സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ്: കേരളത്തിനെതിരെ രാജസ്ഥാന് 130 റണ്‍സ് വിജയലക്ഷ്യം
കൊച്ചി: സയിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനെതിരെ രാജസ്ഥാന് 130 റണ്‍സ് വിജയലക്ഷ്യം. ടോസ് ലഭിച്ച് കേരളത്തെ ബാറ്റിങ്ങിന് വിട്ട രാജസ്ഥാന്‍ കേരളത്തെ 129 റണ്‍സിന് എറിഞ്ഞിട്ടു. സ്‌കോര്‍ കേരളം 20ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ്.
35 പന്തില്‍ 28 റണ്‍സ് എടുത്ത രോഹന്‍ പ്രേമാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. രണ്ട് സിക്‌സറും രണ്ട് ഫോറും രോഹന്‍ പ്രേമിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നു. ഓപ്പണര്‍ വിഎ ജഗദീഷ് 28 റണ്‍സ്, സഞ്ജു സാംസണ്‍ 17 പന്തില്‍ നിന്ന് 25 റണ്‍സും സച്ചിന്‍ ബേബി 15 റണ്‍സുമെടുത്തു.

13 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ എന്‍ബി സിങ്ങാണ് കേരളത്തിന്റെ നടുവൊടിച്ചത്. ഹഖ്, എബി സിങ്, യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഗ്രുപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ജമ്മുകാശ്മീരിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച കേരളത്തിന് നിലവില്‍ നാല് പോയിന്റുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications