Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഷ്താഖ് അലി ട്രോഫി: കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം

കൊച്ചി: മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് ബിയിലെ രണ്ടാം അങ്കത്തില്‍ രാജസ്ഥാനെ കേരളം 18 റണ്‍സിനാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: കേരളം 20 ഓവറില്‍ ഏഴിന് 129, രാജസ്ഥാന്‍ 20 ഓവറില്‍ എട്ടിന് 111.

ടോസ് ലഭിച്ച് കേരളത്തെ ബാറ്റിങ്ങിന് വിട്ട രാജസ്ഥാന്‍ കേരളത്തെ 129 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. 35 പന്തില്‍ 38 റണ്‍സ് എടുത്ത രോഹന്‍ പ്രേമാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. രണ്ട് സിക്‌സറും രണ്ട് ഫോറും രോഹന്‍ പ്രേമിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നു. ഓപ്പണര്‍ വിഎ ജഗദീഷ് 28 റണ്‍സ്, സഞ്ജു സാംസണ്‍ 25 റണ്‍സും സച്ചിന്‍ ബേബി 15 റണ്‍സുമെടുത്തു. രാജസ്ഥാന് വേണ്ടി എന്‍ബി സിങ്ങ് 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

kerala cricket

മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ നിരയില്‍ രജത് ഭാട്ടിയ 42 റണ്‍സ് ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. പുനീത് യാദവ് (16), അജിത് ലാംബ (13) നവേദ് സിങ് (12) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. കേരളത്തിനായി പി പ്രശാന്ത് 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും രോഹന്‍ പ്രേം 21 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.

ഗ്രുപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ജമ്മുകാശ്മീരിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച കേരളത്തിന് രണ്ടാം ജയത്തോടെ എട്ട് പോയിന്‍റായിട്ടുണ്ട്.

Story first published: Monday, January 4, 2016, 9:31 [IST]
Other articles published on Jan 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+