സയ്യിദ് മുഷ്താഖ് അലി സെമി: നാല് ടീമുകളിലെയും ഐപിഎല്‍ താരങ്ങളെ പരിചയപ്പെടാം
ചെന്നൈ: കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ ആഭ്യന്തര ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ലൈനപ്പായിരിക്കുകയാണ്. സെമിയില്‍ പഞ്ചാബും ബറോഡയും ഏറ്റുമുട്ടുമ്പോള്‍ തമിഴ്‌നാടും രാജസ്ഥാനും തമ്മിലാണ് രണ്ടാം സെമി. ഐപിഎല്‍ താരലേത്തിന് മുമ്പായി നടക്കുന്ന അവസാന ടൂര്‍ണമെന്റായതിനാല്‍ യുവതാരങ്ങള്‍ ലേലത്തില്‍ നേട്ടമുണ്ടാക്കാനുള്ള അവസാന അവസരമാണ് ടൂര്‍ണമെന്റ്. സെമി കളിക്കുന്ന നാല് ടീമുകളിലും ഐപിഎല്ലില്‍ തിളങ്ങുന്ന സൂപ്പര്‍ താരങ്ങള്‍ നിരവധിയാണ്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

പഞ്ചാബ്
ഐപിഎല്ലില്‍ സജീവമായി നില്‍ക്കുന്ന ആറ് താരങ്ങളാണ് പഞ്ചാബ് ടീമിലുള്ളത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ മന്ദീപ് ശര്‍മയാണ് അതിലെ പ്രമുഖര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയും മുംബൈഇന്ത്യന്‍നിന്ന് രാജസ്ഥാന്‍ റോയല്‍സിലെത്തിയ മായങ്ക് മാര്‍ക്കണ്ഡെയും ഹൈദരാബാദിന്റെ പേസ് ബൗളര്‍ സന്ദീപ് ശര്‍മയും ഹൈദരാബാദിന്റെ തന്നെ മറ്റൊരു പേസ് ബൗളറായ സിദ്ധാര്‍ത്ഥ് കൗളും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഗുര്‍കീരത് സിങ് മാനും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബിനുവേണ്ടിയാണ് കളിക്കുന്നത്.

ബറോഡ
സെമിയില്‍ പഞ്ചാബിന്റെ എതിരാളികളായ ബറോഡയില്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയാണുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് അദ്ദേഹം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ദീപക് ഹൂഡയും ബറോഡയുടെ ഭാഗമായിരുന്നെങ്കിലും ക്രുണാലുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ നിലവില്‍ വിലക്ക് നേരിടുകയാണ്. മറ്റെല്ലാ താരങ്ങളും ഐപിഎല്ലില്‍ അവസരം തേടുന്നവരാണ്.

തമിഴ്‌നാട്
പ്രധാനമായും നാല് ഐപിഎല്‍ താരങ്ങളാണ് തമിഴ്‌നാട് ടീമിന്റെ ഭാഗമായുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ നായകന്‍ ദിനേഷ് കാര്‍ത്തികാണ് അതിലെ പ്രമുഖന്‍. സീനിയര്‍ താരമാണ് കാര്‍ത്തികാണ് ടൂര്‍ണമെന്റില്‍ തമിഴ്‌നാടിനെ നയിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായ വിജയ് ശങ്കര്‍,കിങ്‌സ് ഇലന്‍ പഞ്ചാബിന്റെ സ്പിന്നര്‍ മുരുകന്‍ അശ്വിന്‍,ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം നാരായന്‍ ജഗദീശന്‍ എന്നിവരാണ് ഐപിഎല്ലില്‍ സജീവമായ മറ്റ് തമിഴ്‌നാട് താരങ്ങള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസര്‍ സന്ദീപ് വാര്യരും തമിഴ്‌നാട് ടീമിന്റെ ഭാഗമാണ്.

രാജസ്ഥാന്‍
രാജസ്ഥാനിലും പ്രധാനമായും നാല് താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ രാഹുല്‍ ചഹാര്‍,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഖലീല്‍ അഹ്മദ്,ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ ദീപക് ചഹാര്‍,കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സ്പിന്നര്‍ രവി ബിഷ്‌നോയ് എന്നിവരാണ് രാജസ്ഥാന്‍ നിരയിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications