Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകര്‍ക്ക് നിരാശ; യുവരാജ് സിങ് സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കില്ല

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള പഞ്ചാബ് ടീമില്‍ യുവരാജ് സിങ് ഉണ്ടാകില്ല. തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നേരത്തെ യുവരാജ് ബിസിസി ഐക്കും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും കത്തയച്ചിരുന്നു. എന്നാല്‍ ബിസിസി ഐ അനുകൂല നിലാപാടല്ല യുവരാജിനോട് സ്വീകരിച്ചതെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്തായാലും നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ യുവരാജിന്റെ മടങ്ങിവരവ് സാധ്യത കുറവാണ്.

2019ലാണ് യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കലിന് ശേഷം കാനഡ ഗ്ലോബല്‍ ടി20യില്‍ കളിക്കാന്‍ യുവരാജിന് അനുമതി ലഭിച്ചിരുന്നു. അതിന് ശേഷമാണ് പഞ്ചാബിനുവേണ്ടി വീണ്ടും കളിക്കാന്‍ യുവരാജ് ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ ഏറെ നാളായി കളത്തിന് പുറത്തുള്ള യുവരാജിനെ ടീമിലേക്ക് പരിഗണിക്കേണ്ടന്ന നിലപാടിലാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനുള്ളത്. നേരത്തെ പഞ്ചാബിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ യുവരാജ് സിങ്ങും ടീമിന്റെ ഭാഗമായിരുന്നു. ജനുവരി 10 മുതല്‍ 31വരെയാണ് സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി നടക്കുന്നത്.

yuvraj

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് യുവരാജ് സിങ്. 40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും 9 വിക്കറ്റും 304 ഏകദിനത്തില്‍ നിന്നും 8701 റണ്‍സും 111 വിക്കറ്റും 58 ടി20കളില്‍ നിന്നായി 1177 റണ്‍സും 28 വിക്കറ്റും യുവരാജിന്റെ പേരിലുണ്ട്. 132 ഐപിഎല്ലില്‍ നിന്നായി 2750 റണ്‍സും 36 വിക്കറ്റുമാണ് യുവിയുടെ പേരിലുള്ളത്. 2018-19 സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി യുവരാജ് കളിച്ചിരുന്നു.

ഇത്തവണ പഞ്ചാബിന് മന്ദീപ് സിങ്ങാവും നയിക്കുക. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി അദ്ദേഹം കളിച്ചിരുന്നു. 7 മത്സരത്തില്‍ നിന്ന് 130 റണ്‍സാണ് അദ്ദേഹം നേടിയത്. 119.26 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. ബൗളിങ് പരിശീലകന്‍ മന്‍പ്രീത് സിങ് ഗോണിയാണ്. മുനീഷ് ബാലിയാണ് മുഖ്യ പരിശീലകന്‍. ഉത്തര്‍ പ്രദേശാണ് ആദ്യ എതിരാളി. സുരേഷ് റെയ്‌നയാണ് ഉത്തര്‍ പ്രദേശിന്റെ നായകന്‍.

ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി വളരെ സവിശേഷത നിറഞ്ഞതാണ്. ഇടവേളയ്ക്ക് ശേഷം എസ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മത്സരത്തിലേക്ക് തിരിച്ചെത്തുകയാണ്. കേരളത്തിനുവേണ്ടി അദ്ദേഹം പരിശീലനം ആരംഭിച്ച് കഴിഞ്ഞു. അതേ സമയം ജാര്‍ഖണ്ഡിനുവേണ്ടി എംഎസ് ധോണി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം കളിക്കില്ല. അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ മാത്രമാവും ധോണി പാഡണിയുക.

Story first published: Tuesday, December 29, 2020, 10:42 [IST]
Other articles published on Dec 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+