Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഷ്താഖ് അലി ട്രോഫി: കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം

കൊച്ചി: മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് ബിയിലെ മൂന്നാം അങ്കത്തില്‍ ത്രിപുരയെ എട്ട് വിക്കറ്റിനാണ് കേരളം തകര്‍ത്തത്. സഞ്ജു സാംസണ്‍ (56) രോഹന്‍ പ്രേം (40) എന്നിവരാണ് കേരളത്തിന്റെ വിജയശില്‍പ്പികള്‍.

ആദ്യം ബാറ്റ് ചെയ്ത ത്രിപുര 112 റണ്‍സ് വിജയലക്ഷ്യമാണ് കേരളത്തിന് മുന്നില്‍ വച്ചത്. 16.1 ഓവറില്‍ കേരളം വിജയത്തിലെത്തുകയായിരുന്നു. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ബാസില്‍ തമ്പിയാണ് ത്രിപുരയെ തകര്‍ത്തത്.

kerala cricket

സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് നേടി. ത്രിപുയ്ക്കായി 35 റണ്‍സ് എടുത്ത യുയു ബോസാണ് ടോപ്‌സ്‌കോറര്‍. ത്രിപുര 19.5 ഓവറില്‍ 111ന് ഓള്‍ഔട്ട് ആവുകയായിരുന്നു.

Story first published: Monday, January 4, 2016, 16:57 [IST]
Other articles published on Jan 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+