Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഷ്താഖ് അലി ട്രോഫി: വിദര്‍ഭയ്ക്കെതിരെ ജയിച്ചിട്ടും ഫൈനല്‍കാണാതെ കേരളം

മുബൈ: മുഷ്താഖ് അലി ട്രോഫി സൂപ്പര്‍ ലീഗില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ വിദര്‍ഭയെ കേരളം രണ്ട് വിക്കറ്റിനാണ് തോല്‍പ്പിച്ചത്.

ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ വമ്പന്‍ ജയം വേണ്ടിയിരുന്ന കേരളത്തിന് വിദര്‍ഭയ്‌ക്കെതിരെ കഷ്ടിച്ച് കടന്ന് കൂടാനേ കഴിഞ്ഞുള്ളൂ. സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ മൂന്ന് മത്സരങ്ങളും പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ജയവും ഒരു തോല്‍വിയുമാണ് സമ്പാദ്യം. രണ്ട് മത്സരങ്ങല്‍ ജയിച്ചു എങ്കിലും നെറ്റ് റണ്‍റേറ്റില്‍ ബറോഡയ്ക്കും പിന്നിലാണ് കേരളം.

kerala cricket 2

ഗ്രൂപ്പില്‍ ഇനി നടക്കുന്ന മുംബൈ-ബറോഡ മത്സരത്തിലെ വിജയിയാകും ഫൈനലില്‍ എത്തുക. മികച്ച ജയം നേടാമായിരുന്ന അവസരമാണ് കേരളം കളഞ്ഞ് കുളിച്ചത്.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നിയാസ് നിസാര്‍, മനു കൃഷ്ണന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും, ഫാബിദ് അഹ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി. വിദര്‍ഭ ഇന്നിങ്‌സ് 19.3 ഓവറില്‍ 105ന് അവസാനിച്ചു.

കുറഞ്ഞ സ്‌കോര്‍ പിന്തുടരാന്‍ എത്തിയ കേരളത്തിനും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ സഞ്ജു സാംസണ്‍ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. എന്നാല്‍ നിഖിലേഷ് സുരേന്ദ്രന്‍ (21), രോഹന്‍ പ്രേം (34), ജഗദീഷ് (15) എന്നിവര്‍ പൊരുതിയെങ്കിലും മികച്ച റണ്‍റേറ്റില്‍ ജയിക്കാനാവാത്തത് കേരളത്തിന് തിരിച്ചടിയായി.

Story first published: Monday, January 18, 2016, 16:06 [IST]
Other articles published on Jan 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+