിഡിയുമായി സംസാരിച്ചപ്പോള്‍ അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നാണ് ബൗച്ചര്‍ പറഞ്ഞത്. എബിഡിയോട് ഇക്കാര്യം ഐപിഎല്ലിനിടെ ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

എബിഡിയുടെ വരവ് ടീമിന് കരുത്താകുമെന്നുറപ്പാണ്. ഈ സീസണിലും ആര്‍സിബിക്കുവേണ്ടി ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. പ്രായം കൂടുന്തോറും തന്റെ ഷോട്ടുകളുടെ കൃത്യത കൂട്ടുന്ന പ്രകടനമാണ് എബിഡി കാഴ്ചവെക്കുന്നത്. ടി20 ലോകകപ്പിന് മുമ്പ് എബിഡിക്ക് ഒരു തയ്യാറെടുപ്പ് നല്‍കുകയെന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഉള്‍പ്പെടുത്തുന്നതാണ് വിവരം.

വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന പരമ്പരക്കായി ജൂണ്‍ രണ്ടിന് ദക്ഷിണാഫ്രിക്കന്‍ ടീം യാത്രതിരിക്കും. രണ്ട് ടെസ്റ്റും അഞ്ച് ടി20യുമാണ് പരമ്പരയിലുള്ളത്. എബിഡിയോടൊപ്പം ക്രിസ് മോറിസും താഹിറും കൂടി പരമ്പരയില്‍ പങ്കെടുത്തേക്കും. മൂവരും ഐപിഎല്ലില്‍ സജീവമായ താരങ്ങളാണ്. മോറിസിനെ 16.25 കോടിക്കാണ് ഈ സീസണില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയത്. താഹിര്‍ സിഎസ്‌കെയുടെ താരമാണ്. ടി20 ലോകകപ്പ് ഇന്ത്യയിലാണ് വേദിയാവേണ്ടതെങ്കിലും കോവിഡിന്റെ സാഹചര്യത്തില്‍ യുഎഇയിലേക്ക് വേദി മാറ്റിയേക്കും.

2018ലാണ് അഞ്ച് വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ എബിഡി തീരുമാനിച്ചത്. 34ാം വയസില്‍ മിന്നും ഫോമില്‍ നില്‍ക്കവെ എബിഡിയെടുത്ത തീരുമാനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ദേശീയ ടീമില്‍ നിന്ന് വിരമിച്ച ശേഷവും ലീഗ് മത്സരങ്ങളില്‍ ഗംഭീര പ്രകടനവുമായി എബിഡി സജീവമായിരുന്നു. ക്വിന്റന്‍ ഡീക്കോക്ക്,ഡേവിഡ് മില്ലര്‍,എബി ഡിവില്ലിയേഴ്‌സ്,ക്രിസ് മോറിസ് തുടങ്ങിയവരെല്ലാം അടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ നിര ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

Story first published: Friday, May 7, 2021, 14:14 [IST]
Other articles published on May 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X