For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിന്റെ നില പരുങ്ങലില്‍; 62 പന്തില്‍ 129 അടിച്ച് സാഹ തിരിച്ചുവരവ് ഗംഭീരമാക്കി

കട്ടക്: നീണ്ടകാലം പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ സെഞ്ച്വറി തിളക്കത്തോടെ മടങ്ങിവരവ് ഉജ്വലമാക്കി. സയീദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ബംഗാളിനുവേണ്ടിയാണ് സാഹയുടെ പ്രകടനം. 62 പന്തില്‍ 129 റണ്‍സടിച്ച താരത്തിന്റെ പ്രകടന മികവില്‍ ബംഗാള്‍ അരുണാചല്‍ പ്രദേശിനെ 107 റണ്‍സിന് തോല്‍പ്പിച്ചു.

sahaa

അരുണാചല്‍ ബൗളര്‍മാരെയെല്ലാം സാഹ നിഷ്പ്രഭരാക്കി. ടി20യിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ താരത്തിന്റെ ഇന്നിങ്‌സ് 16 ബൗണ്ടറിയും 4 സിക്‌സറുകളും ഉള്‍പ്പെടുന്നതാണ്. ബംഗാള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തപ്പോള്‍ അരുണാചല്‍ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണെടുത്തത്. ഒരവസരത്തിലും റണ്‍നിരക്കുയര്‍ത്താന്‍ അരുണാചലിന് കഴിഞ്ഞില്ല.

ഇത് രണ്ടാം തവണയാണ് സാഹ ടി20യില്‍ സെഞ്ച്വറി നേടുന്നത്. നേരത്തെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയും സാഹ സെഞ്ച്വറി നേടിയിരുന്നു. ഐപിഎല്‍ 2014 ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 115 റണ്‍സാണ് സാഹ നേടിയത്. പരിക്കിനെ തുടര്‍ന്ന് മടങ്ങിയെത്തിയശേഷം 2, 3, 6, 11 എന്നിങ്ങനെയായിരുന്നു സാഹയുടെ സ്‌കോര്‍.

saha

ഫോമില്‍ തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ടീമിലേക്കും സാഹയ്ക്ക് വിളിയെത്തിയേക്കും. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ചുകൊണ്ടിരിക്കെയാണ് താരം പരിക്കേറ്റ് പുറത്താകുന്നത്. പകരക്കാരനായെത്തിയ ഋഷഭ് പന്ത് ടീമില്‍ സ്ഥിരതനേടുന്ന പ്രകടനം നടത്തിയതോടെ സാഹയ്ക്ക് തിരിച്ചുവരാന്‍ കടുത്ത മത്സരംതന്നെ നടത്തേണ്ടിവരും. അതേസമയം, പരിമിത ഓവറില്‍ ശരാശരി പ്രകടനം മാത്രം നടത്തുന്ന പന്ത് ലോകകപ്പ് ടീമില്‍ ഇടംനേടാനുള്ള കഠിനപ്രയത്‌നത്തിലാണ്.

Story first published: Friday, March 1, 2019, 10:37 [IST]
Other articles published on Mar 1, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+